Image

33 കേസുകളിലെ പ്രതിയുടെ മൊഴിയില്‍ കേസെടുക്കുന്നത്‌ അംഗീകരിക്കില്ല'': സോളാര്‍ കമ്മീഷനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച്‌ ചെന്നിത്തല

Published on 09 November, 2017
33 കേസുകളിലെ പ്രതിയുടെ മൊഴിയില്‍ കേസെടുക്കുന്നത്‌ അംഗീകരിക്കില്ല'': സോളാര്‍ കമ്മീഷനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച്‌ ചെന്നിത്തല


സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അംഗീകരിക്കിലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നിയമസഭയുടെ മേശപ്പുറത്തു വെച്ചതിന്‌ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ചെന്നിത്തല സര്‍ക്കാരിനെതിരെ രംഗത്തു വന്നത്‌.

അന്വേഷണ കമ്മീഷന്റെ വീട്ടിലേക്ക്‌ ഉദ്യോഗസ്ഥനെ അയച്ച സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും ആരോപിച്ചു. ഉദ്യോഗസ്ഥനെ കമ്മീഷന്റെ വീട്ടിലേക്ക്‌ അയച്ചെന്ന കാര്യം പ്രതിപക്ഷ നേതാവ്‌ നിയമസഭയിലും ഉന്നയിച്ചിരുന്നു. 

 33 കേസുകളില്‍ പ്രതിയായ ആളുടെ വാക്കുകേട്ട്‌ കേസെടുക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും ഇതൊക്കെ വിശ്വസിക്കുന്ന മുഖ്യമന്ത്രി ഏത്‌ ലോകത്താണ്‌ ജീവിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഡാലോചന സിപിഐഎമ്മില്‍ നടക്കുന്നു. ഹൈക്കോടതി പോലും സരിത എസ്‌ നായര്‍ക്ക്‌ വിശ്വാസ്യത ഇല്ല എന്ന്‌ പറഞ്ഞിട്ടുണ്ട്‌. 

സരിതയില്‍ നിന്നും പണം കൈപ്പറ്റിയതിനും ലൈംഗീകമായി ഉപയോഗിച്ചതിനും തെളിവില്ല. യുഡിഎഫ്‌ നേതാക്കളെ അപമാനിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക