Image

കഥയറിയാതെ! (കവിത: ജയന്‍ വര്‍ഗീസ്)

Published on 23 November, 2017
കഥയറിയാതെ! (കവിത: ജയന്‍ വര്‍ഗീസ്)
സത്യമോ,മിഥ്യയോ?
സംസാര സാഗര
സത്യമിതജ്ഞാത
മുക്തിയോ?, മോക്ഷമോ?, സാഫല്യമോ?

ഉത്തരം തേടി
യലഞ്ഞവര്‍ കോടികള്‍;
ക്രിസ്തുവും,ബുദ്ധനും,
കൃഷ്ണ ദ്വൈപായനും ....?

ഒന്നുമറിഞ്ഞീല,
യൊന്നും തെളിഞ്ഞീല,
യന്‍ണ്ഡ കടാഹം
ചലിക്കുന്നു പിന്നെയും!

ജന്മാന്തരങ്ങള്‍
മുളക്കുന്നു; വായ്ക്കുന്നു ;
പൂക്കുന്നു; കായ്ക്കുന്ന;
പിന്നെ മണ്ണാവുന്നു....?

എങ്ങുന്നു വന്നിവ
യെങ്ങു പോകുന്നിവ
യൊന്നും ശ്രദ്ധിക്കാതെ
സൂര്യനുദിക്കുന്നു !

മൃത്സനയില്‍ പൂക്കളും
വര്‍ണ്ണവും, ഗന്ധവും,
എന്നും വിടര്‍ത്തുന്നു,
പിന്നെ നശിക്കുന്നു ....?

വിജ്ഞാന സാഗര
തീരത്ത് നിന്നൊരു
കക്കയെടുത്തു
കളിക്കുമീ മാനവന്‍ ,

ഒക്കെയും ' മായ '
യെന്നോതിയാ ചിപ്പിയില്‍
പത്തിയടക്കി
ക്കിടപ്പൂ മരിക്കുവാന്‍ ....?

കൊന്നൊടുക്കുന്നു
തനിക്കും, ദൈവത്തിനു
മുണ്ണുവാന്‍, മോക്ഷവും ;
മോചന ദ്രവ്യവും!

ഒന്നറിയുന്നത്
കൊള്ളാം, നീ മണ്ണിന്റെ
കണ്ണും, കരളും
കവര്‍ന്നവന്‍ മാനവന്‍!?

മുത്താണ് നീ
നിന്നെ മാറിലടുക്കുവാന്‍
സ്വപ്നവും പേറി
യിരിപ്പൂ, വസുന്ധര !!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക