Image

മോദിജിയെക്കാള്‍ നന്നായി പ്രവൃത്തിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്‌: രാഹുല്‍ഗാന്ധി

Published on 09 November, 2017
മോദിജിയെക്കാള്‍ നന്നായി പ്രവൃത്തിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്‌: രാഹുല്‍ഗാന്ധി
സൂറത്ത്‌: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ  കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി  രേന്ദ്രമോദിയെ പോലെ വാഗ്‌ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ താന്‍ കുറച്ചുവര്‍ഷമെടുക്കുമെന്നായിരുന്നു രാഹുലിന്റെ പരിഹാസം.

കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്‌, അവര്‍ നിങ്ങള്‍ക്ക്‌ മുന്‍പില്‍ വാഗ്‌ദാനങ്ങള്‍ നല്‍കി സംസാരിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ അവര്‍ക്ക്‌ സമയവുമുണ്ടാകില്ല. ഒരു ലൗഡ്‌ സ്‌പീക്കര്‍ പോലെയാണ്‌ അവര്‍ പ്രവര്‍ത്തിക്കുന്നത്‌. 

 വളരെ മനോഹരമായി സംസാരിക്കാന്‍ അവര്‍ക്ക്‌ അറിയാം. എനിക്ക്‌ മോദിജിയെ പോലെ സംസാരിക്കാന്‍ അറിയില്ല. അദ്ദേഹത്തെ പോലെ സംസാരിക്കാന്‍ ഒരുപക്ഷേ ഞാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. എന്നാല്‍ അദ്ദേഹത്തേക്കാള്‍ നന്നായി പ്രവൃത്തിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്‌ രാഹുല്‍ പറയുന്നു.

ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന്‌ മനസിലാക്കാന്‍ ഞാന്‍ തയ്യാറാണ്‌. അതിന്‌ പരിഹാരം കാണാന്‍ എന്നാലാവുംവിധം ശ്രമിക്കുകയും ചെയ്യും. സൂറത്തില്‍ വ്യാവസായികപ്രതിനിധികള്‍ക്ക്‌ മുന്‍പില്‍ സംസാരിക്കവേ രാഹുല്‍ വ്യക്തമാക്കി.

നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന്‌ നിങ്ങള്‍ ഞങ്ങള്‍ക്ക്‌ എഴുതി നല്‍കണം. ഞാന്‍ ഒരിക്കലും നിങ്ങള്‍ക്ക്‌ വാഗ്‌ദാനം നല്‍കുകയല്ല. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്‌തിരിക്കും. 

ഇത്‌ ഒരു വാഗ്‌ദാനമായി കണക്കാക്കേണ്ടതില്ല.
വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഞാനും എന്റെ പാര്‍ട്ടിയും തയ്യാറാണ്‌. അതിന്‌ പരിഹാരം ആലോചിക്കാനും അതിന്‌ വേണ്ട നടപടികള്‍ കൈക്കൊള്ളാനും തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു.

നോട്ട്‌ നിരോധനത്തിന്റെ ഒന്നാംവാര്‍ഷികം കരിദിനമായി ആചരിക്കാനാണ്‌ രാഹുല്‍ ഗുജറാത്തില്‍ എത്തിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക