Image

സ്മാര്‍ട്ട് ഫോണ്‍ ആസക്തി ആത്മഹത്യയ്ക്ക് വഴിയൊരുക്കുന്നു

ജോര്‍ജ് ജോണ്‍ Published on 15 November, 2017
സ്മാര്‍ട്ട് ഫോണ്‍ ആസക്തി ആത്മഹത്യയ്ക്ക് വഴിയൊരുക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: സ്മാര്‍ട്ട് ഫോണുകള്‍ വിപണി കീഴടക്കിയതോടെ യുവാക്കളുടേയും കൗമാര പ്രായത്തിലുള്ളവരുടേയും മനസ്സും കീഴടക്കി കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമുമായി യുവാക്കളും കൗമാര പ്രായത്തിലുള്ളവരും വിരല്‍ത്തുമ്പില്‍ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകളില്‍ അടിമപ്പെടുന്നവരില്‍ ആത്മഹത്യാ പ്രവണത അധികമായിരിക്കുകയാണെന്നാണ് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. കൗമാര പ്രായത്തിലുള്ള കുട്ടികളില്‍ ആത്മഹത്യാ പ്രവണത ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന ഗവേഷകര്‍ പെണ്‍കുട്ടികളിലാണ് ഇത് അധികമായി കാണപ്പെടുന്നതെന്നും മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ സാന്‍ ഡിയേഗോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജീന്‍ ട്വെന്‍ജ് എന്ന ഗവേഷകനാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

അഞ്ച് ലക്ഷത്തോളം കൗമാരപ്രായക്കാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ജേണല്‍ ക്ലിനിക്കല്‍ സൈക്കോളജിക്കല്‍ സയന്‍സില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2010 നും 2015 നും ഇടയിലുള്ള കാലയളവില്‍ 13 നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യാ നിരക്ക് 65 ശതമാനമായി വര്‍ധിച്ചിട്ടുണ്ടൈന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചും ദിവസങ്ങള്‍ തള്ളിനീക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും 58 ശതമാനം പേരിലും ശക്തമായ മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാണെന്നും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.


സ്മാര്‍ട്ട് ഫോണ്‍ ആസക്തി ആത്മഹത്യയ്ക്ക് വഴിയൊരുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക