Image

ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ തന്നെ മന്ത്രിമന്ദിരത്തില്‍ ഒളിപ്പിച്ചത്‌ എം.വി.ആറായിരുന്നെന്ന്‌ കെ.സുധാകരന്‍

Published on 10 November, 2017
ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ തന്നെ മന്ത്രിമന്ദിരത്തില്‍ ഒളിപ്പിച്ചത്‌ എം.വി.ആറായിരുന്നെന്ന്‌ കെ.സുധാകരന്‍


കണ്ണൂര്‍: സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആന്ധ്ര പൊലീസ്‌ അറസ്റ്റ്‌ ചെയ്യാനെത്തിയപ്പോള്‍ തന്നെ മന്ത്രിമന്ദിരത്തിലൊളിപ്പിച്ചത്‌ എം.വി രാഘവനായിരുന്നെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. സുധാകരന്‍. എം.വി.ആറിന്റെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌ സി.എം.പി (സി.പി.ജോണ്‍ വിഭാഗം) സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.

1995 ലാണ്‌ ഇ.പി ജയരാജന്‍ ട്രെയിനില്‍ വെച്ചു ആക്രമിക്കപ്പെടുന്നത്‌. സി.പി.ഐ.എമ്മില്‍ നിന്നും പുറത്തായ എം.വി.ആര്‍ സി.എം.പി രൂപീകരിച്ച സമയമായിരുന്നു അത്‌. കെ.സുധാകരന്‍ ആ സമയത്ത്‌ കണ്ണൂരില്‍ സി.പി.ഐ.എമ്മിനെ ശക്തമായി എതിര്‍ത്തിരുന്ന കോണ്‍ഗ്രസ്‌ മുഖമായിരുന്നു.

അന്നു യു.ഡി.എഫ്‌ സര്‍ക്കാരില്‍ സഹകരണ മന്ത്രിയായിരുന്നു രാഘവന്‍. സുധാകരന്‍ എം.എല്‍.എയും. എം.വി.ആറും സുധാകരനും ഏര്‍പ്പാടാക്കിയ വാടകക്കൊലയാളികളായിരുന്നു ഇ.പി ജയരാജനെ ആക്രമിക്കാന്‍ വന്നവരെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ ആരോപണം.


പാര്‍ട്ടി കോണ്‍ഗ്രസ്‌ കഴിഞ്ഞു കേരളത്തിലേക്കു ട്രെയിനില്‍ മടങ്ങുന്നതിനിടെയാണ്‌ ഇ.പി.ജയരാജനു വെടിയേറ്റത്‌. ആന്ധ്രയിലെ ഓംഗോളിലൂടെയായിരുന്നു അപ്പോള്‍ ട്രെയിന്‍ സഞ്ചരിച്ചിരുന്നത്‌. അക്രമി തൊട്ടുമുന്‍പില്‍ വന്നു നിന്നു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ ജയരാജനു പിന്നീടു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക