Image

തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ വര്‍ഗീയ വീഡിയോ പ്രചരണം; ഗുജറാത്ത്‌ ഇലക്ഷന്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

Published on 19 November, 2017
തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ വര്‍ഗീയ വീഡിയോ പ്രചരണം; ഗുജറാത്ത്‌ ഇലക്ഷന്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

അഹമ്മദാബാദ്‌: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ സോഷ്യല്‍മീഡിയയിലൂടെ നടക്കുന്ന വര്‍ഗീയ വീഡിയ പ്രചരണത്തില്‍ ഗുജറാത്ത്‌ ഇലക്ഷ്‌ന്‍ കമ്മീഷന്‍ അന്വേഷണത്തിനുത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നടപടി.

വീഡിയോയുടെ ഉറവിടം കണ്ടെത്താന്‍ ഗുജറാത്ത്‌ ഇലക്ട്രല്‍ ഓഫീസര്‍ ബി.ബി.സൈ്വന്‍ അഹമ്മദാബാദ്‌ സൈബര്‍ സെല്ലിനോട്‌ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമമായ എന്‍.ഡി.ടിവിയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.


സംസ്ഥാനത്ത്‌ ബി.ജെ.പി. ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒരു ന്യൂനപക്ഷസമുദായത്തില്‍നിന്ന്‌ ഭൂരിപക്ഷമതത്തിലെ സ്‌ത്രീകള്‍ക്കുപോലും സുരക്ഷ ലഭിക്കില്ലെന്നാണ്‌ ഒന്നേകാല്‍ മിനുട്ട്‌ ദൈര്‍ഘ്യമുള്ള ഗുജറാത്തിഭാഷയിലുള്ള വീഡിയോയില്‍ പറയുന്നത്‌.

വൈകുന്നേരം ഏഴുമണിക്കുശേഷം ഗുജറാത്തില്‍ ഇത്‌ സംഭവിക്കാം എന്നു പറഞ്ഞുകൊണ്ടാണ്‌ വീഡിയോ തുടങ്ങുന്നത്‌.
വളരെ ധൃതിയില്‍ ഭീതിയോടെ റോഡിലൂടെ ഒരു പെണ്‍കുട്ടി നടന്നുപോകുന്നതാണ്‌ വീഡിയോയില്‍ കാണുന്നത്‌. 

പശ്ചാത്തലമായി ബാങ്ക്‌ വിളിയ്‌ക്ക്‌ സമാനമായ ശബ്ദവുമുണ്ട്‌.
വീട്ടില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആശങ്കയോടെ മകളെ കാത്തിരിക്കുകയാണ്‌. പശ്ചാത്തലത്തില്‍ കൃഷ്‌ണന്റെ പ്രതിമയുമുണ്ട്‌. പെണ്‍കുട്ടി വീട്ടിലെത്തി ഭീതിയോടെ വാതിലില്‍ മുട്ടുന്നു. മാതാവ്‌ വാതില്‍ തുറന്ന്‌ മകളെ കെട്ടിപ്പിടിക്കുന്നു. പിതാവ്‌ തലയില്‍ തലോടുന്നു.


പിന്നീട്‌ പെണ്‍കുട്ടിയുടെ മാതാവ്‌ ക്യാമറയില്‍ നോക്കി ' ഒരു നിമിഷം, ഗുജറാത്തില്‍ ഇങ്ങനെ സംഭവിക്കുമോയെന്ന്‌ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നുണ്ടോ?' എന്നു ചോദിക്കുന്നു. അപ്പോള്‍ പിതാവ്‌ പറയുകയാണ്‌ ' 20 വര്‍ഷം മുമ്പ്‌ ഇതാണ്‌ സംഭവിച്ചിരുന്നത്‌. 

ആ ആളുകള്‍ വന്നാല്‍ വീണ്ടും ഇത്‌ തന്നെയാണ്‌ സംഭവിക്കാന്‍ പോകുന്നത്‌' എന്ന്‌.
അപ്പോള്‍ പെണ്‍കുട്ടി പറയും ' പേടിക്കേണ്ട, ആരും വരാന്‍ പോകുന്നില്ല. മോദി ഇവിടെയുണ്ട്‌.' എന്ന്‌. 'നമ്മുടെ വോട്ട്‌ നമ്മുടെ സുരക്ഷ' എന്ന്‌ കാവിനിറത്തില്‍ എഴുതിയ കുറിപ്പോടെയാണ്‌ വീഡിയോ അവസാനിക്കുന്നത്‌.

പ്രധാനമന്ത്രി മോദിയെ പുകഴ്‌ത്തിയുള്ള വീഡിയോ അവസാനിക്കുന്നത്‌ `നമ്മുടെ വോട്ട്‌, നമ്മുടെ സുരക്ഷ' എന്ന ആഹ്വാനത്തോടെയാണ്‌. സോഷ്യല്‍മീഡിയില്‍ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ്‌ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ഗോവിന്ദ്‌ പാര്‍മാര്‍ കമ്മീഷനു പരാതി നല്‍കുന്നത്‌.

വീഡിയോ വളരെ പ്രൊഫഷണലായി നിര്‍മിച്ചതാണെന്നും അതുകൊണ്ട്‌ തന്നെ ഇതിലെ അഭിനേതാക്കളെ എളുപ്പത്തില്‍ കണ്ടെത്തണമെന്നും ഗോവിന്ദ്‌ പാര്‍മാര്‍ പറഞ്ഞു. മതധ്രുവീകരണം ലക്ഷ്യമിട്ടുള്ള വീഡിയോയാണിതെന്ന ആരോപിച്ച രംഗത്തെത്തിയ കോണ്‍ഗ്രസ്‌ സമൂഹമാധ്യമങ്ങളിലൂടെ തന്നെ മറുപ്രചരണവും ആരംഭിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക