Image

പി.ഡി.(പരദൂഷണം) മേരി ഒരനുസ്മരണം (നര്‍മ്മ കഥ: പൊന്നോലി )

Published on 15 November, 2017
പി.ഡി.(പരദൂഷണം) മേരി ഒരനുസ്മരണം (നര്‍മ്മ കഥ: പൊന്നോലി )
പരദൂഷണം മേരി എന്നറിയപ്പെട്ടിരുന്ന പി.ഡി.മേരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയവരുടെ മുന്‍ നിരയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉണ്ടായിരുന്നു.

രണ്ടു പ്രാവശ്യം ഞെട്ടിയതിനു ശേഷം മുഖ്യന്‍ പ്രസ്താവിച്ചു: “മേരിയുടെ രാഷ്ട്രീയ സേവനം നോബല്‍ സമ്മാനത്തിന് അര്‍ഹമായിരുന്നു. പരദൂഷണത്തില്‍ അടിസ്ഥിതമായ കേരള രാഷ്ട്രീയ സംസ്കാരം നിലനിര്‍ത്തുന്നതില്‍ മേരിയുടെ സംഭാവന നിസ്തുലമാണ്. സരികയുടെ മാര്‍ഗദര്‍ശിയായിരുന്നു മേരി.”

അദ്ദേഹം തുടര്‍ന്നു: “പരദൂഷണം വഴി എതിരാളികളെ നിലംപരിശാക്കാന്‍ മേരിയുടെ പരദൂഷണംനെറ്റിനുള്ള കഴിവ് അപാരമായിരുന്നു.

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

“നവമാധ്യമങ്ങള്‍ വഴി പരദൂഷണം പരത്താനും പ്രമുഖരെ തെറിപ്പിക്കുവാനുമുള്ള മേരിയുടെ നേട്ടങ്ങള്‍ അസൂയാവഹം ആയിരുന്നു. അങ്ങനെയുള്ള ഒരു പ്രതിഭയെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത് “.

മാധ്യമരംഗത്തെ പ്രമുഖര്‍ മേരിയുടെ ശവശരീരത്തില്‍ റീത്തുകള്‍ സമര്‍പ്പിച്ചു പൊട്ടിക്കരയുന്നതു കണ്ടപ്പോള്‍ കല്ലിനേക്കാളും കഠിനമായ ഹൃദയമുള്ള എനിക്കും കരച്ചില്‍ വന്നു.

പരദൂഷണംനെറ്റിന്റെ മുഖ്യ പത്രാധിപര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു “പരദൂഷണം മാധ്യമങ്ങള്‍ക്കു ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഉപാധിയാണ്. അതില്ലായിരുന്നെങ്കില്‍ മാധ്യമങ്ങള്‍ക്കു വായനക്കാരോ ആസ്വാദകരോ ഉണ്ടായിരിക്കുകയില്ല. സത്യമേവ ജയതേ എന്നു പറഞ്ഞ ആ മണ്ടനു തെറ്റു പറ്റി. അസത്യമേവ ജയതേ എന്ന് മേരി തന്റെ ജീവിതത്തിലൂടെ തെളിയിച്ചു കാണിച്ചു. “

പരദൂഷണം എന്ന കല വികസിപ്പിച്ചെടുക്കുന്നതിലും ആ കലയില്‍ പല യുവ മിഥുനങ്ങളേയും വളര്‍ത്തിയെടുക്കുന്നതിലും പരദൂഷണം മേരിയുടെ കഴിവും സാമര്‍ത്ഥ്യവും സംഭാവനയും സിനിമാരംഗത്തെ സൂപ്പര്‍ സ്റ്റാറുകള്‍ അനുസ്മരിച്ചു. മേരിയുടെ പേരില്‍ ഒരു പരദൂഷണം അവാര്‍ഡ് സ്ഥാപിക്കാനുള്ള ഫണ്ട് ശേഖരിക്കാന്‍ പള്‍സനെ പരോളില്‍ ഇറക്കുന്നതാണ് എന്ന് ഒരു സൂപ്പന്‍ പരദൂഷണം നെറ്റിന്റെ പ്രതിനിധിയോടു രഹസ്യത്തില്‍ പറഞ്ഞു.

പരദൂഷണം ഒരു കായിക കാലിയാക്കി മാറ്റിയ മേരിക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുവാന്‍ സ്‌പോര്‍ട്‌സ് മിനിസ്റ്ററും എത്തിയിരുന്നു. “പരദൂഷണം പ്രചരിപ്പിക്കാന്‍ പരദൂഷണക്കാര്‍ വീടുകള്‍ തോറും കയറി ഇറങ്ങുമ്പോള്‍ അവര്‍ കായികാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്വന്തം ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകകൂടിയാണ്.” അദ്ദേഹം അഭിപ്രായപ്പെട്ടു.

II
സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ പരദൂഷണത്തിന്റെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ ഹാര്‍വാര്‍ഡില്‍ നിന്നും പരദൂഷണ ഗ്രാമത്തില്‍ എത്തിയിരുന്നു.

പരദൂഷണം വഴി ആള്‍ക്കാരില്‍ നിന്നും പണം വസൂലാക്കാനും അതുവഴി സാമ്പത്തിക മേഖല ഉയര്‍ത്താനുമുള്ള സാധ്യത വലുതാണ് എന്നായിരുന്നു അവരുടെ കണ്ടു പിടുത്തല്‍. പത്താം ക്ലാസ്സും ഗുസ്തിയും കൈമുതലാക്കിയിരുന്ന പി.ഡി. മേരി വിശ്വവിഖ്യാതയായതിന്റെ രഹസ്യം പരദൂഷണ ശാസ്ത്രമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പരദൂഷണം കലയുടേയും ശാസ്ത്രത്തിന്റെയും മദ്ധ്യേയുള്ള ഒരു വിദ്യാസരണിയാണ് എന്നാണ് ഇപ്പോഴുള്ള പരദൂഷണ വാര്‍ത്ത.

പരദൂഷണ ശാസ്ത്രവും കലയും നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കേണ്ടതാണ് എന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

III
മേരിയുടെ കഴിവിന്റെ രഹസ്യം അവരുടെ സന്തത സഹചാരിയായിരുന്ന അന്നയും സാവിത്രിയും വിവരിച്ചു. മേരിക്ക് എല്ലാ മനുഷ്യരെക്കുറിച്ചും ഒരു ചീത്ത അഭിപ്രായം വളര്‍ത്തിയെടുക്കാനും അത് സത്യമാക്കി പ്രചരിപ്പിക്കുവാനുമുള്ള കഴിവ് ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്നു. പത്തു വയസ്സുള്ളപ്പോള്‍ അയല്‍വാസിയായ രാമന്‍റെ പ്രേമവും കല്യാണിയുടെ രഹസ്യ ഗര്‍ഭവും കണ്ടുപിടിച്ചു നാട്ടില്‍ പാട്ടാക്കാന്‍ മേരിക്ക് പ്രയാസമുണ്ടായിരുന്നില്ല. കല്യാണിയുടെ ആത്മഹത്യയും രാമന്റെ നാടുവിടലും കഴിഞ്ഞാണ് മേരിയുടെ അനന്യസാധാരണമായ ഭാവനയെക്കുറിച്ചു നാട്ടുകാര്‍ക്ക് മതിപ്പു തോന്നിയത്.

മേരിയുടെ വാക്ചാതുരി, ഭാവന, ആത്മ ധൈര്യം, വാളിനേക്കാളും മൂര്‍ച്ചയുള്ള നാവ്, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആരെയും സംസാരം കൊണ്ട് കീഴ്‌പ്പെടുത്താനുള്ള അസാമാന്യ കഴിവ്, ഇവ മേരിയെ മറ്റുള്ളവരില്‍നിന്നും വേര്‍തിരിച്ചിരുന്നു.

മേരി ദിവസവും രാവിലെ കുളി, പല്ലുതേപ്പ് എന്നിവ ഒഴിവാക്കിയാലും പള്ളിയില്‍ പോയിരുന്നു. എന്നും രാവിലെ പള്ളിയില്‍ എത്തുന്ന മേരിയുടെ ജീവിതം ഒരു മാതൃകയാക്കണമെന്നു അച്ചന്മാര്‍ പാപികളായ മറ്റു സ്ത്രീ പുരുഷന്മാരോട് പറയുന്നത് കേട്ട് മേരി തന്നെ ഉള്ളില്‍ ചിരിക്കുമായിരുന്നു.

പള്ളിയിലേക്കുള്ള വഴിയിലാണ് മേരിയുടെ ഭാവന കൂടുന്നതും പരദൂഷണം പറയാനും പ്രചരിപ്പിക്കുവാനുമുള്ള ശക്തി കിട്ടുന്നതും. മറ്റു സ്ത്രീകളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മറ്റാണുങ്ങളുടെയും പെണ്ണുങ്ങളുടെയും രഹസ്യ ജീവിതം വിവരിക്കുന്നത് കേട്ട് മേരിയുടെ കല വികസിച്ചു.

കുമ്പസാരിക്കുന്നതിലും ധ്യാനങ്ങള്‍ കൂടുന്നതിലും മുന്‍പന്തിയില്‍ തന്നെയായിരുന്നു മേരി. ഒരിക്കല്‍ കുമ്പസാരത്തില്‍ അച്ഛന്‍ മേരിയോട്:

“മേരി, സ്വന്തം പാപം ഏറ്റു പറയുന്നതാണ് കുമ്പസാരം. മറ്റുള്ളവരുടെ പാപം പറയാനല്ല നീ കുമ്പസാരിക്കേണ്ടത്. “

“കണ്ടോ. അച്ഛനും എന്നെ കുറ്റപ്പെടുത്തുകയാണോ? എന്റെ ആ കെട്ടിയോനാണെങ്കില്‍ എന്നെ കണ്ടു കൂടാ. എപ്പോഴും എന്റെ കുറ്റം പറയാനേ നേരമുള്ളൂ. അച്ഛനും അങ്ങനെയാണെങ്കില്‍ ഇനിയും ഞാന്‍ അച്ഛന്റെ അടുത്ത് കുമ്പസാരിക്കുന്നില്ല.”പിന്നെ മേരി ഒരു വാക് ഔട്ട് നടത്തുകയായിരുന്നു. അടുത്ത് തന്നെ വികാരി അച്ഛന്റെ കുമ്പസാരക്കൂട്ടിന്റെ മുന്‍പില്‍ കുരിശും വരച്ചു മുട്ടുകുത്തിയിരിക്കുന്നത് കണ്ടു.

IV

ഒരു വര്ഷം പിന്നിട്ട ശേഷമുള്ള പി. ഡി. മേരി അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യത്തിനുള്ള സാഹിത്യ അക്കാഡമി അവാര്‍ഡ് മരണാനന്തരം മേരിക്ക് നല്‍കിക്കൊണ്ട് അക്കാഡമി ചെയര്മാന് ഇങ്ങനെ പ്രസ്താവിച്ചു..

“പരദൂഷണം ഒരു സര്‍ഗാത്മക കലയാണ്. ഭാവനയാണ് സാഹിത്യത്തിന്‍റെ അന്തസത്ത. അത് പരദൂഷണത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ചില മനുഷ്യ ജീവിതങ്ങളെ ആ കല വേദനിപ്പിക്കുമായിരുക്കും. അത് മേരിയെപ്പോലുള്ള സാഹിത്യകാരികള്‍ക്കു ഭൂഷണമല്ല. എന്തുകൊണ്ടും ഈ വര്‍ഷത്തെ സാഹിത്യ അക്കാഡമി അവാര്‍ഡ് പി ഡി. മേരി അര്‍ഹിക്കുന്നു. “

അന്നയും സാവിത്രിയും മേരിക്കുവേണ്ടി അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് പ്രസംഗിച്ചു. മേരിയുടെ പേരില്‍ ഒരു പരദൂഷണ ഗവേഷണ സ്ഥാപനം സ്ഥാപിക്കാന്‍ വേണ്ട ഫണ്ട് ശേഖരിക്കാന്‍ അധോലോകത്തു നിന്നും ചില മനുഷ്യ ദ്രോഹികളെ തിരഞ്ഞെടുക്കുന്നതായിരുക്കും എന്ന് അന്ന അറിയിച്ചു.

പലരും മേരിയുടെ സ്തുതിഗീതങ്ങള്‍ പാടുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ മൈക്ക് പിടിച്ചു മേടിച്ചു സദസ്യരോട് വേവലാതിപ്പെട്ടു ഇങ്ങനെ പറഞ്ഞു

“പി. ഡി. മേരി മരിച്ചെങ്കിലും അവളുടെ ഫേസ്ബുക് പേജ് ഇപ്പോഴും സജീവമാണ്. മേരിയുടെ ഇന്നത്തെ പോസ്റ്റില്‍ സാഹിത്യ അക്കാദമി ചെയര്‍മാന്റെ ലീലാ വിലാസങ്ങള്‍ എന്ന തലക്കെട്ടില്‍ കുറേ നഗ്‌ന വീഡിയോയും ഫോട്ടോകളും മേരി തന്നെ, അല്ലെങ്കില്‍ മേരിയുടെ പേരില്‍ ആരോ, പോസ്റ്റ് ചെയ്തിട്ടുണ്ട്. “

മേരിയുടെ ആത്മാവിനു മുന്‍പ് നിത്യശാന്തി നേരിയ സദസ്യര്‍ മേരിയുടെ ആത്മാവ് തങ്ങളെ തേടി ഇപ്പോഴും അവിടെയവിടെയായി അലയുന്നത് ഭയന്ന് ഹാള് വിട്ടിറങ്ങി ഓടി. മേരിയുടെ കലയുടെ ഇരയായി തീര്‍ന്ന മുന്‍ മുഖ്യന്‍ കോര ചാണ്ടി തല തിരിഞ്ഞുപോയ ഈ ലോകത്തെ ശപിച്ചു.
Join WhatsApp News
john kunthara 2017-11-16 10:58:59
Very good story. Yes, there is an organized business thriving in America today creating news out of nothing for the purpose of destroying someone politically.Trump has made "fake news" part of the vocabulary. You have presented that with humor.
Anthappan 2017-11-16 11:41:45

America is changing - People like Kunthara must stop worshiping Trump the king of all the fakes.

"

Please do not paint Asians or Asian Americans as a monolithic bunch.  Please speak for yourself.  I am a US Citizen by birth, and call myself American.  My parents immigrated from India in the 1970s.  People with my background, those who have served in the military, those who have not, have pretty much checked out as far as the USA.  We are professional, and predominantly middle to upper middle class.  Though people like me love the USA, and want to stay in the USA, we are coming to the conclusion that our future is not with the USA, even though we are of its soil.  My wife and I have been making plans to leave the USA, and we are both US Citizens of Asian background.  We have a few things setup for where we are planning to go, but we have already more or less written off the USA in our futures (despite us being of its soil).


Our parents were once considered moderate Republicans.  Today that is truly a misnomer, as a moderate Republican is an anachronism.  


Even my 70 years old mother is questioning her decision to come to the USA in 1975.  My mother served in the USAF, and was a medical doctor.  My father, also a medical doctor, who worked in the Veterans Administration, also is questioning his decision to come to the USA in 1973.  My father identified as Republican.  My mother, my wife, my sister, and I identify as nonpartisan.  We are all considered moderates regardless of the political party.  For the record in the last election, we all left the top of our ballots blank in regard to President and VP.  I wrote ""None of the Above"---Montgomery Brewster" on my ballot.  


Our voices are being drowned out by the politics on both sides.  Welcome to the USA, "the Zimbabwe of North America", and its corrupt government, currently lead by Donald "Robert Mugabe" Trump!  


Bottom line to the politicians in the state or national level, regardless of political party, you do not have our support or votes. "

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക