Image

തോമസ്‌ ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്തെന്ന്‌ മുഖ്യമന്ത്രി

Published on 14 November, 2017
തോമസ്‌ ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്തെന്ന്‌ മുഖ്യമന്ത്രി


തിരുവനന്തപുരം: തോമസ്‌ ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത്‌ എടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ്‌ ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ആദ്യമായാണ്‌ മുഖ്യമന്ത്രി പ്രതികരിക്കുന്നത്‌.


നേരത്തെ നാല്‌ തവണ വിവിധയിടങ്ങളില്‍ വെച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.

തോമസ്‌ചാണ്ടിയുടെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിശോധിച്ച്‌ തീരുമാനത്തിലെത്തണമെന്നാണ്‌ എല്‍.ഡി.എഫ്‌ യോഗത്തില്‍ ഉണ്ടായിരിക്കുന്നത്‌. വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച്‌ മാത്രമേ തീരുമാനം എടുക്കാനാവൂവെന്നും പിണറായി പറഞ്ഞു.

അതേസമയം തോമസ്‌ ചാണ്ടി രാജിവെക്കുമോ എന്ന ചോദ്യത്തിന്‌ മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറായില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക