Image

ഉമ്മന്‍ ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫും സരിത നായരെ സഹായിച്ചതായി സോളാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം

Published on 09 November, 2017
ഉമ്മന്‍ ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫും സരിത നായരെ സഹായിച്ചതായി സോളാര്‍  റിപ്പോര്‍ട്ടില്‍ പരാമര്‍ശം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫും സരിത നായരെ സഹായിച്ചതായി നിയമസഭയില്‍ വെച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. 

ഇതിന്‌ സരിതയില്‍നിന്ന്‌ പണം സ്വീകരിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ്‌ ദുരുപയോഗം ചെയ്‌തതായും റിപ്പോര്‍ട്ടില്‍ പറയുന്നു

 സരിതയെ ശാരീരികമായി ഉപയോഗിക്കുകയും ലൈംഗിക സംതൃപ്‌തി നേടുകയും ചെയ്‌തത്‌ കൈക്കൂലിയായി കാണാമെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

ലൈംഗിക ആരോപണമായി റിപ്പോര്‍ട്ടിലുള്ള 16 പേരുടെ പേരുകള്‍ കണ്ടെത്തലുകള്‍ എന്ന നിലയിലല്ല, സരിതയുടെ പരാതികള്‍ എന്ന നിലയിലാണ്‌ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

സരിതയുടെ കത്ത്‌ അനുബന്ധമായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുമുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ദുരുപയോഗം ചെയ്യപ്പെട്ടു എന്നതാണ്‌  കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക