Image

രാഹുകാലം എന്നത് ഒരു മിഥ്യയോ? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 22 November, 2017
 രാഹുകാലം എന്നത് ഒരു മിഥ്യയോ? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
നാട്ടില്‍ വെക്കേഷന് പോയി തിരിച്ചുവരാന്‍ റെഡിയായി എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ സമയമായി, ആസമയത്ത് ഒരു ആദ്യകാല സ്‌നേഹിതര്‍ വീട്ടിലേക്കു വരുന്നു, അയാളുമായി കുറച്ചു സമയം സംസാരിച്ചു നിന്നതറിഞ്ഞില്ല ഇപ്പോള്‍ തന്നെ താമസിച്ചിരിക്കുന്നു. പെട്ടിയും എടുത്തു വിദേശയാത്രയ്ക്ക് ഉള്ള പാസ്‌പോര്‍ട്ടും ടിക്കറ്റും ഒക്കെ ബാഗില്‍ തന്നെ ഉണ്ട് എന്ന് ഉറപ്പ് വരുത്തി പെട്ടന്ന് പുറത്തേക്കു ഇറങ്ങി വരുബോള്‍ അമ്മയുടെ ആവശ്യം രാഹുകാലം കഴ്ഞ്ഞിട്ട് പോയാല്‍ മതി. എയര്‍പോര്‍ട്ടില്‍ എത്താനുള്ള സമയം ഇപ്പോള്‍ത്തന്നെ താമസിച്ചു എന്ന് പറഞ്ഞാല്‍ അമ്മ ഒരുവിധത്തില്‍ സമ്മതിക്കത്തില്ല. മനസില്ല മനസോട് അമ്മയുടെ വാക്ക് കേള്‍ക്കാതെ എയര്‍പോര്‍ട്ടില്‍ സമയത്തു എത്തുക എന്ന ലഷ്യത്തോട് കാറില്‍ യാത്ര തുടര്‍ന്ന്. എയര്‍പോര്‍ട്ടില്‍ എത്താന്‍ മുപ്പത് മിനിറ്റ് കുടി വേണം. ഞാന്‍ ഡ്രൈവറോട് കുറച്ചുകൂടി വേഗത്തില്‍ വണ്ടി ഓടിക്കാന്‍ ആവിശ്യപെട്ടു .ഉടനെ തന്നെ െ്രെഡവറുടെ പ്രതികരണം വണ്ടിക്ക് എന്തോ തകരാര്‍ ഉണ്ട്. െ്രെഡവര്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങിനോക്കി വണ്ടിയുടെ ടയര്‍ ഫ്‌ലാറ്റ്. ഭാഗ്യത്തിന് മറ്റൊരു ടാക്‌സി ലഭിച്ചതുകൊണ്ട് സമയത്തിന് തന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ കഴിഞ്ഞു. അപ്പോള്‍ എന്നെ അലട്ടിയ പ്രശ്‌നം രാഹുകാലത്ത് ഇറങ്ങിയത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ആരായാലും അങ്ങനെ ചിന്തിച്ചു പോകും.

അപ്പോഴണ് എന്റെ കുട്ടികാലത്തെക്ക് ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയത്. എന്റെ മുത്തശ്ശന്മാര്‍ എല്ലാകാര്യത്തിലും രാഹുകാലം നോക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു. ഏത് കാര്യത്തിന് പുറപ്പെടുന്നതിന് മുമ്പും രാഹുകാലം കഴിയട്ടെ, അതിന് ശേഷം മാത്രമേ യാത്ര പുറപ്പെടുകയുള്ളു.വിദേശയാത്ര, കല്യാണം, ചോറൂണ്, എന്തിനും രാഹുകാലത്തിനു ശേഷമേ യാത്ര തുടങ്ങു.ഞങ്ങള്‍ പങ്കെടുത്ത ഒരു കല്യാണത്തിന് ബന്ധുമിത്രാദികളും ഫോട്ടോഗ്രാഫറുമെല്ലാം എത്തിച്ചേര്‍ന്നു. ചടങ്ങു തുടങ്ങിക്കൂടേയെന്ന ചോദ്യത്തിന് കുട്ടിയുടെ അച്ചന്‍ പറയുന്നു. "രാഹുകാലം കഴിയട്ടെ" എന്നീട്ടാവാം തുടക്കം.


ഏതൊരു മംഗളകര്‍മ്മത്തിലും രാഹുകാലത്തിന്റെ പരാമര്‍ശം ആരുടെയെങ്കിലും നാവില്‍ നിന്നും വരുമെന്നത് തീര്‍ച്ച.ഒരു ദിവസം ഇരുപത്തിനാല് മണിക്കൂറാണെന്ന് നമുക്കറിയാം അതില്‍ ഒന്നര മണിക്കൂര്‍ ആണ് ഈ രാഹുകാലം . എത്ര ആദര്‍ശവാനാണെങ്കിലും സ്വന്തം ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ എല്ലാം രാഹുകാലത്തെ ആശ്രയിച്ചയിരിക്കും. ഒന്നിനും വിശ്യാസം ഇല്ല എന്ന് പ്രസംഗിക്കുന്ന മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരുംവരെ മന്ത്രിസഭയും അധികാരവും ഏറ്റെടുക്കുന്ന സമയം നിശ്ചയിക്കുമ്പോള്‍ പോലും രാഹുവിനെ ഭയക്കുന്നത് പരസ്യമായ രഹസ്യം. കുട്ടികള്‍ പരീക്ഷ എഴുതുവാന്‍ പോകുബോഴും മാതാപിതാക്കള്‍ കുട്ടികളെ രാഹുകാലം നോക്കി പറഞ്ഞുഅയക്കുന്നത്കാണാം.

ഗ്രഹനില നോക്കുമ്പോള്‍ രാഹുവിനും കേതുവിനും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് . ഒന്‍പത് ഗ്രഹങ്ങളില്‍ അവസാനത്തെ രണ്ടുപേരാണീവില്ലന്മാര്‍. തമ്മില്‍ സ്‌നേഹിക്കുന്ന എത്രയോ യുവ മിഥുനങ്ങള്‍ക്കു ഇവര്‍ ഒരു വില്ലന്‍ മാരായി വരുന്നു . ആണും പെണ്ണും ഇഷ്ടപ്പെട്ടു കഴിഞ്ഞല്‍ അടുത്തത് ഗ്രഹനില നോട്ടം, ഇവിടെയാണ് ഇവര്‍ വില്ലന്‍ മാരായി അവതരിക്കുന്നതും പലരുടെയും കല്യാണം മുടക്കുന്നതും .ഇവയെ അപശകുനമായി കാണുന്നതിന് ശാസ്ത്രീയമായ ന്യായീകരണമോ അടിസ്ഥാനമോ ഇല്ലെന്നു പറയുന്ന നിരീശ്വര വാദികള്‍ കണ്ടെത്തിയ വിശദീകരണം തികച്ചും രസകരമാണ്. ആരെങ്കിലും ഒരാളോട് ഇത് രാഹുകാലമാണ് ശുഭകാര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്ന് പറയുമ്പോള്‍ അയാളുടെ പ്രവൃത്തിയിലേക്ക് ഒരു നെഗറ്റീവ് എനര്‍ജി വന്നുചേരും. ഈ വിപരീത ഊര്‍ജ്ജമാണ് ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ ഒരു അന്ത്യത്തിലേയ്ക്ക് വഴി തെളിക്കുന്നതെന്നാണ് നിഗമനം.

എന്റെ കുട്ടിക്കാലത്തു എല്ലാകുട്ടികളെയും പോലെ ഞാനും കഥകളെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. എന്റെ മുത്തശ്ശിയുടെ മടിയില്‍ തല ചായിച്ചു കഥകള്‍ കേട്ട് ഉറങ്ങുക എന്നത് ഒരു ശീലം ആയിരുന്നു.പണ്ടൊക്കെ സന്ധ്യാനേരങ്ങളില്‍ പ്രാര്‍ത്ഥനയൊക്കെക്കഴിഞ്ഞ് മുത്തശ്ശിക്കു ചുറ്റുമിരുന്ന് പേരക്കിടാങ്ങള്‍ ജിജ്ഞാസയോടും അതീവ താല്‍പര്യത്തോടും കൂടി കഥകള്‍ കേട്ടിരിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ഗൃഹാതുരത്വത്തോടെ നൂറ് നൂറ് ക്കഥകള്‍ പറഞ്ഞുതരാന്‍ ഇന്ന് പല വീടുകളിലും മുത്തശ്ശിമാരില്ല, കാര്‍കശ്യത്തോടെ ചിട്ടവട്ടങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കാരണവന്മാരില്ല. എങ്കിലും കഥകളും ഐതീഹ്യങ്ങളും എന്നും കേള്‍ക്കാനും നെഞ്ചില്‍ താലോലിക്കാനും നമ്മക്ക് വളരെ ഇഷ്ടമാണ്. രാഹുവിന്റെ കഥ പണ്ട്എങ്ങോ കേട്ട ഒരു മുത്തശ്ശികഥ പോലെ ഓര്‍മ്മവരുന്നു.

മഹാഭാരതത്തിലെ പാലാഴി മഥനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന നിലയിലാണ് രാഹുവിന്റെ പ്രസക്തി. അതുകൊണ്ടൊക്കെയാവാം ജ്യോത്സ്യത്തിലും പ്രവചനങ്ങളിലും ഇല്ലാത്ത വിശ്വാസം ഇന്നും മനുഷ്യഹൃദയങ്ങളില്‍ രാഹുവിനുള്ളത്.അമൃത് കൈക്കലാക്കാന്‍ വേണ്ടി ദേവന്മാരും അസുരന്മാരും പാലാഴി കടയാന്‍ ബ്രഹ്മാവും മഹാവിഷ്ണുവും നിര്‍ദ്ദേശിച്ചു. വാസുകിയെ കടകോലില്‍ ചുറ്റുന്ന കയറാക്കിക്കൊണ്ട് ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാല്‍ക്കടല്‍ കടഞ്ഞു തുടങ്ങി. മരങ്ങളുടെ കറകളും ഔഷധഗുണങ്ങളും കടലിലെ പാലില്‍ ചേര്‍ന്ന് അമൃതം ഉണ്ടായി. അമൃതത്തിനായി ഇരുക്കൂട്ടര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായപ്പോള്‍ ദേവന്മാരെ സഹായിക്കാന്‍ ബ്രഹ്മാവ് മഹാവിഷ്ണുവിനെ മോഹിനിയുടെ രൂപത്തിലയച്ചു. മോഹിനിയില്‍ മയങ്ങിപ്പോയ അസുരന്മാര്‍ അമൃത് അവളെ ഏല്‍പ്പിച്ചു. ദേവന്മാര്‍ ഓരോരുത്തരായി മഹാവിഷ്ണുവില്‍ നിന്ന് അമൃത് പാനം ചെയ്യുന്നതിനിടയില്‍ ദേവരൂപത്തിലെത്തിയ ഒരു അസുരനുമുണ്ടായിരുന്നു. അതാണ് രാഹു. സൂര്യചന്ദ്രന്മാരില്‍ നിന്ന് ഈ വിവരമറിഞ്ഞ മഹാവിഷ്ണു തന്റെ ചക്രമുപയോഗിച്ച് ആ അസുരന്റെ കഴുത്തറുത്തു. കണ്ഠത്തോളം എത്തിയ അമൃതീ ന്റെ ശക്തികൊണ്ട് രാഹു മരിച്ചില്ല. സൂര്യചന്ദ്രന്മാരോടുള്ള അടങ്ങാത്ത പകകൊണ്ടാണത്രെ ഇന്നും മനുഷ്യര്‍ക്ക് തടസ്സമായി രാഹു എത്തുന്നത്.

ചില വിശ്വാസങ്ങളിലെ സത്യങ്ങള്‍ ചികഞ്ഞിട്ട് കാര്യമില്ല.പക്ഷേ കഥളിലെ കാര്യങ്ങള്‍ യാഥാര്‍ഥ്യം ആകുമ്പോള്‍ വിശ്വസിക്കതിരിക്കാനും വയ്യ . പണ്ടുകാലംമുതല്‍ പാലിച്ചു വരുന്ന ഇത്തരം ആചാരങ്ങള്‍ക്കു നേരെ പൂര്‍ണ്ണമായ ഒരു നിന്ദ ശരിയണോ എന്ന് ചോദിച്ചാല്‍ ഉത്തരം വിശ്വാസങ്ങള്‍ എന്നും വിശ്വാസങ്ങള്‍ മാത്രം.
Join WhatsApp News
Abraham 2017-11-23 17:16:46
രാഹു കാലത്തിൽ ഇറങ്ങിയതുകൊണ്ട് വേറെ വണ്ടി പിടിച്ചു സമയത്തിനു ചെന്നു. രാഹു കാലം കഴിഞ്ഞു ഇറങ്ങിയിരുന്നെങ്കിൽ എന്തായാലും താമസിച്ചേ ചെല്ലുകയുള്ളായിരുന്നു.   
andrew 2017-11-23 21:29:16
Human Brain; in the course of evolution either lost or has refused to accept a natural phenomenon that things can occur accidentally or without a cause. Humans are under a false notion that things in Nature have a purpose, a purpose especially to serve humans. The humans themselves are an unnecessary occurrence- start thinking from there onward.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക