ന്യൂദല്‍ഹി: ലോക
സുന്ദരിപ്പട്ടം നേടിയ മാനുഷി ഛില്ലറിന്റെ പേര് വെച്ച് പരിഹസിച്ച മുന്‍
കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എ.പിയുമായ ശശി തരൂരിനെതിരെ ദേശിയ വനിതാ കമ്മിഷന്‍
രംഗത്ത്. മാനുഷി ഛില്ലറിന്റെ ചരിത്ര നേട്ടത്തെ മാനുഷിയുടെ ഛില്ലര്‍ എന്ന് പേര്
'ചില്ലറ' നേട്ടമായി താരതമ്യം ചെയ്‌ത് നടത്തിയ ട്വീറ്റിനെതിരെയാണ് ദേശീയ വനിതാ
കമ്മിഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
നോട്ട് നിരോധനത്തിലൂടെ
ബി.ജെ.പിക്കാര്‍ എന്ത് മണ്ടത്തരമാണ് കാണിച്ചത്. ഇന്ത്യന്‍ കാശ് ആണ് ലോകം
മുഴുവന്‍ മു്‌ന്നിട്ടു നില്‍ക്കുന്നത്. ഇപ്പോള്‍ തന്നെ കണ്ടില്ലെ നമ്മുടെ ഛില്ലര്‍
ലോകസുന്ദരി പട്ടം നേടിയത് എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ശശി തരൂരിന്റെ
ട്വീറ്റ് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി നിരവധി പേരാണ്
രംഗത്തെത്തിയത്. ഇന്ത്യയുടെ അഭിമാനമായ മാനുഷിയെ മനപ്പുര്‍വ്വം ശശിതരൂര്‍
അപമാനിക്കുകയായിരുന്നെന്നായിരുന്നു പലരുടെയും ട്വീറ്റ്. നടനും പുനെ ഫിലിം
ഇന്‍സ്റ്റിറ്റിയുട്ട് ചെയര്‍മാന്‍ ആയ അനുപം ഖേര്‍ അടക്കം നിരവധി പേരാണ്
വിമര്‍ശനവുമായി രംഗത്തെത്തിയത്.
എന്നാല്‍ ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് മാപ്പപേക്ഷ നടത്തി
തരൂര്‍ രംഗത്തെത്തി. താന്‍ ഒരു തമാശ പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി
ചെയ്‌തതല്ലെന്നും തരൂര്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി