Image

ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

Published on 14 November, 2017
ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ ഗവര്‍ണര്‍ പി. സദാശിവം ഒപ്പുവച്ചു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ വിശദീകരണമാവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്‌ സര്‍ക്കാര്‍ നിയമ സെക്രട്ടറി വഴി മറുപടി നല്‍കിയിരുന്നു.

കെടുകാര്യസ്ഥത, ഫണ്ട്‌ വിനയോഗത്തിലെ അപാകത, അനാസ്ഥ തുടങ്ങിയ കാരണങ്ങളാലാണ്‌ നിലവിലുള്ളവരെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ ഗവണറെ ധരിപ്പിച്ചത്‌. ശബരിമല തീര്‍ഥാടനത്തെ മാറ്റം ബാധിക്കുമോയെന്ന ഗവര്‍ണറുടെ ചോദ്യത്തിന്‌, ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ഓര്‍ഡിനന്‍സിന്‌ മന്ത്രിസഭ അംഗീകാരം നല്‍കിയത്‌.

1950ലെ തിരുവിതാംകൂര്‍കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്‌ത്‌, ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട്‌ വര്‍ഷമായി ചുരുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളുമായാണ്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ ഇറക്കിയത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക