Image

മതമല്ല മനുഷ്യസ്‌നേഹമാണ് ഇന്ത്യയുടെ പൈതൃകം; "ബ്രോക്കണ്‍ സീഡു "മായി നവാ ഡാന്‍സ് തീയേറ്റര്‍

അനില്‍ കെ പെണ്ണുക്കര Published on 27 October, 2017
മതമല്ല മനുഷ്യസ്‌നേഹമാണ് ഇന്ത്യയുടെ പൈതൃകം; "ബ്രോക്കണ്‍ സീഡു "മായി നവാ ഡാന്‍സ് തീയേറ്റര്‍
വെട്ടി മുറിക്കപ്പെട്ട മുറിവുകള്‍ ഇന്നും ഉണങ്ങാതെയും വേദനയായും ഒരു ജനതയുടെ വറ്റാത്ത കണ്ണുനീര്‍ ആയും ജീവിതം തള്ളി നീക്കുന്ന ഒരു ജനത. ഇന്ത്യയെയും പാകിസ്ഥാനെയും തുണ്ടം കഷണമായി മുറിക്കപ്പെട്ട നാളുകളിലേക്ക് ഒരു യാത്ര പോകാം.

ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴിലെഇന്ത്യ പാക്കിസ്ഥാന്‍ വിഭജനത്തെ ആസ്പദമാക്കി നദി തെക്കേക്ക് സംവിധാനം ചെയ്തു നവാ ഡാന്‍സ് തീയേറ്റര്‍ അവതരിപ്പിക്കുന്ന ഭരത നാട്യം കാലിഫോര്‍ണിയയില്‍ അരങ്ങേറുന്നു."ബ്രോക്കന്‍ സീഡ്‌സ് "എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ നൃത്ത രൂപം ഭരതനാട്യ അവതരണ രംഗത്തെ പുതിയ പരീക്ഷണം കൂടിയാണ് .കാലിഫോര്‍ണിയായിലെ ഓക്ക്‌ലാന്‍ഡില്‍ ഈ നവംബര്‍ 16 മുതല്‍ 19 തു വരെയാണ് ഭരതനാട്യം അരങ്ങേറുന്നത് .

മതമല്ല മനുഷ്യസ്‌നേഹമാണ് ഇന്ത്യയുടെ പൈതൃകം . എന്ന മഹത്തായ ആശയമാണ് അമേരിക്കയില്‍ ജനിച്ചു വളര്‍ന്നു നദി തെക്കേക്കും കൂട്ടരും പറയുന്നത് . നാളെ വളര്‍ന്നു വന്മരമാകേണ്ട ഒരു പയറുമണിയെ രണ്ടായി വിഭജിച്ചു അതിന്റെ വളര്‍ച്ച തന്നെ ഇല്ലാതാക്കിയ ഒരു ചരിത്ര സംഭവത്തെ നൃത്ത രൂപത്തില്‍ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ പുതിയ കാഴ്ചയുടെ അനുഭവമാണ് കാഴ്ചക്കാര്‍ക്ക് "ബ്രോക്കന്‍ സീഡ് "സമ്മാനിക്കുക .
കലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ എപ്പോഴും ഉണ്ടാകണം. അങ്ങനെയെങ്കില്‍ മാത്രമേ പ്രേക്ഷകര്‍ ഉണ്ടാവുകയുള്ളു. അവര്‍ക്ക് പുതുമയാണ് ആവശ്യം. ഭരത നാട്യത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ ഒരു വലിയ ചരിത്രത്തെ അവതരിപ്പിക്കുകായാണ് എന്ന് സംവിധായിക നദി തെക്കേക്ക് ഋലമലയാളിയോട് പറഞ്ഞു .

ചരിത്രമെന്നത് അവ്യക്തത നിറഞ്ഞ ഭൂതകാലത്തിന്റെ നേര്‍രേഖയും ആവര്‍ത്തനം അതിന്റെ നിയോഗവുമാണ് , നായകനും പ്രതിനായകനും എന്നിങ്ങനെ രണ്ട് ചേരിയായി വിഭജിക്കപ്പെടാതെ ചരിത്രത്തില്‍ വ്യക്തികള്‍ നില നില്‍ക്കുന്നില്ല . അത് ചരിത്രത്തിന്റെ നിയതമായ ബാധ്യതയുമാണ് .പല ചരിത്രങ്ങളും കൂട്ടിവായിച്ചാല്‍ വില്ലന്മാര്‍ നായകരാകുകയും നായകര്‍ വില്ലന്മാരാകുകയും ചെയ്യുന്ന വസ്തുതകള്‍ ഉണ്ടാവാറുമുണ്ട് . അത് കൊണ്ട് തന്നെ ഇന്ത്യാ പാക് വിഭജനം എവിടെ നിന്ന്എന്നുള്ളത് ഒരു ചരിത്ര വിശകലനം . ഇതില്‍ ആരുടേയും ഭാഗം പിടിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല

ഈ വിഭജനം കൊണ്ട് എനിക്ക് നഷ്ട്ടപെട്ടത് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയാണ് . നമ്മുടെ രാജ്യം വിഭാവനം ചെയ്യുന്ന ഐക്യമാണ് നഷ്ട്ടപെട്ടുപോയത് . ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇന്നും നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്കു കാരണം ഈ വിഭജനമായിരുന്നു എന്ന് ചരിത്രകാരന്മാരെ പോലെ ഞങ്ങളും കരുതുന്നു.വിഭജനത്തിന്റെ പാപഭാരം ഏതു ചുമലുകള്‍ താങ്ങിയാലും ശരി അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരുന്നു. ലോകത്തിലെ വന്‍ശക്തികളിലൊന്നായി മാറുമായിരുന്ന ഇന്ത്യ മൂന്നായി വിഭജിക്കപ്പെട്ടതായിരുന്നു പ്രധാന നഷ്ടം. ഒരിക്കലും ഉണങ്ങാത്ത മുറിവാണ് വിഭജനം ഉണ്ടാക്കിയത്. ഹിന്ദുക്കളുടേതെന്നോ മുസ്‌ലിംകളുടേതെന്നോ സിക്കുകാരന്റെതെന്നോ നിറംകൊണ്ട് തിരിച്ചറിയാന്‍ ആകാത്തവിധം ചോരപ്പുഴ ഒഴുകി. വിഭജനം ഭൂമിശാസ്ത്രത്തേക്കാള്‍ മനസ്സുകളെയാണ് മുറിവേല്‍പ്പിച്ചത്. അകന്ന മനസ്സുകളെ കൂട്ടിയിണക്കുകയാണ് മാനവരാശിയുടെ ആവശ്യം.അതാണ് ബ്രോക്കണ്‍ സീഡ് നല്‍കുന്ന സന്ദേശവും .

നവാ ഡാന്‍സ് തീയേറ്റര്‍ ഇതിനോടകം നിരവധി നൃത്ത രൂപങ്ങള്‍ വേദികളില്‍ അവതരിപ്പിച്ചു നാഷണല്‍ തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട് . പ്രധാനമായും ഭരതനാട്യമെന്ന ഭാരതീയ നൃത്തരൂപത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ ആണ്.ഭരതനാട്യത്തില്‍ പല സമ്പ്രദായങ്ങളുണ്ട്. അതില്‍ ഏതെങ്കിലും ഒന്നോ, ഒന്നോ രണ്ടോ കലര്‍ന്ന സമ്പ്രദായമായിരിക്കും നമ്മള്‍ പഠിച്ചിട്ടുണ്ടാവുക. ആ സമ്പ്രദായം നമ്മളില്‍ നിലവിലുണ്ട്. അതാണ് നമ്മുടെ ഭാഷ. ആ ഭാഷയില്‍ നിന്നുകൊണ്ട് നമ്മള്‍ പുതിയ ഇഡിയംസ് കണ്ടെത്തുക എന്നതാണ് പ്രധാനം. പഴയതിനെ മുഴുവന്‍ പൊളിച്ചെഴുതിക്കൊണ്ടുള്ളതല്ല ശാസ്ത്രീയ നൃത്തത്തിലെ പുതുമ. അത് കാലത്തിനുസരിച്ച് മനുഷ്യനില്‍ വരുന്ന മാറ്റങ്ങള്‍ പോലെയാണ്.

പുതിയതിനെ എന്നതിനേക്കാള്‍ കല കാലത്തിനെ ഉള്‍ക്കൊള്ളുന്നു എന്നതാണ് കൃത്യം. അതിനാണ് ഭാരതീയന് വളരെ പരിചിതമായ ഒരു വിഷയത്തെ ഇതിനായി തെരഞ്ഞെടുത്തത് .ബ്രോക്കന്‍ സീഡ് പറയുന്നതും ഒരു കാലഘട്ടത്തിന്റെ കഥയുയാണ് .ഞങ്ങളുടെ ഗ്രൂപ്പ് അവതരിപ്പിച്ച എല്ലാ നൃത്ത ഇനങ്ങളും വളരെ ശ്രദ്ധ നേടിയിട്ടുണ്ട് .ബ്രോക്കന്‍ സീഡും ശ്രദ്ധ നേടുമെന്ന് ഉറപ്പുണ്ടെന്നും നദി തെക്കേക്ക് വ്യക്തമാക്കി .

സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയായില്‍ ആരംഭിച്ച നവഡാന്‍സ് തിയേറ്ററിന്റെ ഡയറക്ടറാമാരില്‍ ഒരാള്‍ കൂടിയാണ് നദി.
സോഫിയ വാലാത്ത് ,അരുണ്‍ മത്തായി തുടങ്ങി വലിയ ഒരു ടീമാണ് ബ്രോക്കന്‍ സീഡുമായി അരങ്ങില്‍ എത്തുക .
മതമല്ല മനുഷ്യസ്‌നേഹമാണ് ഇന്ത്യയുടെ പൈതൃകം; "ബ്രോക്കണ്‍ സീഡു "മായി നവാ ഡാന്‍സ് തീയേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക