Image

സ്രാന്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി

Published on 15 November, 2017
സ്രാന്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി

സ്റ്റീവനേജ്: വെസ്റ്റ്മിര്‍സ്റ്റര്‍ ചാപ്ലൈന്‍സിയില്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി തിരുന്നാളും പാരീഷ് ദിനാഘോഷവും ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

നവംബര്‍ 18 നു ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ എത്തുന്ന സ്രാന്പിക്കല്‍ പിതാവിന് വെള്ള വസ്ത്രങ്ങളില്‍ ഒരുങ്ങിയെത്തുന്ന പാരീഷ് മാലാഖവൃന്ദം പുഷ്പാര്‍ച്ചന നടത്തി സ്വീകരിക്കുന്‌പോള്‍ ബൊക്കെ നല്‍കി പള്ളിക്കമ്മിറ്റി ഔദ്യോഗിക സ്വീകരണം അര്‍പ്പിക്കും. 

പരിശുദ്ധ മാതാവിന്റെയും ഭാരതസഭയിലെ വിശുദ്ധരുടെയും സംയുക്ത തിരുന്നാളിന് ആമുഖമായി കൊടിയേറ്റ് കര്‍മ്മം പിതാവ് നിര്‍വ്വഹിക്കുന്നതാണ്. ദേവാലയ പ്രവേശന കവാടത്തില്‍ സെബാസ്റ്റ്യന്‍ അച്ചന്‍ ജോസഫ് പിതാവിന് മെഴുതിരി നല്‍കി സ്വീകരിക്കും. സ്റ്റീവനേജ് പള്ളി വികാരി ഫാ.മൈക്കിള്‍, പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, സ്‌തോത്രക്കാഴ്ച സമര്‍പ്പണം, രൂപം വെഞ്ചിരിക്കല്‍, ആഘോഷമായ തിരുന്നാള്‍ സമൂഹ ബലി, ലദീഞ്ഞു, പ്രദക്ഷിണം തുടര്‍ന്ന് സമാപന ആശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും. മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുന്നാള്‍ കുര്‍ബ്ബാനയില്‍ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ ഫാ.ഫാന്‌സുവ പത്തില്‍, ഫാ.സോണി കടന്തോട് എന്നിവര്‍ സഹകാര്‍മ്മീകരാവുന്നതാണ്. 

വൈകുന്നേരം അഞ്ചു മണിയോടെ ഹോളിഡേ ഇന്നില്‍ പാരീഷ് ദിനാഘോഷത്തിന് ആരംഭമാവും. പിതാവ് പാരീഷ് ദിന ആഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കും. തുടര്‍ന്ന് ബൈബിള്‍ അധിഷ്ഠിത കലാ പരിപാടികള്‍ അരങ്ങേറും. ജോസഫിനെ ആസ്പദമാക്കി രചിച്ച ബൈബിള്‍ നാടകവും ഫാത്തിമാ മാതാവ് സ്‌കിറ്റും പാരീഷ് ദിനാഘോഷത്തില്‍ ശ്രദ്ധേയമാവും. മതബോധന പരീക്ഷയില്‍ ഉന്നത വിജയങ്ങള്‍ നേടിയവര്‍ക്കും ,ബൈബിള്‍ കലോത്സവ വിജയികള്‍ക്കും സമ്മാനങ്ങള്‍ തദവസരത്തില്‍ സ്രാന്പിക്കല്‍ പിതാവ് വിതരണം ചെയ്യുന്നതാണ്, സ്‌നേഹ വിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനമാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അപ്പച്ചന്‍ കണ്ണഞ്ചിറ07737956977 , ജിമ്മി ജോര്‍ജ്ജ്07533896656 

സെന്റ് ജോസഫ്‌സ് ചര്‍ച്ച് എസ് ജി1 1എന്‍ ജെ ബെഡ്വെല്‍ ക്രസന്റ്, സ്റ്റീവനേജ് 
ഹാളിന്റെ വിലാസം: ഹോളിഡേ ഇന്‍, സെന്റ് ജോര്‍ജ്ജ്‌സ് വെ,എസ് ജി1 1എച് എസ്, സ്റ്റീവനേജ്

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക