Image

ഹംഗറിയില്‍ ഡബ്ല്യുഎംഎഫിന് പുതിയ പ്രൊവിന്‍സ്

Published on 23 November, 2017
ഹംഗറിയില്‍ ഡബ്ല്യുഎംഎഫിന് പുതിയ പ്രൊവിന്‍സ്

ബുഡാപെസ്റ്റ്: മധ്യയൂറോപ്പിലെ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് കേന്ദ്രീകരിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ് നിലവില്‍ വന്നു. ഏതാനും മാസങ്ങളായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന മലയാളികളെ ഒരുമിച്ചു കൂട്ടി നടത്തിയ ശ്രമങ്ങളും ആഗോള പ്രവാസ മലയാളി സമൂഹവുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഹംഗറി മലയാളികള്‍ കൈകോര്‍ത്തതുമാണ് ഡബ്ല്യുഎംഎഫ് ഹംഗറി യാഥാര്‍ഥ്യമാക്കിയത്.

പുതിയ ഭാരവാഹികളായി കെ.പി. കൃഷ്ണകുമാര്‍ (പ്രസിഡന്റ്), ഷിന്േ!റാ പി. കോശി (വൈസ് പ്രസിഡന്റ്), ഡെന്നി ചാക്കോ (സെക്രട്ടറി), സുരേഷ് കുമാര്‍ (ജോയിന്റ് സെക്രട്ടറി), ജയദേവന്‍ നായര്‍ (ട്രഷറര്‍) എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനു തോമസ്, അഖില്‍ അലക്‌സ് താഴോണ്‍, റദാദ് സെഫിയുള്ള, രഞ്ജിത് ഭാസ്‌കര്‍ എന്നിവരും അനുമോദ് ആന്‍ഡ്‌ഴ്‌സണ്‍ ചാരിറ്റി കോഓര്‍ഡിനേറ്ററായും നിയമിതരായി. ഡബ്ല്യുഎംഎഫ് ഹംഗറി കോഓര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോര്‍ജ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

വര്‍ണ, വര്‍ഗ, ഭാഷ, വിശ്വാസ മതില്‍കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടനയുടെ ശക്തമായ സാന്നിധ്യമായി ഡബ്ല്യുഎംഎഫ് ഹംഗറിയില്‍ നിലകൊള്ളുമെന്നും സംഘടനയുടെ ആദ്യഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ ബുഡാപെസ്റ്റില്‍ ഭവനരഹിതരായി കഴിയുന്നവര്‍ക്ക് ഡിസംബറില്‍ ക്രിസ്മസ് വിരുന്നു ഒരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക