Image

ആമസോണിന് 13 സംസ്ഥാനങ്ങളില്‍ ഫാര്‍മസി ഹോള്‍സെയിലിന് അനുമതി ലഭിച്ചു: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 28 October, 2017
ആമസോണിന് 13 സംസ്ഥാനങ്ങളില്‍ ഫാര്‍മസി ഹോള്‍സെയിലിന് അനുമതി ലഭിച്ചു: ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ വ്യവസായ രംഗത്തെ അതികായര്‍ ആമസോണിന് ഫാര്‍മസി ഹോള്‍ സെയില്‍ ലൈസന്‍സ് 13 സംസ്ഥാനങ്ങളില്‍ ലഭിച്ചു. ഇന്റര്‍നെറ്റ് റീടെയിലര്‍ ഭീമസ് ഫാര്‍മസി വ്യവസായത്തിലും വ്യാപരിക്കുന്നത് വ്യവസായ രംഗത്ത് ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ഡ്രഗ് സ്റ്റോര്‍ ശൃംഖലകളും മരുന്ന് വിതരണക്കാരും ഫാര്‍മസി ബെനഫിറ്റ്‌സ് മാനേജര്‍മാരും കോര്‍പ്പറേറ്റ് രംഗത്ത് ലയന ചര്‍ച്ചകള്‍ നടത്തി വന്നിരുന്നവരും ആമസോണിന്റെ രംഗപ്രവേശം അതീവ ജാഗ്രതയോടെ വീക്ഷിക്കുന്നു.

മറ്റ് വലിയ കമ്പനികളില്‍ ഈ നീക്കം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം പെട്ടന്ന് തന്നെ ദൃശ്യമായി, പല കമ്പനികളുടെയും ഓഹരികള്‍ വിറ്റഴിക്കാന്‍ ഉടമകള്‍ പരക്കം പായുന്നതും കണ്ടു. മക്കീസണ്‍ കോര്‍പ്‌സ്, അമേരിസോഴ്‌സ് ബെര്‍ഗന്‍ കോര്‍പ്, കാര്‍ഡിനല്‍ ഹെല്‍ത്ത് ഇങ്ക് എന്നിവയുടെ ഓഹരിവില ഇടിഞ്ഞു. എറ്റ്‌ന ഇങ്ക് സി വി എസ് ഹെല്‍ത്ത് കോര്‍പ്പുമായി ലയിക്കും എന്ന വാര്‍ത്ത എറ്റ്‌നയെ സഹായിച്ചു.

ഡ്രഗ് വ്യവസായ വിദഗ്ദ്ധര്‍ പറയുന്നത് ആമസോണിന്റെ വളരെ വ്യാപൃതമായ ശൃഖലയും സാങ്കേതിക ശാസ്ത്ര നിപുണതയും ഉപഭോക്താക്കള്‍ക്ക് മരുന്നുകള്‍ എത്തിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും എന്നാണ്. ശക്തമായ നിലയില്‍ നില്‍ക്കുന്നതിനാല്‍ ആമസോണിന് മരുന്ന് നിര്‍മ്മാതാക്കളോട് വിലപേശുവാനും കഴിയും എന്നാല്‍ ഇത് ഉപഭേക്താക്കള്‍ക്ക് പ്രയോജനകരമായിരിക്കും എന്ന് പറയുവാന്‍ വിദഗ്ദ്ധര്‍ തയ്യാറായില്ല. എറ്റ്‌നയുമായി സി വി എസ് ചേരുമ്പോള്‍ നിലവിലുള്ള റീട്ടെയില്‍ ഡ്രഗ് സ്‌റ്റോറുകള്‍ക്കൊപ്പം ഫാര്‍മസി ബെനഫിറ്റ്‌സ് മുതലായ ഹെല്‍ത്ത് സര്‍വ്വീസിലേയ്ക്കും കടന്ന് ചെല്ലുവാന്‍ കമ്പനിക്ക് കഴിയും.

എറ്റ്‌നയും സി വി എസും ചേര്‍ന്ന് ഹെല്‍ത്ത് സര്‍വ്വീസസില്‍ ഒരു ഭീമനെ സൃഷ്ടിക്കും. ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറര്‍ ആയ യുണൈറ്റഡ് ഹെല്‍ത്ത് കോര്‍പ് ഇങ്കിന് ഈ കൂട്ടുകെട്ടിന് വലിയ ഭീഷണി ഉയര്ര#ത്തുവാന്‍ കഴിയും. ഇവര്‍ക്ക് സ്വന്തമായി ക്ലിനിക്കുകളും ഫാര്‍മസികളും ഉള്ളതിനാല്‍ ശക്തമായ മത്സരം നല്‍കാന്‍ കഴിയും. റീട്ടെയിലര്‍മാര്‍ക്കും ഓവര്‍ ദി കൗണ്ടര്‍ (ഒ റ്റി സി) മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കും ആമസോണിന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടുതുടങ്ങി. ബേയര്‍ എ ജിയുടെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് ബിസിനസ്സിന്റെ തലവന്‍ അമേരിക്കന്‍ ഉപഭോക്താക്കള്‍ മരുന്നുകള്‍ ഓണ്‍ലൈനിലേക്ക് മാറുകയാണെന്ന് പറഞ്ഞു. ഇത് റീട്ടയെല്‍ കമ്പനികളെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എറികാമാന്‍ ഇതിനെ ആമസോണ്‍ ഇഫക്റ്റ് എന്ന് വിളിച്ചു. വാങ്ങുന്നവര്‍ തീര്‍ച്ചയായും എവിടെയാണ് വിലക്കുറവ് എന്ന് അന്വേഷിക്കും.

ആമസോണ്‍ ഉടനെ തന്നെ പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ തുടങ്ങും എന്ന് വിദഗ്ദ്ധര്‍ കരുതുന്നു. റീട്ടെയില്‍ ഡ്രഗ്‌സ്‌റ്റോറുകളെയും ഡ്രഗ് ഹോള്‍ സെയിലേഴ്‌സിനെയും ഇത് പ്രതികൂലമായി ബാധിക്കും. താങ്ക്‌സ് ഗിവിംഗിനോടനുബന്ധിച്ച് ആമസോണ്‍ ഓണ്‍ലൈന്‍ മരുന്ന് വില്‍പന ആരംഭിക്കാനാണ് സാധ്യത.

ആമസോണ്‍ ഹോള്‍സെയ്ല്‍ ഫാര്‍മസി ലൈസന്‍സ് നേടിയ സംസ്ഥാനങ്ങള്‍ ഇവയാണ്: നെവാഡ, എഡഹോ, ആരിസോണ, നോര്‍ത്ത് ഡക്കോട്ട, ഓറഗോണ്‍, അലബാമ, ലൂസിയാന, ന്യൂജേഴ്‌സി, മിഷിഗണ്‍, കണക്റ്റിക്കട്ട്, ന്യൂ ഹാംയ്‌ഷെയര്‍, യൂട്ടാ, അയോവ. മെയിനിലും ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ചില ലൈസന്‍സുകള്‍ കഴിഞ്ഞ വര്‍ഷാവസാനം ലഭിച്ചു മറ്റ് ചിലത് ഈ വര്‍ഷവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക