Image

ഇറാഖ്‌ --ഇറാന്‍ അതിര്‍ത്തിയില്‍ ഭൂകമ്പത്തില്‍ 130 മരണം ; കുവൈറ്റിലും അബുദാബിയിലും ചലനം

Published on 13 November, 2017
ഇറാഖ്‌ --ഇറാന്‍ അതിര്‍ത്തിയില്‍ ഭൂകമ്പത്തില്‍ 130 മരണം ; കുവൈറ്റിലും അബുദാബിയിലും ചലനം

ബാഗ്‌ദാദ്‌:ഇറാഖിന്‍റെയും ഇറാനിന്റെയും അതിര്‍ത്തി പ്രദേശത്ത്‌ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 130 ആയി. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്‌.

ബാഗ്‌ദാദില്‍ നിന്ന്‌ 250 കിലോമീറ്റര്‍ അകലെയുള്ള സുലൈമാനിയയാണ്‌ പ്രഭവകേന്ദ്രം. ഇറാഖിലാണ്‌ കൂടുതല്‍ പേര്‍ മരിച്ചത്‌ .പ്രാദേശിക സമയം രാത്രി 9.30നാണ്‌ കുലുക്കമുണ്ടായത്‌ .

കുവൈത്ത്‌, അബുദാബി, തുര്‍ക്കി, ലെബനാന്‍ എന്നിവിടങ്ങളിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഷാര്‍ജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെയാണ്‌ കുവൈത്തിന്റെ വിവിധഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്‌. ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

കുവൈത്തിലെ സാല്‍മിയ, ഫര്‍വാനിയ, മങ്ങഫ്‌, അബ്ബാസിയ, മഹബുള്ള തുടങ്ങി എല്ലാ ജനവാസ മേഖലകളിലും ചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനങ്ങള്‍ താമസ സ്ഥലങ്ങളില്‍ നിന്നും റോഡുകളിലേക്കും മൈതാനങ്ങളിലേക്കും ഇറങ്ങിയോടി. 

കുടുംബമായും കമ്പനി ക്യാമ്പുകളിലും താമസിക്കുന്നവര്‍ മണിക്കൂറുകളോളം പുറത്ത്‌ തന്നെ നില്‍ക്കുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക