Image

ഇന്ത്യയുടെ ദല്‍വീര്‍ ഭണ്ഡാരി രാജ്യാന്തര കോടതിയില്‍ ജഡ്‌ജി

Published on 21 November, 2017
ഇന്ത്യയുടെ ദല്‍വീര്‍ ഭണ്ഡാരി രാജ്യാന്തര കോടതിയില്‍ ജഡ്‌ജി



ഹേഗ്‌: ഹേഗ്‌ ആസ്ഥാനമായ രാജ്യാന്തര കോടതിയില്‍ (ഐസിജെ) ജഡ്‌ജി സ്ഥാനത്തേക്ക്‌ ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടു നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ ഇന്ത്യന്‍ ജയം. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനമാണു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ).മൂന്ന്‌ വര്‍ഷത്തേക്കാണ്‌ നിയമനം

മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ്‌ അവസാനനിമിഷം നാടകീയമായി പിന്മാറിയതോടെയാണ്‌ ഭണ്ഡാരിയുടെ വിജയം ഉറപ്പായത്‌.15 അംഗങ്ങളുള്ള ബെഞ്ചിലേക്കുള്ള അവസാന ഒഴിവിലേക്കാണ്‌ മത്സരം നടന്നത്‌ .

സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ടിവന്നതു ബ്രിട്ടനേറ്റ കനത്ത തിരിച്ചടിയാണെന്ന്‌ വിലയിരുത്തുന്നു.1945ല്‍ രൂപീകൃതമായ രാജ്യാന്തര കോടതിയില്‍ ചരിത്രത്തില്‍ ആദ്യമായാണ്‌ ബ്രിട്ടന്‌ ജഡ്‌ജിയില്ലാതാവുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക