Image

ഷെറിന്‍ മാത്യൂസിന്റെ വീട്ടില്‍ നിന്നു 47 വസ്തുക്കള്‍ എഫ്.ബി.ഐ. കൊണ്ടു പോയി

Published on 18 October, 2017
ഷെറിന്‍ മാത്യൂസിന്റെ വീട്ടില്‍ നിന്നു 47 വസ്തുക്കള്‍  എഫ്.ബി.ഐ. കൊണ്ടു  പോയി
റിച്ചാര്‍ഡ്‌സണ്‍, ടെക്‌സസ്: ഈ മാസം 7-നു ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ വീട്ടില്‍ നിന്നും കാറുകളില്‍ നിന്നുമായി 47 വസ്തുക്കള്‍ പരിശോധനക്കായി എഫ്.ബി.ഐ. കൊണ്ടു പോയതായി ന്യൂസ്-8 റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസും എഫ്.ബി.ഐയും ഏതാനും സര്‍ച്ച് വാറന്റുകള്‍ ഇതിനായി കോടതിയില്‍ നിന്നു ലഭ്യമാക്കി.

അഞ്ചു സെല്‍ ഫോണ്‍, മുന്നു ലാപ്പ്‌ടോപ്പ്, ഐ-പാഡ്, കാമറ എന്നിവക്കു പുറമെ ട്രാഷ് ബാഗ്, പിങ്ക് ബ്ലാങ്കറ്റ്, പിങ്ക് ടീ ഷര്‍ട്ട്, തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
കുട്ടിയെ കാണാതായ ശേഷം ഒരു മണിക്കൂറോളം പുറത്തു പോയ അക്യുറ എം.ഡി.എക്‌സ് വാഹനത്തില്‍ നിന്ന് ഫ്‌ളോര്‍ മാറ്റ്, ഡി.എന്‍.എ സാമ്പിള്‍, തുടങ്ങിയവയും പരിശോധനക്കായി കൊണ്ടു പോയി.
മറ്റു രണ്ടു വാഹനങ്ങളില്‍ നിന്നും വസ്തുക്കള്‍ എടുത്തിട്ടുണ്ട്. ന്യുസ് 8 പ്രസിദ്ധീകരിച്ച വസ്തുക്കളുടെ ലിസ്റ്റ് താഴെ.
ചൊവ്വാഴ്ച ഡ്രോണ്‍ ഉപയോഗിച്ചും മറ്റും മലയിടുക്കുകളിലും പാടങ്ങളിലും നടത്തിയ തെരച്ചിലില്‍ ഏതാനും വസ്തുക്കള്‍ കണ്ടെടൂത്തു. എന്നാല്‍ അതേപറ്റി അധിക്രുതര്‍ കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.
ഏന്തായാലും പോലീസും എഫ്.ബി.ഐയും കേസ് ശക്തമായി അന്വേഷിക്കുന്നു എന്നു വ്യക്തമാണ്. മാതാപിതാക്കള്‍ ഇപ്പോഴും നിശബ്ദത പാലിക്കുന്നതിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കുട്ടിയെ അപകടകരമായ അവസ്ഥയില്‍ ആക്കുന്നതിനു 20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം. പാല്‍ കുടിക്കാത്തതിനാല്‍ പുലര്‍ച്ചെ മൂന്നു മണിക്കു കുട്ടിയെ പുറത്ത് ഒരു മരത്തിനു ചുവട്ടില്‍ നിര്‍ത്തിയെന്നും ആ ഭാഗത്ത് കൊയോട്ടിയെ കണ്ടിട്ടുണ്ടെന്നും പിതാവ് വെസ്ലി മാത്യുസ് തന്നെ പോലീസില്‍ സമ്മതിച്ചിരുന്നു. 15 മിനിട്ടു കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ല. തുടര്‍ന്ന് ലോണ്ട്രി ചെയ്യാന്‍ പോയി. അഞ്ചു മണിക്കൂറിനു ശേഷമാണു പോലീസിനെ വിളിക്കുന്നത്‌

List: The items seized by the FBI in the search for Sherin Mathews

Note: The laundry list of items seized at this early stage in the case may or may not be considered clues or evidence. These are items that investigators simply want to look at more closely.

 Seized from home on 900 block of Sunningdale 

Trash bags, shopping bag, roll of fabric

Blue string and “dark, hair-like fibers”

Piece of red plastic

iPhone with case

Desktop computer

Three laptop computers

Five cell phones

Folder with banking documents

Adoption papers

Joint banking account book

Marriage certificate

Birth certificate

Medical bills

Vacuum contents

Exam gloves

Contents of power equipment

Digital camera with adapter

Wooden spoons

Gloves and dish scrubber

Fitted sheet

Five pairs of shoes

Two pairs of boots

Tax return

Financial paperwork

Internet router

Wooden fork and spoon wall hanging

Pink T-shirt

iPad

DNA swabbing

Blanket

Changing table cover

Hair

Washer and dryer

 

Seized from Acura MDX 

Floor mat

DNA swabs

USB drive

Interior sunroof slide cover

Seat belt

Cabin air filter

Radio module

Display monitor 


Seized from family’s Lexus 

Costco receipt dated Oct. 5, 2017

Driver’s side floormat

5 DNA swabs from pedals, steering wheel, gear shift, driver controls 

Seized from family’s Toyota Sienna 

Six DNA swabs

This story will be updated throughout the day.

ഷെറിന്‍ മാത്യൂസിന്റെ വീട്ടില്‍ നിന്നു 47 വസ്തുക്കള്‍  എഫ്.ബി.ഐ. കൊണ്ടു  പോയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക