Image

ഫോമാ സൗത്ത് റീജിയന്‍ റെജി ചെറിയാനെ 2018- 2020 ലെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി എന്‍ഡോഴ്‌സ് ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 24 October, 2017
ഫോമാ സൗത്ത് റീജിയന്‍ റെജി ചെറിയാനെ 2018- 2020 ലെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി എന്‍ഡോഴ്‌സ് ചെയ്തു
ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സൗത്ത് ഈസ്റ്റ് റീജിയന്‍ റെജി ചെറിയാനെ 2018- 2020 ലെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി എന്‍ഡോഴ്‌സ് ചെയ്തു. അറ്റ്‌ലാന്റായില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഫോമയുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കുന്നതിനു വേണ്ടി റീജിയന്‍ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു.

ഫോമായുടെ ഭരണം ഒരു സ്‌റ്റേറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രവണത മാറ്റി ഏല്ലാ സ്‌റ്റേറ്റിനും അധികാര വികേന്ദ്രികരണം ഉണ്ടാകണം. കൂടാതെ ബൈലോയില്‍ ഇല്ലാത്ത നിയമം (കഴിഞ്ഞ കാലങ്ങളില്‍ ചിലപ്പോഴൊക്കെ) പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന സ്ഥലത്തു നിന്ന് ട്രഷറര്‍ വരണമെന്ന പ്രവണത മാറ്റപ്പെടേണ്ടതാണെന്നും യോഗം പ്രമേയം അവതരിപ്പിച്ചു.

പ്രസിഡന്റാരായാലും കണ്‍വെന്‍ഷന്‍ എവിടെയായാലും നിയോഗിക്കപ്പെടുന്ന വ്യക്തി എത്തിയാല്‍ മാത്രം മതി. തന്നെ ഫോമയുടെ ട്രഷറര്‍ ആയി തെരഞ്ഞെടുത്താല്‍ പ്രസ്ഥാനത്തിനു വേണ്ടിയും മലയാളി സമൂഹത്തിനുവേണ്ടിയും പൂര്‍ണ്ണ മനസ്സാല്‍ എപ്പോഴും എവിടെയും ഓടിയെത്താന്‍ തയ്യാറണന്ന് മത്സരരംഗത്ത് ഉള്ള റെജി ചെറിയാന്‍ വാക്കു തരികയുണ്ടായതായി സൗത്ത് റീജിയന്‍ കണ്‍വീനര്‍ തോമസ് കെ. ഈപ്പന്‍ പറഞ്ഞു.

സൗത്ത് ഈസ്റ്റ് റീജിയണല്‍ ഉള്ള 5 അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്ത യോഗമാണ് നടന്നത്. ഫോമയുടെ 2018- 20 കാലയളവിലെ ട്രഷറര്‍ ആയി തന്റെ വിജയം അംഗങ്ങളുടെ മനസോടുകൂടി താന്‍ ഉറപ്പിക്കുകയാണെന്നും റെജി ചെറിയാന്‍ പറഞ്ഞു. റീജിയനുകള്‍ ശക്തി ആക്കുവാന്‍ ആണ് തന്‍റെ ആദ്യ ശ്രമം എങ്കില്‍ മാത്രമേ സംഘടനാ ശക്തിയാവുകയുള്ളു അതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുരുകയാണ് തന്റെ ലക്ഷ്യം. കൂടുതല്‍ മലയാളി കുടുംബങ്ങളെ ഫോമയിലേക്കു കൊണ്ടുവരുവാന്‍ വേണ്ട പദ്ധതികള്‍ ഫോമാ നേതാക്കളുമായി ചേര്‍ന്നു ആലോചിച്ചു നടപ്പാക്കാകും. യുവജനങ്ങളുടെ കലാ, കായിക, സാമൂഹ്യ രംഗങ്ങങ്ങളിലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഫോമാക്കിന്നുവരെ ഒരു പൊതുവായ ചാരിറ്റി ഫണ്ട് ഇല്ല, ഒരു ചാരിറ്റി ഫണ്ട് രൂപീകരിക്കരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യമാണ്. പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കു ഉപകരിക്കത്തക്കവിധം ചാരിറ്റി ഫണ്ട് രൂപീകരിക്കുന്നതിന് മുന്‍തൂക്കം നല്‍കും.

ഫോമാ ട്രഷറര്‍ ആയി ഫോമയില്‍ എത്തിയാല്‍ ലോക്കല്‍ അസോസിയേഷനുമായി യോജിച്ചു പ്രവര്‍ത്തിക്കുക മാത്രമല്ല ഫോമയ്ക്കു അംഗസംഘടനകളുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും, റീജിയനുകളില്‍ യുവജനതയെ ഫോമയുടെ മുഖ്യ ധാരയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കും, എല്ലാ അസോസിയേഷനുമായും നല്ല ബന്ധം സ്ഥാപിക്കും. 1993 മുതല്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു സജീവമായി നില്‍ക്കുന്ന സമയത്താണ് ഫൊക്കാനയില്‍ പിളര്‍പ്പുണ്ടാകുകയും ഫോമയുടെ രൂപീകരണവും അപ്പോള്‍ ഫോമയിലേക്കു മാറി. എവിടെ ആയാലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക എന്നതാണ് റജി ചെറിയാന്‍റെ ലക്ഷ്യം.

ഫോമയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ 25 വര്‍ഷത്തെ സംഘടനാപാരന്പര്യമാണ് റെജി ചെറിയാന്‍റെ കൈമുതല്‍. കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. കെ. എസ്. സിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകനായി.1990 കാലഘട്ടത്തില്‍ അമേരിക്കയില്‍ എത്തി പിന്നീട് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കമ്മറ്റി അംഗം ആയി. 2002 ല്‍ അറ്റലാന്‍റ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ മെമ്പര്‍, ഗാമാ അസോസിയേഷന്‍ മെമ്പര്‍, 2005 ല്‍ ഗാമയുടെ വൈസ് പ്രസിഡന്‍റ്, 2008 ല്‍ ഗാമയുടെ പ്രസിഡന്‍റ്. 2010 ല്‍ ഗാമയില്‍ നിന്നു പടിയിറക്കം. അങ്ങനെ അറ്‌ലാന്‍റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയ്ക്കു തുടക്കം കുറിച്ചു. ചിട്ടയായ പ്രവര്‍ത്തനം ഈ മത്സരത്തിന് പിന്തുണയുമായി കുടുംബവും കൂടുന്നു. ഭാര്യ ആനി, രണ്ടു മക്കള്‍. മകന്‍ ബിസിനസ് മാനേജ്‌മെന്റിന് ശേഷം ബാങ്കില്‍ ജോലി ചെയ്യുന്നു. മകള്‍ സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നു.

2003 മുതല്‍ 14 വര്‍ഷം റിയല്‍ എസ്‌റ്റേറ്റ് രംഗത്തു സജീവമായി നില്‍ക്കുന്നു. അമേരിക്കയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌റ്റേജ് ഷോകള്‍ അറ്റ്‌ലാന്‍റയില്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്യുകയാണ് റെജി ചെറിയാന്‍.

റെജി ചെറിയാനെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി എന്‍ഡോര്‍സ് ചെയ്ത യോഗത്തില്‍ നാഷണല്‍ കമ്മറ്റി മനോജ് തോമസ്, സാം ആന്‍റോ, മറ്റു കമ്മറ്റി കണ്‍വീനര്‍ മാരായ ഡൊമിനിക് ചാക്കോനല്‍, മിനി നായര്‍, സൗത്ത് ഈസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമാരായ ബിജു തുരുത്തുമാലില്‍, ഷാജി മാത്യു, സുധീഷ് തോമസ്, ബിജു ജോസഫ്, ഡാനിയേല്‍ ജോര്‍ജ്. ഗാമ മുന്‍ പ്രസിഡന്റുമാരായ പ്രകാശ് ജോസഫ്, തോമസ് കെ ഈപ്പന്‍, ഗാമാ ഫൗണ്ടിങ് പ്രെസിഡന്റായ അന്‍റ്റണി തള്ളിയത്ത് എന്നിവരും സംസാരിച്ചു.
ഫോമാ സൗത്ത് റീജിയന്‍ റെജി ചെറിയാനെ 2018- 2020 ലെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി എന്‍ഡോഴ്‌സ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക