Image

മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം

Published on 12 November, 2017
മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം
മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം. ബിജെപി സ്ഥാനാര്‍ഥി ശങ്കര്‍ദയാല്‍ ത്രിപാഠിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസിന്റെ നീലാന്‍ഷു ചതുര്‍വേദിയാണ് പാര്‍ട്ടിക്കായി മണ്ഡലം നിലനിര്‍ത്തിയത്.

ചതുര്‍വേദിക്ക് 66,810 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ത്രിപാഠിക്ക് 52,677 വോട്ടുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന പ്രേം സിങ്ങിന്റെ (65) മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക