Image

ഐപിഎസ്‌ ഓഫീസര്‍ ചമഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയ യുവതി അറസ്റ്റില്‍

Published on 20 October, 2017
ഐപിഎസ്‌ ഓഫീസര്‍ ചമഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയ യുവതി അറസ്റ്റില്‍


കോട്ടയം: ഐപിഎസുകാരിയാണെന്ന വ്യാജേന വ്യോമസേനാ ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും ജോലി വാഗ്‌ദാനം ചെയ്‌ത്‌ നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്‌ത യുവതി അറസ്റ്റില്‍. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി അഷിതയാണ്‌ അറസ്റ്റിലായത്‌.

പാലക്കാട്‌ വീട്‌ വാടകയ്‌ക്കെടുത്ത്‌ തമിഴ്‌നാട്ടില്‍ വിജിലന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലോ ആന്‍ഡ്‌ ഓര്‍ഡര്‍ ഓഫീസറാണെന്നു പ്രചരിപ്പിച്ച്‌ താമസിക്കുകയായിരുന്നു.പ്രാഥമിക വിഭ്യാഭ്യാസം മാത്രമുള്ള അഷിത പലപല ജോലികള്‍ ചെയ്‌താണ്‌ കഴിഞ്ഞിരുന്നത്‌.

തന്റെ പി എ ആക്കി 35000 രൂപ ശനഎളത്തില്‍ നിയമിക്കാമെന്നും പറഞ്ഞ്‌ അയല്‍വാസിയുടെ മകനില്‍നിന്ന്‌ മൂന്നു ലക്ഷം രൂപ വാങ്ങിയിരുന്നു. കൂടാതെ ഓട്ടോ െ്രെഡവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന്‌ ഇവര്‍ പണം വാങ്ങിയിരുന്നു.

ഇതിനിടെ, കഴിഞ്ഞ സെപ്‌റ്റംബര്‍ പത്തിനു തലയാഴം സ്വദേശി അഖിലിനെ വിവാഹം കഴിച്ചു.

മൂന്നു ലക്ഷം രൂപ നഷ്ടമായ അയല്‍വാസി കഴിഞ്ഞ ദിവസം വൈക്കത്തുവെച്ച്‌ അഷിതയെ കണ്ടെത്തുകയും ഇവര്‍ തമ്മില്‍ ബഹളമുണ്ടാകുകയും ചെയ്‌തതോടെയാണ്‌ തട്ടിപ്പ്‌ പുറത്തറിഞ്ഞതും പൊലീസ്‌ ഇടപെട്ടതും. 

എട്ടുപവന്‍ വരുന്ന താലിമാലയും മറ്റും ഊരിനല്‍കി കേസൊതുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല . സംഭവം അറിഞ്ഞതോടെ വരന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. എയര്‍ ഫോര്‍സില്‍ ജോലിയുള്ള വരന്‍ അവധി കഴിഞ്ഞു തിരിച്ചു പോയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക