Image

പുത്തന്‍ അനുഭവമായി കൂടിയാട്ടവും ചാക്യാര്‍ കൂത്തും.

പ്രസാദ്, ലോസ് ആഞ്ചലെസ് Published on 02 November, 2017
പുത്തന്‍ അനുഭവമായി  കൂടിയാട്ടവും ചാക്യാര്‍ കൂത്തും.
ലോസ് ആഞ്ചെലെസ് : ഒക്ടോബര്‍ ഇരുപത്തിയെട്ടു ശനിയാഴ്ച ലോസ് ആഞ്ചലസിലെ ചിന്മയ മിഷന്‍ സെന്റര്‍ ഹാളില്‍ അവതരിപ്പിച്ച   കൂടിയാട്ടവും ചാക്യാര്‍ കൂത്തും ലോസ് ആഞ്ചലസിലെ സഹൃദയര്‍ക്ക് ഹൃദ്യമായ ഒരനുഭവമായി.

      ലോസ് ആഞ്ചലസിലെ  പ്രമുഖ   മലയാളി സംഘടനയായ  ഓര്‍ഗനൈസേഷന്‍  ഓഫ് ഹിന്ദു മലയാളീസ് (ഓം ) ആണ് ഒരുകാലത്തു കൂത്തമ്പലങ്ങളിലോ  ക്ഷേത്ര മതില്‌കെട്ടിനകത്തോ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ സംസ്‌കൃത നാടക  രൂപങ്ങള്‍     പ്രവാസി മലയാളികള്‍ക്കും  അമേരിക്കകാര്‍ക്കും  ആസ്വദിക്കാനാവസരമൊരുക്കിയത്. ഭാരതത്തിലെ ക്ഷേത്ര അനുഷ്ഠാന കലകളെ കുറിച്ചു പഠിക്കുന്ന  ഗവേഷകരും  വിവരമറിഞ്ഞു പരിപാടികള്‍ ആസ്വദിക്കാനെത്തിയിരുന്നു.
    കാളിദാസന്റെ ശാകുന്തളം കൂടിയാട്ടമായും മേല്പത്തൂരിന്റെ പാഞ്ചാലീ സ്വയംവരം ചാക്യാര്‍ കൂത്തായും വേദിയിലെത്തിയപ്പോള്‍ കാണികള്‍ക്കതു  തികച്ചും പുതമയാര്‍ന്ന ഒരനുഭവമായി.
      കൂടിയാട്ടത്തെയും  ചാക്ക്യാര്‍കൂത്തിനെയും ഗുരുകുല സമ്പ്രദായത്തില്‍ വരുംതലമുറയ്ക്കു പകര്‍ന്നുനല്‍കുന്ന ആലുവയിലെ 'നേപത്ഥ്യ'  യാണ് തങ്ങളുടെ അമേരിക്കന്‍ കാനഡ പര്യടനത്തിനിടെ ലോസ്  ആഞ്ചെലെസില്‍ പരിപാടികള്‍ അവതരിപ്പിച്ചത്.  മാര്‍ഗി  മധു ചാക്യാരുടെയും ഡോ. ഇന്ദു  ജി യുടെയും നേതൃത്വത്തില്‍ വിവിധ സര്‍വകലാശാലകളില്‍ കൂടിയാട്ടം അവതരിപ്പിക്കാനെത്തിയ സംഘത്തില്‍ കലാമണ്ഡലം മണികണ്ഠന്‍ (മിഴാവ്), നേപത്ഥ്യ  ജിനേഷ്, കലാനിലയം  രാജന്‍  (ഇടയ്ക്ക)  നേപത്ഥ്യ  ശ്രീഹരി ചാക്യാര്‍  (വേഷം), കലാമണ്ഡലം രവികുമാര്‍ (ചുട്ടി)  എന്നിവരുമുണ്ടായിരുന്നു.

          മറ്റു കേരളീയ  കലാരൂപങ്ങള്‍ പലതവണ  അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും,  രണ്ടായിരത്തോളം വര്‍ഷത്തെ പഴക്കവും പാരമ്പര്യവുമുള്ള കൂടിയാട്ടം ഇതാദ്യമായാണു ഒരമേരിക്കന്‍ വേദിയില്‍അവതരിപ്പിക്കപ്പെടുന്നതെന്നു പരിപാടികള്‍ക്ക് ഏകോപനം നല്‍കിയ ഓം ഡയറക്ടര്‍ രവി വെള്ളത്തിരിയും മധു ചാക്യാരും പറഞ്ഞു. യു എസ് ടി ഗ്ലോബല്‍ ചീഫ് സാജന്‍ പിള്ള, ലത ഹരിഹരന്‍ എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകര്‍.


  ഓം പ്രസിഡണ്ട് രമ നായര്‍ സ്വാഗതവും, സെക്രട്ടറി വിനോദ് ബാഹുലേയന്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ സാജന്‍ പിള്ള, ലോസ് ആഞ്ചെലെസ് ചിന്മയ മിഷന്‍ മുഖ്യാചാര്യ സ്വാമി ഈശ്വരാനന്ദ എന്നിവര്‍ സംസാരിച്ചു.  കലാകാരന്മാര്‍ക്കുള്ള ഓമിന്റെ പാരിതോഷികം ശ്രീ സാജന്‍ പിള്ള  മാര്‍ഗി മധു ചാക്യാര്‍ക്കു സമ്മാനിച്ചു.

പുത്തന്‍ അനുഭവമായി  കൂടിയാട്ടവും ചാക്യാര്‍ കൂത്തും.പുത്തന്‍ അനുഭവമായി  കൂടിയാട്ടവും ചാക്യാര്‍ കൂത്തും.പുത്തന്‍ അനുഭവമായി  കൂടിയാട്ടവും ചാക്യാര്‍ കൂത്തും.പുത്തന്‍ അനുഭവമായി  കൂടിയാട്ടവും ചാക്യാര്‍ കൂത്തും.പുത്തന്‍ അനുഭവമായി  കൂടിയാട്ടവും ചാക്യാര്‍ കൂത്തും.പുത്തന്‍ അനുഭവമായി  കൂടിയാട്ടവും ചാക്യാര്‍ കൂത്തും.പുത്തന്‍ അനുഭവമായി  കൂടിയാട്ടവും ചാക്യാര്‍ കൂത്തും.പുത്തന്‍ അനുഭവമായി  കൂടിയാട്ടവും ചാക്യാര്‍ കൂത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക