Image

ആറാമത് അഖില ലോക ഭാഗവത പ്രയാഗിന് തുടക്കമായി

Published on 21 November, 2017
ആറാമത് അഖില ലോക ഭാഗവത പ്രയാഗിന് തുടക്കമായി
അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍, കാലടി ശങ്കരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലും, വൃന്ദാവനത്തില്‍, വേണു മൂസദിന്റെ നേതൃത്വത്തിലും ശ്രീമദ് ഭാഗവത മഹാ യജ്ഞങ്ങള്‍ നടന്നുവരുന്നു. ലോകമെമ്പാടും നവംബര്‍ 19 മുതല്‍ 25 വരെ നടക്കുന്ന പ്രയാഗില്‍, യൂറോപ്പ് , ആസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ ഉള്ളവരും പങ്കുചേരുന്നു. ഡാലസ്സ് , ഹൂസ്റ്റണ്‍, കാനഡ എന്നീ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രങ്ങളോടൊപ്പം, ഷിക്കാഗോ, ലൂയിസ്‌വില്‍, ഫ്‌ലോറിഡ, വാഷിങ്ടണ്‍, സാന്‍ ഹോസെ എന്നീ സ്ഥലങ്ങളിലെ ഭാഗവത പ്രേമികളും, താങ്ക്‌സ് ഗിവിങ് ആഴ്ചയില്‍ നടക്കുന്ന ഈ മഹാസംരംഭത്തിലൂടെ സര്‍വേശ്ശ്വരനെ നന്ദി പൂര്‍വം സ്മരിക്കുന്നു.

ഭാഗവത പ്രയാഗിലെ പാരായണവും, പ്രഭാഷണവും ശ്രവിക്കുവാനും, പ്രയാഗില്‍ പങ്കാളികളാവാനും bhagavatam.org, അല്ലെങ്കില്‍ VishwabhagavataPrayag on Facebook ല്‍ സന്ദര്‍ശ്ശിക്കുക.
ആറാമത് അഖില ലോക ഭാഗവത പ്രയാഗിന് തുടക്കമായിആറാമത് അഖില ലോക ഭാഗവത പ്രയാഗിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക