Image

പ്രതിഫലം ഉയര്‍ത്തി വിജയ് സേതുപതി

Published on 18 October, 2017
പ്രതിഫലം ഉയര്‍ത്തി വിജയ് സേതുപതി

തെന്നിന്ത്യയില്‍ ഒട്ടാകെ ഫാന്‍സ് ഉള്ള താരമാണ് വിജയ് സേതുപതി. ഏറെ ജനപ്രീതിയുള്ള താരം വിക്രം വേദയുടെ വലിയ വിജയത്തിലൂടെയാണ് താര പദവിയിലേക്ക് ഉയര്‍ന്നത്. പ്രകടനത്തിലെ വ്യത്യസ്തതയാണ് താരത്തെ ജനപ്രിയനാക്കുന്നത്. തമിഴ് നാട്ടില്‍ മറ്റു സൂപ്പര്‍ താരങ്ങളുടെ സ്വീകാര്യത ലഭിക്കുന്ന വിജയ് സേതുപതി പ്രതിഫലം വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

9 കോടി വരെ താരം പ്രതിഫലം കൈപ്പറ്റുണ്ടെന്നാണ് വിവരം. ഏകദേശം അഞ്ചോളം പ്രോജക്റ്റുകളില്‍ വിജയ് സേതുപതി കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന മണിരത്‌നം ചിത്രത്തില്‍ വിജയ് സേതുപതിയാണ് മുഖ്യ വേഷത്തിലെത്തുന്നത്. ത്യാഗരാജന്‍ കുമാരാ ചിത്രം, സി പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന 96, ബാലാജി ചിത്രം എന്നിവയാണ് താരത്തിന്റെ മറ്റുചിത്രങ്ങള്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക