Image

പദ്മാവതിയില്‍ മോശമായതൊന്നുമില്ലെന്ന് ഷാഹിദ് കപൂര്‍

Published on 21 November, 2017
പദ്മാവതിയില്‍ മോശമായതൊന്നുമില്ലെന്ന് ഷാഹിദ് കപൂര്‍

പദ്മാവതി വിവാദത്തില്‍ ഒടുവില്‍ നായകന്‍ ഷാഹിദ് മൗനംവെടിഞ്ഞു. സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിയില്‍ മോശമായതൊന്നുമില്ലെന്ന് ചിത്രത്തിലെ നായകന്‍ ഷാഹിദ് കപൂര്‍.

അധികൃതരുടെ സഹായത്തോടെ ഉടന്‍ തന്നെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ ഷാഹിദ് കപൂര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. ഭരണഘടന പറയുന്നത്, തെറ്റുകാരനാണെന്ന് കണ്ടെത്തുംവരെ ഒരാള്‍ നിരപരാധിയാണെന്നാണ്. ഇത് പദ്മാവതിയുടെ കാര്യത്തിലും അനുവര്‍ത്തിക്കണം. ജനങ്ങള്‍ ചിത്രത്തെ വിലയിരുത്തുന്നതുവരെ മോശമാണെന്ന് വിധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പദ്മാവതിയിലെ മറ്റു രണ്ട് അഭിനേതാക്കളായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാദവുമായി ബന്ധപ്പെട്ട് നേരത്തെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിവാദം കത്തിപ്പടരുമ്പോഴും മൗനിയായ ഷാഹിദ് ഒടുവില്‍ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക