Image

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ പ്രൊഫ. ഡോ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നല്‍കി

Published on 20 November, 2017
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ പ്രൊഫ. ഡോ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നല്‍കി
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ നവംബര്‍ 19 , 2017 ഞായറാഴ്ച്ച സ്റ്റാഫോര്‍ഡിലെ കേരള ഹൗസില്‍ സമ്മേളിച്ചു. ഫോറം പ്രസിഡന്റ് ഡാ. സണ്ണി എഴുമറ്റൂര്‍ അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ മൂവാറ്റുപുഴ നിര്‍മല കോളേജില്‍ നിന്നും വിരമിച്ച സംസ്ക്രൂത പണ്ഡിതന്‍ പ്രൊഫ. ഡോ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നല്‍കുകയുണ്ടായി.

പ്രൊഫ. ചാക്കോ തന്റെ പ്രസംഗത്തില്‍ മലയാള ഭാഷയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അധഃപതനത്തെക്കുറിച്ചു സൂചിപ്പിക്കുകയുണ്ടായി. മലയാള ഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിരളം. നല്ല എഴുത്തുകാരുടെ അഭാവം മലയാള സാഹിത്യത്തെയും ബാധിച്ചിരിക്കുന്നു. മറുനാടന്‍ മലയാളികള്‍ ഇന്നും മലയാള ഭാഷയെ സ്‌നേഹിക്കുന്നതില്‍ അദ്ദേഹം അത്ഭുതപ്പെട്ടു. പ്രവാസി മലയാളികളുടെ സാഹിത്യ സംഭാവനകള്‍ കേരളത്തില്‍ അറിയപ്പെടേണ്ടതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍ഷ ഭാരത സംസ്കാരത്തെക്കുറിച്ചും, ഋഷിവര്യന്മാരുടെ ഈശ്വര സങ്കല്പത്തെക്കുറിച്ചും അദ്ദേഹം സുദീര്‍ഘം പ്രഭാഷണം നടത്തി.

തന്റെ ‘യേശു സഹസ്രനാമം’ എന്ന സംസ്കൃത കൃതിയെക്കുറിച്ചു അദ്ദേഹം തുടര്‍ന്ന് സംസാരിച്ചു. പ്രൊഫ. ഡാ. കെ. യു. ചാക്കോയ്ക്ക് ശ്രി മാത്യു നെല്ലിക്കുന്ന് കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ “മഴവില്ലിന് എത്ര നിറം”, “സൂര്യനില്‍ ഒരു തണല്‍” എന്നീ പ്രസിദ്ധീകരണങ്ങള്‍ സമ്മാനിക്കുകയുണ്ടായി.

അമേരിക്കയിലെ ഇമലയാളീ ഓണ്‍ലൈന്‍ വാര്‍ത്താ സാഹിത്യ മാധ്യമം നല്‍കിയ സ്‌പെഷ്യല്‍ റെക്കഗ്‌നിഷന്‍ അവാര്‍ഡ് ശ്രി ജോണ്‍ കുന്തറയ്ക്കു ഡാ. സണ്ണി എഴുമറ്റൂര്‍ സമ്മാനിക്കുകയുണ്ടായി. ഇമലയാളീ സാഹിത്യ അവാര്‍ഡ് ലഭിച്ച ശ്രി ജോണ്‍ മാത്യുവിനേയും ഫോറം അനുമോദിച്ചു.

തുടര്‍ന്ന് നടന്ന സാഹിത്യ സമ്മേളനത്തില്‍ ശ്രി ജോസഫ് പൊന്നോലി ‘പരദൂഷണം (പി. ഡി.) മേരി “ എന്ന തന്റെ നര്‍മ്മ കഥ അവതരിപ്പിച്ചു. രൂക്ഷ പരിഹാസം നിറഞ്ഞ, സമകാലീന പ്രസക്തിയുള്ള, നര്‍മത്തില്‍ ചാലിച്ച തന്റെ ആക്ഷേപ കൃതി സദസ്സ് ആസ്വദിച്ചു. രാഷ്ട്രീയ സാമൂഹ്യ ആദ്ധ്യാത്മിക മേഖലകളിലെ ജീര്ണതയെ പരിഹാസ രൂപേണ കഥാകൃത്ത് ഈ നര്‍മ്മ കഥയിലൂടെ ചൂണ്ടിക്കാണിക്കുകയാണ് .

പിന്നീട് ശ്രി ജോസഫ് തച്ചാറ തന്റെ ‘സ്വപ്‌നപഥം’ എന്ന കവിത അവതരിപ്പിച്ചു. ഗാഢ നിദ്രയില്‍ സ്വപ്ന ലോകത്തു സഞ്ചരിച്ചു അനുഭൂതികള്‍ അയവിറക്കിയും, അജ്ഞാത ഭൂതങ്ങളുടെ കൂടെയും, ബന്ധനങ്ങളുടെ പടുകുഴിയില്‍ വീണും കഴിയുമ്പോള്‍, ഞെട്ടിയുണര്‍ന്നു കാണുന്ന യുക്തിലോകം സ്വപ്നങ്ങളുടെയും യാഥാര്‍ഥ്യത്തിന്റെയും അന്തരം സൂചിപ്പിക്കുന്നു.

ചര്‍ച്ചകളില്‍ ഡാ. സണ്ണി എഴുമറ്റൂര്‍, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ഡാ. മാത്യു വൈരമണ്, മാത്യു മത്തായി, പൗലോസ് പീറ്റര്‍, ബാബു കുരവക്കല്‍, ഈശോ ജേക്കബ്, ജോസഫ് തച്ചാറ, നൈനാന്‍ മാത്തുള്ള,ശ്രീമതി ബോബി മാത്യു, ശ്രീമതി ഗ്രേസി നെല്ലിക്കുന്നേല്‍, ജോസഫ് മണ്ഡപം,, തോമസ് കെ. വര്ഗീസ്, ജോണ്‍ കുന്തറ, ജോസഫ് പൊന്നോലി എന്നിവര്‍ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

അടുത്ത മീറ്റിംഗ് ഡിസംബര്‍ 17, 2017 നു കൂടുന്നതായിരിക്കും.
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ പ്രൊഫ. ഡോ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നല്‍കികേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ പ്രൊഫ. ഡോ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നല്‍കികേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ പ്രൊഫ. ഡോ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നല്‍കികേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ പ്രൊഫ. ഡോ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നല്‍കികേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ പ്രൊഫ. ഡോ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക