Image

മന്ത്രി തോമസ്‌ ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റി

Published on 19 October, 2017
 മന്ത്രി തോമസ്‌ ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റി


മന്ത്രി തോമസ്‌ ചാണ്ടിയുടെ അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റി. ചികിത്സയ്‌ക്കായി ഒരു മാസം അവധിയില്‍ പോകാനായിരുന്നു മന്ത്രിയുടെ തീരുമാനം. നിയമസഭാ ചേരുന്നത്‌ കൊണ്ടാണ്‌ അവധി മാറ്റിയതെന്നാണ്‌ വിശദീകരണം

 ഇന്നത്തെ മന്ത്രി സഭാ യോഗത്തില്‍ തോമസ്‌ ചാണ്ടിയുടെ അവധിക്കുള്ള അപേക്ഷ നല്‍കിയിട്ടില്ല. അടുത്ത നിയമസഭാസമ്മേളനം നവംബര്‍ 9 നു ചേരും.


മന്ത്രിക്കെതിരായ കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ കളക്ടര്‍ അനുപമ ഇന്ന്‌ റവന്യു മന്ത്രിക്ക്‌ കൈമാറാനിരിക്കെയാണ്‌ തോമസ്‌ ചാണ്ടി അവധി തേടാനൊരുങ്ങിയത്‌. നവംബര്‍ ആദ്യം മുതല്‍ പതിനഞ്ചുവരെയാണ്‌ മന്ത്രി അവധിയെടുക്കുവാനിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക