Image

ജിഷ്‌ണു പ്രണോയ്‌ കേസ്‌ ഏറ്റെടുക്കാനാവില്ലെന്ന്‌ സിബിഐ

Published on 09 November, 2017
 ജിഷ്‌ണു പ്രണോയ്‌ കേസ്‌ ഏറ്റെടുക്കാനാവില്ലെന്ന്‌ സിബിഐ

ന്യൂദല്‍ഹി: ജിഷ്‌ണു പ്രണോയ്‌ കേസ്‌ ഏറ്റെടുക്കാനാവില്ലെന്ന്‌ സിബിഐ. സുപീംകോടതിയെയാണ്‌ സിബിഐ നിലപാട്‌ അറിയിച്ചത്‌. ജിഷ്‌ണു പ്രണോയ്‌ കേസ്‌ അന്തര്‍സംസ്ഥാന കേസല്ല. അതിനാല്‍ സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നുമാണ്‌ വിശദീകരണം.

സിബിഐയുടെ നിലപാടില്‍ സുപ്രീംകോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. നിലപാട്‌ രേഖാമൂലം അറിയിക്കണമെന്ന്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു. ജിഷ്‌ണുവിന്റെ അമ്മയാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. സിബിഐ നിലപാട്‌ അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്ന്‌ ജസ്റ്റിസുമാരായ എന്‍വി രമണ, അമിതാവ റോയ്‌ എന്നിവര്‍ അടങ്ങിയ ബെഞ്ച്‌ കഴിഞ്ഞതവണ വ്യക്തിമാക്കിയിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക