Image

പൊലീസ്‌ പീഡനത്തിനെതിരെ ഹരജി ഫയല്‍ചെയ്യുമെന്ന്‌ കൊലപാതക കേസില്‍ അറസ്റ്റിലായ റയാന്‍ സ്‌കൂള്‍ ബസ്‌ കണ്ടക്ടര്‍

Published on 10 November, 2017
   പൊലീസ്‌ പീഡനത്തിനെതിരെ ഹരജി ഫയല്‍ചെയ്യുമെന്ന്‌ കൊലപാതക കേസില്‍ അറസ്റ്റിലായ റയാന്‍ സ്‌കൂള്‍ ബസ്‌ കണ്ടക്ടര്‍


ന്യൂദല്‍ഹി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രഥ്യുമന്‍ താക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കൊലക്കുറ്റു ചുമത്തി തന്നെ അറസ്റ്റ്‌ ചെയ്‌ത പൊലീസ്‌ നടപടിക്കെതിരെ സ്‌കൂള്‌ബസ്‌ കണ്ടക്ടര്‍ രംഗത്ത്‌. തന്നെ ക്രൂരമായി പീഡിപ്പിച്ച പൊലീസിനെതിരെയും മാനസികമായി തകര്‍ത്ത സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും കേസ്‌ ഫയല്‍ ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥപ്രതിയെ സംരക്ഷിക്കാന്‍ വേണ്ടി പൊലീസ്‌ തന്റെ കക്ഷിയെ ബലിയാടാക്കുകയായിരുന്നെന്ന്‌ അശോക്‌ കുമാറിന്റെ അഭിഭാഷകന്‍ മോഹിത്‌ വര്‍മയും വ്യക്തമാക്കി.
കൊലപാതകക്കേസുമായി ബന്ധപ്പെട്ട്‌ സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റിലായതിന്‌ പിന്നാലെയായിരുന്നു അശോക്‌ കുമാര്‍ അഭിഭാഷകന്‍ മുഖേന നിലപാട്‌ വ്യക്തമാക്കിയത്‌.

'കേസുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കാത്തിരിക്കുകയാണ്‌ ഞങ്ങള്‍. ഇതിന്‌ പിന്നാലെ പൊലീസിനും സ്‌കൂള്‍ മാനേജ്‌മെന്റിനുമെതിരെ കേസ്‌ ഫയല്‍ ചെയ്യും' വര്‍മ പറയുന്നു.



മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ കുറ്റം ഏറ്റുപറയാന്‍ വേണ്ടി പൊലീസ്‌ അശോക്‌ കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കുറ്റം അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവെക്കുകയുമായിരുന്നെന്നും വര്‍മ പറഞ്ഞു.
പൊലീസ്‌ അന്വേഷണം അട്ടിമറിക്കുകയായിരുന്നു.

 പ്രഥ്യുമിനെ അശോക്‌ കുമാര്‍ കൊലപ്പെടുത്താന്‍ ഒരു കാരണവും കാണുന്നില്ലെന്ന്‌ സി.ബി.ഐ അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്‌ പിന്നാലെയാണ്‌ സി.ബി.ഐ യഥാര്‍ത്ഥ കൊലപാതകിയില്‍ എത്തിച്ചേര്‍ന്നത്‌. വ്യക്തമല്ലെന്ന കാരണം പറഞ്ഞ്‌ ഹരിയാന പൊലീസ്‌ തള്ളിക്കളഞ്ഞ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ്‌ സി.ബി.ഐ യഥാര്‍ത്ഥ പ്രതിയായ വിദ്യാര്‍ത്ഥിയെ പിടികൂടുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക