Image

ഫോമ ജനറല്‍ ബോഡി നാളെ (ശനി), സുപ്രധാന ഭരണഘടനാ ഭേദഗതികള്‍ ചര്‍ച്ചയാകും

Published on 20 October, 2017
ഫോമ ജനറല്‍ ബോഡി നാളെ (ശനി), സുപ്രധാന ഭരണഘടനാ ഭേദഗതികള്‍ ചര്‍ച്ചയാകും
ന്യൂയോര്‍ക്ക്: ഫോമ ജനറല്‍ബോഡി യോഗം നാളെ (ശനി) ന്യു യോര്‍ക്കില്‍ നടക്കുമ്പോള്‍ ഒട്ടേറെ സുപ്രധാന മാറ്റങ്ങളാണ് ഭരണഘടനാ ഭേദഗതിയായി അവതരിപ്പിക്കുക. ബൈലോ കമ്മിറ്റി തയാറാക്കിയ ഭേദഗതികള്‍ അംഗസംഘടനകള്‍ക്ക് നല്‍കുകയുണ്ടായി.

പുതുതായി ഒരു കംപ്ലയന്റ്‌സ് കൗണ്‍സില്‍ (Compliance Council) രൂപീകരിക്കുകയാണ് ഒരു നിര്‍ദേശം. നോണ്‍ പ്രോഫിറ്റ് സംഘടന എന്ന നിലയില്‍ പ്രതിവര്‍ഷം പാലിക്കേണ്ട ടാക്‌സ് ഫയല്‍ ചെയ്യുക, പ്രസിഡന്റ് വരുന്ന സ്റ്റേറ്റില്‍ കോര്‍പറേറ്റ് രജിസ്‌ട്രേഷന്‍ നടത്തുക, മിനിറ്റ്‌സ് ബുക്കും റിക്കാര്‍ഡുകളും സൂക്ഷിക്കുക, ഫോമയുടെ ബൗദ്ധികവും അല്ലാത്തതുമായ വസ്തുക്കള്‍ സംരക്ഷിക്കുക, പുതിയ കമ്മിറ്റിക്ക് അധികാരം കൈമാറുമ്പോള്‍ കൃത്യമായ രേഖകളും മറ്റും നല്‍കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് ചുമതലകള്‍. എന്നാല്‍ ദൈനംദിന കാര്യങ്ങളിലൊന്നും ഇടപെടാന്‍ കമ്മിറ്റിക്ക് അധികാരമില്ല.

അഞ്ചുവര്‍ഷം കാലാവധിയുള്ള അഞ്ച് അംഗങ്ങള്‍ അടങ്ങിയതാണ് കമ്മിറ്റി. ഇവര്‍ മറ്റു സമിതികളില്‍ അംഗങ്ങളായിരിക്കരുത്. ഫോമ ദേശീയ സമിതികളില്‍ പ്രവര്‍ത്തിച്ചവരും അക്കൗണ്ടിംഗ്, ലീഗല്‍, മാനേജ്‌മെന്റ് രംഗത്തെ വിദഗ്ധരുമാണ് അംഗങ്ങളാകാന്‍ അര്‍ഹര്‍. ഇലക്ഷനില്ലാത്ത വര്‍ഷത്തെ ജനറല്‍ബോഡിയാണ് ഇവരെ തെരഞ്ഞെടുക്കേണ്ടത്.

നിലവിലുള്ള എക്‌സിക്യൂട്ടീവ് ടാക്‌സ് ഫയലിംഗിലും റിക്കാര്‍ഡ് സൂക്ഷിക്കലിലും മറ്റും വീഴ്ചവരുത്തിയാല്‍ അക്കാര്യം ജനറല്‍ ബോഡിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജനറല്‍ ബോഡിയോടാണ് കൗണ്‍സിലിന് ഉത്തരവാദിത്വം.

മറ്റൊരു നിര്‍ദേശം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് (പ്രസിഡന്റ്, സെക്രട്ടറി അടക്കം ആറുപേര്‍) മത്സരിക്കാന്‍ ദേശീയ സമിതികളിലോ ജുഡിഷ്യല്‍ കൗണ്‍സിലുകളിലോ ഒരുവട്ടം പ്രവര്‍ത്തിച്ചിരിക്കണമെന്നതാണ്.

പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരില്‍ ആരുടെയെങ്കിലും അഭാവത്തില്‍ യഥാക്രമം വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നിവര്‍ ആ സ്ഥാനമേല്‍ക്കും.

വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജോ. ട്രഷറര്‍ എന്നിവരെ നാഷണല്‍ അഡൈ്വസറി കൗണ്‍സിലുമായി ചര്‍ച്ച ചെയ്തു നാഷണല്‍ കമ്മിറ്റിനിയമിക്കണമെന്നതാണു മറ്റൊരു നിര്‍ദേശം.

ആര്‍.വി.പിമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ ആതാത് റിജീയനുകളില്‍ നിന്നുള്ളവര്‍ മാത്രം ചേര്‍ന്ന് തെരഞ്ഞെടുക്കണം. യൂത്ത്, വനിതാ പ്രതിനിധികളെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയ്യണം.

ബൈലോയെപ്പറ്റി ആശയകുഴപ്പമോ, സംശയങ്ങളോ ഉണ്ടാകുന്നപക്ഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, നാഷണല്‍ കമ്മിറ്റിയും സ്വന്തമായ നിഗമനങ്ങളിലെത്തരുത്. ഇക്കാര്യം നാഷണല്‍ അഡൈ്വസറി കമ്മിറ്റിയുടെ അഭിപ്രായത്തിനു വിടണം. അവര്‍ നല്‍കുന്ന ഗൈഡ്‌ലൈന്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം.

യൂത്ത് ഫോറം, സ്‌പോര്‍ട്‌സ് & ഗെയിംസ് ഫോറം, വിമന്‍സ് ഫോറം എന്നിവ ഭരണഘടനയുടെ ഭാഗമാക്കുന്നതാണ് മറ്റൊരു തീരുമാനം.

റീജണല്‍ കമ്മിറ്റികളെയും ബൈലോയുടെ കീഴില്‍ കൊണ്ടുവരികയും അവയുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാകുകയും ചെയ്തു എന്നതാണ് മറ്റൊരു മാറ്റം.

നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍, ജുഡീഷ്യല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗങ്ങളാകാന്‍ നാഷണല്‍ കമ്മിറ്റിയില്‍ നേരത്തെ അംഗമായിരിക്കണം.

അംഗ സംഘടനകളിലെ പ്രസിഡന്റുമാരില്‍ നാലിലൊന്നു പേര്‍ (25 ശതമാനം) രണ്ടാഴ്ചത്തെ നോട്ടീസ് എല്ലാവര്‍ക്കും നല്‍കിയാല്‍ അടിയന്തര ജനറല്‍ ബോഡി വിളിക്കാം.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ വേണം ട്രഷറര്‍ പേയ്‌മെന്റുകള്‍ നടത്താന്‍.

വോട്ടിംഗ് അവകാശമില്ലാതെ മുന്‍ ഫോമ പ്രസിഡന്റുമാരെ ജനറല്‍ കൗണ്‍സിലിലേക്ക് പ്രസിഡന്റിനു ക്ഷണിക്കാം.

നാഷണല്‍ കമ്മിറ്റിക്ക് ക്വോറത്തിന് 51 ശതമാനം അറ്റന്‍ഡന്റസ് വേണം. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍ എന്നതിനു പകരം കോര്‍ഡിനേറ്റര്‍ എന്നാകും.

കംപ്ലയന്‍സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഏഴംഗ ബൈലോ കമ്മിറ്റിയെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമിക്കും. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. ഭരണഘടനാ ഭേദഗതി നിര്‍ദേശങ്ങള്‍ ഈ കമ്മിറ്റിജനറല്‍ബോഡിക്ക് സമര്‍പ്പിക്കും.

പരാതികള്‍ ബോധിപ്പിക്കാനുള്ള സംവിധാനം പുതിയ ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു. പരാതിക്ക് ഇടയാക്കിയ സംഭവം കഴിഞ്ഞ് 3 മാസത്തിനകം പരാതി നല്‍കണം. പരാതികള്‍ അതത് അംഗസംഘടനകളുടെ പ്രസിഡന്റു വഴി സമര്‍പ്പിക്കണം. ഒരു നടപടിയും എടുത്തില്ലെങ്കില്‍ അതു ഫോമാ പ്രസിഡന്റിനു സമര്‍പ്പിക്കണം. പ്രസിഡന്റ് അത് ജുഡീഷ്യല്‍ കൗണ്‍സിലിനു സമര്‍പ്പിക്കണം. ജുഡീഷ്യല്‍ കൗണ്‍സില്‍ തീരുമാനം അംഗീകരിക്കുന്നില്ലെങ്കില്‍ ജനറല്‍ബോഡിക്ക് അപ്പീല്‍ നല്‍കാം.

ജനറല്‍ബോഡിയില്‍ പ്രോക്‌സി വോട്ടിംഗ് അനുവദിക്കില്ല.

ജോസഫ് ഔസോ ചെയര്‍മാനായ കമ്മിറ്റിയാണ് നിര്‍ദേശങ്ങള്‍ വെച്ചത്. ജയിംസ് കുറിച്ചി, രാജു വര്‍ഗീസ്, ഈശോ സാം ഉമ്മന്‍, ജെ. മാത്യൂസ്, ജോര്‍ജ് മാത്യു, ജോണ്‍ വര്‍ഗീസ് മാത്യു ചെരുവില്‍, വിന്‍സണ്‍ പാലത്തിങ്കല്‍ എന്നിവര്‍ അടങ്ങിയതാണ് കമ്മിറ്റി. 
Join WhatsApp News
vincent emmanuel 2017-10-20 09:59:42
At times organisations are blessed with visionary leaders. Current President Benny Vachachira is such a leader. He is no show and tell. He shows up at my house 9.40 last night , asking me to attend the fomaa convention. He made me promise to him that I will attend fomaa convention. Now that is what we call leadership. Include everybody under you tent. Good luck Benny
texan2 2017-10-20 13:20:34
VIncent I couldn't stop laughing when you say : That is what we call leadership.
That is exactly the problem with Malayalee organizations and Malayalee leaders. By the way I don't know both of you personally.
If a leader has to come to your house at 9.40 in the night and make you promise to come for FOMMA meeting, that shows,   Importance is to the people ego not to the cause for which that organisation stands for ( if there is any cause ).  Shame on Malayalee organisations and their leaders just out there to pamper self ego.
Advisor 2017-10-21 11:12:21
ഈ കുഞ്ഞുങ്ങൾക്ക് നേരെ ചൊവ്വേ ഇംഗ്ലീഷ് എഴുതാൻ അറിയത്തില്ലെങ്കിൽ, മലയാളത്തിൽ എഴുതിക്കൂടെ? എന്നെപ്പോലെ......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക