Image

അജ്ഞം (കവിത) ജയന്‍ വര്‍ഗീസ്

ജയന്‍ വര്‍ഗീസ് Published on 18 November, 2017
അജ്ഞം (കവിത) ജയന്‍ വര്‍ഗീസ്
ആപേക്ഷികങ്ങളി-
ലാറാടി  വിശ്വയ്ക 
സീമകള്‍ താണ്ടും 
പരംപൊരുള്‍ പുണ്യമേ,

കാലഘട്ടത്തിന്റെ 
നാഭിയില്‍ ത്താമര - 
പ്പൂദള മേറുന്ന 
ബ്രഹ്മ സ്വരൂപമേ, 

നിന്റെ നിതാന്തമാം 
ചൈതന്യ ധാരായി - 
ലെന്തെ, ന്തതിശയ - 
മെന്റെ സംയോജനം!?

ഇന്നലെ യേതോ 
യുഗത്തിന്റെ തന്‍മാത്ര - 
യിന്നിന്റെ ഞാന്‍, നാളെ 
വീണ്ടും കണികകള്‍!?

എന്നിലെ ഞാനായി 
വന്നു നീ, ശൂന്യമാ - 
മെന്നില്‍ ത്തെളിയുന്ന 
കര്‍പ്പൂര നാളമായ്?!

പുണ്യ പ്രകാശമേ, 
നിന്നെയറിയുവാ - 
നെന്റെ യശാന്തമാം 
പാഴ് ശ്രമം ജീവിതം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക