Image

പെണ്‍കുട്ടിയെ തേടി ആര്യയുടെ വിവാഹ പരസ്യം

Published on 21 November, 2017
പെണ്‍കുട്ടിയെ തേടി ആര്യയുടെ വിവാഹ പരസ്യം

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ആര്യ. ഇപ്പോള്‍ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടിയെ തേടുന്നതിന്റെ തിരക്കിലാണ് താരം. ഇതിനായി ഫേസ്ബുക്കില്‍ താരം ഒരു വീഡിയോ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റുകളില്‍ കൊടുക്കുന്ന പരസ്യം കൊടുക്കാനും വീട്ടുകാരും ബന്ധുക്കളും പോയി പെണ്ണുകണ്ട് വിവാഹം ഉറപ്പിക്കാനൊന്നുമൊന്നും നില്‍ക്കേണ്ട എന്ന നിലപാടിലാണ് നടന്‍.

“ഞാന്‍ നിങ്ങള്‍ക്കൊരു നല്ല ജീവിത പങ്കാളിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍, എന്നെ നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ എന്നാണ് ആര്യ പറയുന്നത്”.

വീഡിയോയില്‍ കാണുന്ന നമ്പറില്‍ വിളിക്കുമ്പോള്‍  //www.mapillaiarya.com/  എന്ന വെബ്‌സൈറ്റ് വിലാസം ലഭിക്കും. അതില്‍ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണം. തന്റേത് നൂറുശതമാനം പ്രണയ വിവാഹമായിരിക്കുമെന്ന് ആര്യ നേരത്തെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പരസ്യം പ്രചരിക്കുന്നത്.
https://www.facebook.com/AryaJamshadOfficial/videos/556112101398753/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക