Image

മാനസിക പീഡനം; തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ ഫാര്‍മസി വിദ്യാര്‍ത്ഥി ആത്മഹത്യക്ക്‌ ശ്രമിച്ചു

Published on 10 November, 2017
മാനസിക പീഡനം; തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ ഫാര്‍മസി വിദ്യാര്‍ത്ഥി ആത്മഹത്യക്ക്‌ ശ്രമിച്ചു

തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജ്‌ ഫാര്‍മസി വിദ്യാര്‍ത്ഥി ആത്മഹത്യക്ക്‌ ശ്രമിച്ചു. അധ്യാപകരും മാനേജ്‌മെന്റും മാനസികമായി പീഡിപ്പിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ വിദ്യാര്‍ത്ഥി ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. 

മറ്റ്‌ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ കോളെജ്‌ കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. 

കോളെജിലെ രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥിയും കൊല്ലം സ്വദേശിയുമായ ഹാറൂണ്‍ യൂസഫാണ്‌ രാവിലെ കൈ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. നിഖില്‍, അതുല്‍ എന്നീ വിദ്യാര്‍ത്ഥികളാണ്‌ കെട്ടിടത്തിന്‌ മുകളില്‍ കയറിയത്‌. 


 എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികളുടെ പരാതി പരിഹരിക്കുമെന്ന ധാരണയില്‍ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്നു താഴെയിറങ്ങി.അധ്യാപകര്‍ ഇന്റേണല്‍ മാര്‍ക്ക്‌ അകാരണമായി കുറക്കുന്നുവെന്ന്‌ വിദ്യാര്‍ത്ഥികള്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക