Image

ഹാദിയയ്‌ക്ക്‌ പറയാനുള്ളത്‌ അടച്ചിട്ട മുറിയില്‍ കേള്‍ക്കണം; സുപ്രീംകോടതിയില്‍ പിതാവ്‌ അശോകന്‍ അപേക്ഷ സമര്‍പ്പിച്ചു

Published on 21 November, 2017
ഹാദിയയ്‌ക്ക്‌ പറയാനുള്ളത്‌ അടച്ചിട്ട മുറിയില്‍ കേള്‍ക്കണം; സുപ്രീംകോടതിയില്‍ പിതാവ്‌ അശോകന്‍ അപേക്ഷ സമര്‍പ്പിച്ചു


ന്യൂദല്‍ഹി: ഹാദിയ കേസില്‍ തുറന്ന കോടതി ഒഴിവാക്കണമെന്ന ആവശ്യവുമായി പിതാവ്‌ അശോകന്‍. ഹാദിയയ്‌ക്ക്‌ പറയാനുള്ളത്‌ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്നാണ്‌ അശോകന്റെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട്‌ അശോകന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്‌. മതപരിവര്‍ത്തനം നല്‍കിയ സത്യസരണയിലെ സൈനബയെ വിളിച്ചുവരുത്തണമെന്നും അശോകന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു. ഈ മാസം 27 ന്‌ ഹാദിയെ ഹാജരാക്കണമെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അതിനിടെ ഹാദിയയെ കാണാന്‍ വൈക്കത്തെ വസതിയിലെത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഹാദിയയുടെ പിതാവ്‌ അശോകന്‍ മടക്കി അയച്ചിരുന്നു.

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അശോകന്റൈ വസതിയില്‍ എത്തിയെങ്കിലും മകളെ കാണാന്‍ ആരെയും അനുവദിക്കില്ലെന്ന്‌ അശോകന്‍ പറയുകയായിരുന്നെന്ന്‌ കമ്മീഷന്‍ അറിയിച്ചിരുന്നു.
ഹാദിയ വീട്ടിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ്‌ നേരിടുന്നതെന്ന്‌ സംസ്ഥാന കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക