Image

വിലക്കിനെതിരെ ശ്രീശാന്ത്‌ സുപ്രീംകോടതിയിലേക്ക്‌

Published on 20 October, 2017
 വിലക്കിനെതിരെ ശ്രീശാന്ത്‌ സുപ്രീംകോടതിയിലേക്ക്‌

തിരുവനന്തപുരം: ഒത്തുകളിയില്‍ കുറ്റക്കാരനല്ലെന്ന്‌ കണ്ടെത്തിയിട്ടും ബിസിസിഐ വിലക്ക്‌ തുടരുന്നതു സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന്‌ ക്രിക്കറ്റ്‌ താരം എസ്‌. ശ്രീശാന്ത്‌. ശ്രീശാന്തിന്‌ ബിസിസിഐ നല്‍കിയ വിലക്ക്‌ തുടരുമെന്ന്‌ കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കിയിരുന്നു. 

 വിധിക്കെതിരെ ശ്രീശാന്ത്‌ ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്‌തു. കേരളത്തിനായി രഞ്‌ജി ട്രോഫിയില്‍ കളിക്കുകയാണ്‌ ലക്ഷ്യമെന്നും ബിസിസിഐയുടെ ഇരട്ടത്താപ്പ്‌ നിലപാടിനെതിരെ പോരാടുമെന്നും ശ്രീശാന്ത്‌ പറഞ്ഞു. നിയമയുദ്ധം സുപ്രീംകോടതിയിലെത്തുമെന്നുതന്നെയാണ്‌ ശ്രീശാന്ത്‌ നല്‍കുന്ന സൂചന. 
 നേരത്തെ ശ്രീശാന്തിന്‌ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക്‌ സിംഗിള്‍ ബെഞ്ച്‌ റദ്ദാക്കിയിരുന്നു. 

ഇതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീലിലാണ്‌ ഡിവിഷന്‍ ബെഞ്ച്‌ ശ്രീശാന്തിനെതിരായ വിധി പുറപ്പെടുവിച്ചത്‌. ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്കു സാധ്യമല്ലെന്ന വാദം കോടതി അംീകരിക്കുകയായിരുന്നു. ഇതോടെ കളിക്കളത്തിലേക്ക്‌ തിരിച്ചുവരാനുള്ള അവസരം ശ്രീശാന്തിന്‌ നഷ്ടമായി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക