Image

പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോണി തോട്ടത്തിന്റെ മാതാവ് ലില്ലിക്കുട്ടി ഇമ്മാനുവല്‍ നിര്യാതയായി

Published on 14 November, 2017
പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോണി തോട്ടത്തിന്റെ മാതാവ് ലില്ലിക്കുട്ടി ഇമ്മാനുവല്‍ നിര്യാതയായി
മൂന്നാനി: പാലാ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ   സഹോദരീ പുത്രന്‍ മൂലയില്‍തോട്ടത്തില്‍ പരേതനായ എം.ജെ. ഇമ്മാനുവേലി(മാണിച്ചന്‍) ന്റെ ഭാര്യ ലില്ലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാര കര്‍മ്മം ഇന്ന്  (15/11/2017) ഉച്ചകഴിഞ്ഞ് 2നു പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വീട്ടില്‍നിന്നാരംഭിക്കും.തുടര്‍ന്ന് പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. പരേത പുളിങ്കുന്ന് വേലക്കളം കുടുംബാംഗമാണ്.
മക്കള്‍: സോണി(കൊഴുവനാല്‍),പരേതനായ ജോജി, ജെസി(ന്യൂഡല്‍ഹി), ബീനാ(ദുബായ്), ഷിബി(കുറുമ്പനാടം), മരിയറ്റ്(ദുബായ്), ലിന്‍സി (മൂഴൂര്‍), ലിജി(ന്യൂഡല്‍ഹി), ടോണി തോട്ടം(മുനിസിപ്പല്‍ കൗണ്‍സിലര്‍, പാലാ നഗരസഭാ).

മരുമക്കള്‍: ആന്‍സി കാഞ്ഞിരത്തുങ്കല്‍ (കൂവപ്പള്ളി), ഒ.പി. ശര്‍മ്മ (ന്യൂഡല്‍ഹി), ജോപ്പന്‍ ആലുങ്കല്‍(ഇരിങ്ങാലക്കുട), സന്തോഷ് കൊച്ചുപാലത്തുങ്കല്‍(പുളിങ്കുന്ന്), ജോഷി അത്തിമൂട്ടില്‍(പുളിങ്കുന്ന്), ജോഷി കീച്ചിറയില്‍(മൂഴൂര്‍), സോണി കൊട്ടുകാപ്പള്ളില്‍
(കൂരോപ്പട), സിജി ടോണി, വീരമന (ആമ്പല്ലൂര്‍)
എം.എല്‍.എ.മാരായ കെ.എം.മാണി, പി.സി.ജോര്‍ജ്, മോന്‍സ് ജോസഫ് എം.പി.മാരായ ജോസ് കെ.മാണി, ആന്റോ ആന്റണി, ജോയി എബ്രാഹം എന്നിവര്‍ അനുശോചിച്ചു.

ടോണി തോട്ടം  9142031186

പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോണി തോട്ടത്തിന്റെ മാതാവ് ലില്ലിക്കുട്ടി ഇമ്മാനുവല്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക