Image

ക്രിസ്തുവിന്‍റെയും കൃഷ്ണന്‍റെയും സാദൃശ്യങ്ങളും അകവും പുറവും ചിന്തകളും (ജോസഫ് പടന്നമാക്കല്‍)

Published on 18 October, 2017
ക്രിസ്തുവിന്‍റെയും കൃഷ്ണന്‍റെയും സാദൃശ്യങ്ങളും അകവും പുറവും ചിന്തകളും (ജോസഫ് പടന്നമാക്കല്‍)
ഹിന്ദുമതവും ക്രിസ്തുമതവും തമ്മില്‍ വലിയ അന്തരം ഉണ്ടെങ്കിലും ഈ രണ്ടുമതങ്ങളിലും പരസ്പരം പൊരുത്തങ്ങളും സമാനാര്‍ത്ഥകങ്ങളായ ആശയങ്ങളും ദര്‍ശിക്കാന്‍ സാധിക്കും. ക്രിസ്ത്യന്‍ മതങ്ങളുടെ കേന്ദ്ര ബിന്ദുവായ ക്രിസ്തുവിന്റെയും ഹിന്ദു മതത്തിന്റെ ദൈവമായ കൃഷ്ണന്റെയും ജീവചരിത്രം പരിശോധിച്ചാല്‍ സമാനതകള്‍ നിറഞ്ഞതെന്നു കാണാന്‍ സാധിക്കും. ക്രിസ്തുവിന്റെയും കൃഷ്ണന്റെയും പേരുകളിലും ഒരേ അര്‍ത്ഥം ധ്വാനിക്കുകയും ചെയ്യുന്നു. എങ്കിലും ചരിത്രപരമായി രണ്ടു പേരുടെയും പേരുകളുടെ അടിസ്ഥാന തത്ത്വം തെളിയിക്കാന്‍ സാധിക്കില്ല. ഇരുവരുടെയും പേരുകള്‍ക്ക് സാമ്യം വന്ന ചരിത്രത്തെ നിഷേധിക്കാനും സാധിക്കില്ല. ക്രിസ്തു എന്ന വാക്കിന്റെ അര്‍ത്ഥം അഭിഷിക്തനെന്നാണ്. 'ക്രിസ്‌തോസ്' എന്ന ഗ്രീക്ക് പദത്തില്‍നിന്നും ഈ പദം ഉത്ഭവിച്ചു. 'കൃഷ്ണ' എന്ന തത്തുല്യമായ ഗ്രീക്ക് പദവും 'ക്രിസ്‌തോസ്' തന്നെയാണ്.ഇസ്‌കോണ്‍ (കടഗഇഛച)സ്ഥാപക വേദാന്തിയായ സ്വാമി പ്രഭുപാദ ക്രിസ്തുവിനെ ഗുരുവായി കാണുന്നു. സംസ്കൃതത്തിലും 'ക്രിസ്‌റ്റോസ്' എന്നാല്‍ കൃഷ്ണനാണെന്നും പ്രഭുപാദ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കൃഷ്ണന്‍ പരബ്രഹ്മമായ മഹാവിഷ്ണുവിന്റെ അവതാര പുത്രനായി കരുതുന്നു. ക്രിസ്തു പരബ്രഹ്മത്തിന്റെ സ്ഥാനത്തുള്ള പിതാവിന്റെ പുത്രനും. രണ്ടു പേരും ഉദര ശിശുവായി രൂപമായതു ദൈവത്തില്‍ നിന്നായിരുന്നുവെന്നും വിശ്വസിക്കുന്നു. ക്രിസ്തു നസ്രത്തിലും കൃഷ്ണന്‍ ദ്വാരകയിലും ജനിച്ചു. അവരുടെ ജനനോദ്ദേശ്യം ദിവ്യന്മാരും ദീര്‍ഘ ദര്‍ശികളും ജനനത്തിനുമുമ്പു തന്നെ പ്രവചിച്ചിട്ടുണ്ടായിരുന്നു. അസാധാരണമായ സ്ഥലങ്ങളിലാണ് രണ്ടുപേരും ജനിച്ചത്. ക്രിസ്തു കന്നുകാലി കൂട്ടിലും കൃഷ്ണന്‍ ജയിലിലും ജനിച്ചു. ദീര്‍ഘ ദര്‍ശികളുടെയും ദിവ്യന്മാരുടെയും പ്രവചനം അനുസരിച്ച് ശിശുവധത്തില്‍ നിന്നും ഇരുവരും ദൈവിക സന്ദേശത്താല്‍ രക്ഷപ്പെട്ടു.

ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റി കൃഷ്ണന്‍ ഗീതയില്‍ പറയുന്നുണ്ട്. "ഞാനാണ് സര്‍വ്വത്തിന്റെയും ആരംഭം. സര്‍വ്വതും എന്നില്‍ നിന്നും പുറപ്പെടുന്നു". അതുപോലെ യേശുവും പറഞ്ഞു, "ഞാനാകുന്നു ജീവന്റെ അപ്പം. എന്നില്‍ക്കൂടി വരുന്നവന് വിശക്കില്ല, എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കില്ല." യേശുവിന്റെ ജനന മരണ വിവരങ്ങളും ദൗത്യവും ഭൂമിയിലെ ജീവിതവും പുതിയ നിയമത്തിലെ സുവിശേഷങ്ങളില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ സുവിശേഷങ്ങളിലെ ക്രിസ്തുവും ഭഗവദ് ഗീതയിലെ കൃഷ്ണനും തമ്മിലുള്ള സാമ്യതകള്‍ പണ്ഡിതരുടെയിടയിലുള്ള ചര്‍ച്ചാ വിഷയങ്ങളാണ്. യാദൃശ്ചികമായിട്ടാണെങ്കിലും മതങ്ങളെപ്പറ്റി തീക്ഷ്ണതയുള്ളവര്‍ക്കെല്ലാം ഈ വിഷയം താല്പര്യമുള്ളതായിരിക്കും. പുരാതന ദൈവങ്ങളും ക്രിസ്തുവുമായുള്ള സാമ്യം ക്രിസ്തുവിനു മുമ്പ് എഴുതിയ റോമന്‍ പുരാണങ്ങളിലും പേഗന്‍ ദൈവങ്ങളിലും പ്രകടമായി കാണാവുന്നതാണ്.

പിശാചിന്റെയും തിന്മയുടെയും പരീക്ഷണങ്ങള്‍ ക്രിസ്തുവിലും കൃഷ്ണനിലും ഫലിച്ചില്ല. ക്രിസ്തുവിനെ എപ്പോഴും ആട്ടിടയനായി ചിത്രീകരിക്കുന്നു. കൃഷ്ണനെ ഗോപാലകനായും. ഇസ്രായേലിനെയും ഇസ്രായേല്‍ ജനതയെയും രക്ഷിക്കാനായി ക്രിസ്തു വന്നു. സ്വന്തം ജനതയുടെ രക്ഷയായിരുന്നു പ്രഥമ ഉദ്ദേശ്യം. കൃഷ്ണനും സ്വന്തം ജനതയുടെ രക്ഷക്കായി യാദവ കുലത്തില്‍ വളര്‍ന്നു. സ്‌നേഹവും സമാധാനവുമായിരുന്നു കൃഷ്ണനും ക്രിസ്തുവും പഠിപ്പിച്ചത്. ഭാരത ഇതിഹാസത്തിലെ ശ്രീ കൃഷ്ണന്റെയും നസ്രത്തിലെ ക്രിസ്തുവിന്റെയും മരണം തന്നെ തുലനം ചെയ്താലും ഇരുവരുടെയും മരണം ഭൂമിയില്‍ സ്പര്‍ശിക്കാതെയായിരുന്നുവെന്നു കാണാം. കൃഷ്ണന്‍ മരത്തിന്റെ കൊമ്പില്‍ വേടന്റെ മുനയുള്ള അമ്പിനാല്‍ കൊല്ലപ്പെട്ടപ്പോള്‍ ക്രിസ്തു കൂര്‍ത്ത ഇരുമ്പാണിയാല്‍ മരത്തിന്റെ മുകളില്‍ ക്രൂശിക്കപ്പെട്ടു. ക്രിസ്തുവും കൃഷ്ണനും തങ്ങളുടെ മരണത്തിനു കാരണമായവരോട് ക്ഷമിച്ചിരുന്നു. കൃഷ്ണന്‍ അമ്പെയ്ത വേടനു ശാപമോഷം കൊടുത്തപ്പോള്‍ ക്രിസ്തു തന്നെ ക്രൂശിച്ചവര്‍ക്കായി 'പിതാവേ ഇവരോട് ക്ഷമിക്കണമേ'യെന്നു വിലപിച്ചു. ക്രിസ്തുവും കൃഷ്ണനും മരണത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയും സ്വര്‍ഗാരോഹണം ചെയ്യുകയും ചെയ്യുന്നു.

കൃഷ്ണന്‍ ദൈവവും മനുഷ്യനുമായി ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവും. അതുപോലെ ക്രിസ്തുവിലും ക്രിസ്ത്യാനികള്‍ പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനായും കാണുന്നു. രണ്ടു പേരും മനുഷ്യരുടെ രക്ഷകരായി പിറന്നു. നീതിയില്‍ അടിസ്ഥാനമായ ഒരു ജീവിതം കൈവരിക്കാന്‍ ഭഗവദ് ഗീതയും ബൈബിളും ഒരുപോലെ മാര്‍ഗ്ഗദീപമാണ്. ഗീതയില്‍ കൃഷ്ണന്‍ പറയുന്നു. 'ഓ അര്‍ജുന, നീതിയില്ലാതാകുമ്പോള്‍ അനീതി നിലനില്‍ക്കുമ്പോള്‍ ഞാന്‍ മനുഷ്യനായി അവതരിക്കും. മനുഷ്യനായി ജീവിക്കും. ധര്‍മ്മം നിലനിര്‍ത്താനും നീതിമാന്മാരെ സംരക്ഷിക്കാനും അധാര്‍മ്മികളെ ശിക്ഷിക്കാനും ഞാന്‍ ഈ ഭൂമിയില്‍ കാലാകാലങ്ങളില്‍ അവതരിക്കും. യേശുവും പറഞ്ഞു, ദൈവം നിങ്ങളുടെ പിതാവെങ്കില്‍ പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ നിങ്ങളെയും സ്‌നേഹിക്കും. ഞാന്‍ പിതാവിങ്കല്‍ നിന്ന് വന്നു. സ്വയം വന്നതല്ല. പിതാവിനാല്‍ എന്നെ അയക്കപ്പെട്ടതാണ്".

ഏക ദൈവത്തെപ്പറ്റി ഭഗവത് ഗീതയില്‍ ശ്രീ കൃഷ്ണന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. "ഞാനാകുന്നു വഴി, എന്നിലേക്ക് വരുവിന്‍, ദൈവങ്ങള്‍ക്കോ ജ്ഞാനികള്‍ക്കോ എന്റെ ആരംഭത്തെ അറിയില്ല. സര്‍വ്വ ദൈവങ്ങളുടെയും ബ്രഹ്മജ്ഞാനികളുടെയും ഉറവിടം ഞാനാണ്. യേശു സുവിശേഷത്തിലും പറയുന്നു, 'ഞാന്‍ വഴിയും സത്യവുമാകുന്നു. ഞാനാകുന്നു ജീവനും. എന്നില്‍ക്കൂടിയല്ലാതെ ആരും പിതാവിങ്കല്‍ എത്തില്ല. നിങ്ങള്‍ എന്നെ അറിയുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുന്നു.' കൃഷ്ണന്‍ ശിക്ഷ്യന്മാരോട് ഇന്ദിരീയങ്ങളെ നിയന്ത്രിക്കുവാനും മനസിനെ ഏകാഗ്രമാക്കാനും ഉപദേശിക്കുന്നുണ്ട്. 'ഭൗതിക ലോകം വെടിഞ്ഞുകൊണ്ട് ആത്മീയതയില്‍ സഞ്ചരിക്കുന്ന ഒരു യോഗിയ്ക്ക് ഏകാഗ്രമായ സമാധിയില്‍ക്കൂടി ആത്മത്തെ തിരിച്ചറിയാന്‍ സാധിക്കുന്നു. യോഗിയായ അവസ്ഥയില്‍ അവിടെ ആത്മജ്ഞാനം കണ്ടെത്തുന്നു'. ക്രിസ്തുവും അതുപോലെ പറഞ്ഞു, 'നീ പ്രാര്‍ഥിക്കുമ്പോള്‍ ഏകാഗ്രമായി ഒരു മുറിയില്‍ കയറി വാതിലടക്കുക. രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് പരസ്യമായി നിനക്ക് പ്രതിഫലം നല്‍കും'.

ത്രിത്വം ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ഒരുപോലെ ആചരിക്കുന്നു. ക്രിസ്തുവും കൃഷ്ണനും ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ്. ബ്രഹ്മ, വിഷ്ണു(പുത്രന്‍) മഹേശന്‍ എന്നീ ത്രിമൂര്‍ത്തികള്‍ ഹൈന്ദവ ത്രിത്വമായി കരുതുന്നു. അതില്‍ വിഷ്ണുവിന്റെ പുത്രനായി വന്ന അവതാര മൂര്‍ത്തിയാണ് കൃഷ്ണന്‍. ക്രിസ്തുവിന്റെയും കൃഷ്ണന്റെയും ജനനത്തിനുശേഷം രാജകോപം ഉണ്ടാവുകയും ദിവ്യ ശക്തിയാല്‍ രക്ഷപെടുകയും ചെയ്തു. രാജകോപത്തില്‍ നിന്നും രക്ഷപെടാന്‍ ഈ രണ്ടു ദിവ്യ ശിശുക്കളും ശൈശവത്തിലേ പലായനം ചെയ്യേണ്ടി വന്നു. സര്‍പ്പവുമായി രണ്ടുപേര്‍ക്കും ബന്ധം ഉണ്ട്. കൃഷ്ണന്‍, സര്‍പ്പത്തിന്റെ തലയില്‍ ചവിട്ടി നൃത്തം ചെയ്തപ്പോള്‍ യേശുവിന്റെ അമ്മ സര്‍പ്പത്തിന്റെ തലയില്‍ ചവുട്ടി ഞെരിച്ചുകൊണ്ട് നരക സര്‍പ്പത്തെ തകര്‍ക്കുന്ന സ്ത്രീയായും ചിത്രീകരിച്ചിരിക്കുന്നു. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടങ്ങളാണ് രണ്ടുപേരുടെയും ജീവിതത്തില്‍ സ്പര്‍ശിച്ചിരിക്കുന്നത്.

ക്രിസ്തു ക്രിസ്ത്യാനികള്‍ക്കും കൃഷ്ണന്‍ ഹിന്ദുക്കള്‍ക്കും ദൈവത്തിന്റെ പ്രതിരൂപങ്ങളെന്നു വിശ്വസിക്കുന്നു. വിവേകാനന്ദന്‍ പറഞ്ഞു, "അരൂപിയായ ദൈവത്തെ ആരാധിക്കുന്നതിലും എളുപ്പം രൂപമുള്ള ദൈവത്തെ ആരാധിക്കുന്നതാണ്." ക്രിസ്തുവിനെ ഏറ്റവുമധികം ആഴത്തില്‍ പഠിച്ച യോഗിയായിരുന്നു സ്വാമി വിവേകാനന്ദന്‍. വിവേകാനന്ദന്‍ പറഞ്ഞു, 'ദൈവത്തെപ്പറ്റി അറിയാത്തവരോടും വേദഗ്രന്ഥങ്ങള്‍ ആദ്യം പഠിക്കുന്നവരോടും രൂപ ഭാവങ്ങളോടെയുള്ള ഒരു ക്രിസ്തുവിനെ അവതരിപ്പിക്കും. 'സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് പ്രാര്‍ത്ഥിക്കൂ'വെന്നു പറയും. ഒരു പടികൂടി കടന്ന് ദൈവത്തെ കുറച്ചുകൂടി അറിഞ്ഞവനോട് പറയും, "ഞാന്‍ മുന്തിരി വള്ളിയാകുന്നു. നിങ്ങള്‍ അതിന്റെ ശാഖകളും". എന്നാല്‍ ദൈവത്തെ പൂര്‍ണ്ണമായി അറിഞ്ഞവരോടും അവന്റെ ശിക്ഷ്യരോടും അവന്‍ പറയുന്നത്, "ഞാനും പിതാവും ഒന്നാകുന്നു" എന്നായിരിക്കും. 'ശ്രീ രാമ കൃഷ്ണനിലും അതേ സത്യം കുടികൊള്ളുന്നു. നരേനെന്നു വിളിക്കുന്ന വിവേകാനന്ദനോട് രാമകൃഷ്ണന്‍ വെളിപ്പെടുത്തി, 'അവന്‍ ആരാണോ രാമന്‍, അവന്‍ ആരാണോ കൃഷ്ണന്‍, രാമകൃഷ്ണനായി 'ഞാനെന്ന' ഈ ശരീരത്തില്‍ കുടികൊള്ളുന്നു. രാമകൃഷ്ണനെന്നാല്‍ രാമനും കൃഷ്ണനുമാണ്. ചൈതന്യ മൂര്‍ത്തീകരണമാണ്. 'ഞാനെന്ന' സത്യവും അതാണ്. ദൈവം നമ്മില്‍ തന്നെയുണ്ട്.'

ഒരു ഗുരുവിന്റെ ശിക്ഷ്യന്മാര്‍ അവരുടെ ഗുരുവിന്റെ ഉപദേശങ്ങളില്‍ മാത്രമേ സത്യമുള്ളൂവെന്നു പറയും. അത് ഗുരുക്കന്മാര്‍ നയിക്കുന്ന മതങ്ങളുടെ അനുയായികളില്‍ കാണുന്ന ദുഖകരമായ ഒരു പ്രവണതയാണ്. അവര്‍ മറ്റുള്ള ഗുരുക്കന്മാരെ ഇകഴ്ത്തി സംസാരിക്കും. അന്ധമായ വിശ്വസമാണ് അവരെ നയിക്കുന്നത്. അവന്റെ ഗുരു ഇത് അറിയുന്നുവെങ്കില്‍ ഗുരു ലജ്ജകൊണ്ട് തല താഴ്ത്തും. വിവേകാനന്ദന്‍ അതിനുദാഹരണമായി എടുത്തു കാണിക്കുന്നത് യേശുവിനെയാണ്. "നസ്രത്തിലെ യേശു ഗുരുസ്ഥാനീയനായി പഠിപ്പിക്കുന്നുവെന്ന് വിചാരിക്കുക. ഒരു മനുഷ്യന്‍ വന്നു അദ്ദേഹത്തോട് പറയുന്നു, 'ഗുരോ അങ്ങയുടെ ഏറ്റവും നല്ല അദ്ധ്യാപനം എന്താണ്'? ഞാന്‍ വിചാരിക്കുന്നത് അങ്ങ് പഠിപ്പിക്കുന്നതു മാത്രം പൂര്‍ണ്ണമെന്നാണ്. ഞാന്‍ അങ്ങ് പഠിപ്പിച്ചതെല്ലാം കൃത്യമായി പാലിച്ച് അതനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, പ്രഭോ അങ്ങയെ മാത്രം ദൈവപുത്രനായി ആരാധിക്കാന്‍ എനിക്ക് സാധിക്കില്ല'. യേശുവിന്റെ ഉത്തരം എന്തായിരിക്കും? "കൊള്ളാം സഹോദരാ, യുക്തമെന്നു തോന്നുന്നതെന്തോ, നിന്റെതായ ആ വഴി നീ പിന്തുടരുക. ഞാന്‍ പഠിപ്പിക്കുന്നത് മെച്ചമെന്ന് നീ പറഞ്ഞാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ച് അതൊരു വിഷയമല്ല. ഞാന്‍ അത് ഗൗരവമായി എടുക്കുന്നുമില്ല. സത്യം മാത്രം ഞാന്‍ പഠിപ്പിക്കുന്നു. സത്യം എന്നത് ആരുടേയും കുത്തകയല്ല. സത്യത്തെ ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല. സത്യമെന്നു പറയുന്നത് അനശ്വരനായ ദൈവം മാത്രമാണ്. നിന്റെ കര്‍മ്മങ്ങളുമായി നീ മുമ്പോട്ട് പോകൂ." എന്നാല്‍ ഇക്കാലത്തെ അദ്ദേഹത്തിന്‍റെ ശിക്ഷ്യന്മാര്‍ പറയുന്നതെന്തായിരിക്കും? 'നീ അവന്റെ ശിക്ഷണം സ്വീകരിച്ചാലും ഇല്ലെങ്കിലും ദൈവപുത്രനായ യേശു പറയുന്നത് മാത്രം അനുസരിച്ചാല്‍ നിനക്ക് രക്ഷ നേടാം. അല്ലായെങ്കില്‍ രക്ഷയുടെ കവാടങ്ങള്‍ നിനക്കായി തുറന്നിരിക്കില്ല.'

വിവേകാനന്ദന്‍ ഷിക്കാഗോയില്‍ ആയിരുന്ന സമയം കൊടും മഴയുള്ള ഒരു സന്ധ്യാ സമയം ഏതാനും സ്ത്രീകള്‍ ഡിട്രോയിറ്റില്‍നിന്നു നൂറു മൈലുകളോളം യാത്ര ചെയ്തു അദ്ദേഹത്തെ കാണാന്‍ വന്നു. അദ്ദേഹത്തെ കണ്ടയുടന്‍ അവരില്‍ ഒരാള്‍ പറഞ്ഞു, 'ഭൂമുഖത്തുണ്ടായിരുന്ന യേശുവിനെ കാണുന്നതുപോലെയാണ് ഇപ്പോള്‍ ഞങ്ങള്‍ അങ്ങയെ കാണുന്നത്! ഞങ്ങള്‍ക്ക് അങ്ങയുടെ അനുഗ്രഹവും ഉപദേശവും തന്നാലും!'. വിവേകാനന്ദന്‍ അത്യധികമായ വിനയഭാവത്തോടെ പറഞ്ഞു, 'സഹോദരികളെ, യേശുവിന്റെ ദൈവികമായ ആ ശക്തി എനിക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ സ്വതന്ത്രമാക്കുമായിരുന്നു. ക്രിസ്തു സത്യത്തെ പ്രകാശത്തിലേക്ക് നയിച്ചു. സ്വര്‍ഗ്ഗ രാജ്യം നിന്റെ ഉള്ളിലെന്നു പറഞ്ഞു'. വിവേകാനന്ദനില്‍ അന്ന് പ്രതിധ്വനിച്ചത് ക്രിസ്തുവിന്റെ ശബ്ദമായിരുന്നു. അത് നിന്നിലുണ്ട്. അത് നിനക്കുള്ള നീതിയാണ്. ഗീതയിലും പറയുന്നുണ്ട്, "എന്നെ കാണുന്നവന്‍ എല്ലാം കാണുന്നു. എന്നില്‍ എല്ലാം ദര്‍ശിക്കുന്നു. അവനെ ഞാന്‍ ഒരിക്കലും കൈവിടില്ല. അവന് എന്നെ നഷ്ടപ്പെടുകയുമില്ല." ക്രിസ്തുവും അതിനു തുല്യമായി പറയുന്നുണ്ട്. "എന്നെ പ്രതി ജീവന്‍ നഷ്ടപ്പെടുന്നവന്‍ അത് കണ്ടെത്തും." നസ്രായന്‍ കിഴക്കിന്റെ പുത്രനായിരുന്നു. പടിഞ്ഞാറുള്ളവര്‍ അക്കാര്യം മറക്കുന്നു. സത്യത്തെ അനലംകൃതമാക്കുന്നു. നാം കാണുന്ന ഈ ഭൗതിക ജീവിതത്തില്‍ വളരെ കുറച്ചു മാത്രമേ സത്യത്തിന്റെ അംശം ലഭിക്കുന്നുള്ളൂ. സത്യമെന്നത് ഈ ജീവിതമല്ലെന്നു ക്രിസ്തു പറഞ്ഞാല്‍ പരമോന്നതമായ മറ്റൊന്നുണ്ടെന്നാണ് അര്‍ത്ഥം. വിവേകാനന്ദന്‍ പറഞ്ഞു, 'അവന്‍ കിഴക്കിന്റെ പുത്രനെന്ന നിലയില്‍ പ്രായോഗിക ജീവിതത്തിലും സത്യത്തെ തുറന്നു കാണിച്ചു'. അവന്‍ തന്നെ പ്രകാശിതനായ സത്യമായിരുന്നു.

മഹാത്മാ ഗാന്ധിയ്ക്ക് ക്രിസ്തുവിനെ മതിയായിരുന്നു. ക്രിസ്ത്യാനികളെ അദ്ദേഹം തള്ളി പറഞ്ഞു. തെക്കേ ആഫ്രിക്കയില്‍ നിന്നു ക്രിസ്ത്യാനികളില്‍ നിന്നും ലഭിച്ച വര്‍ണ്ണ വിവേചനമാണ് അദ്ദേഹത്തെ അങ്ങനെയൊരു ചിന്തകളില്‍ എത്തിക്കാന്‍ കാരണം. മിഷനറിമാരോട് അദ്ദേഹം പറയുമായിരുന്നു. 'ഞാന്‍ നിങ്ങളുടെ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നു. എന്നാല്‍ ക്രിസ്ത്യാനികളെ എനിക്ക് ഇഷ്ടമില്ല. നിങ്ങളുടെ ക്രിസ്ത്യാനികളില്‍ ക്രിസ്തുവിനെപ്പോലെ ആരുമില്ല. നിങ്ങള്‍ എന്തുകൊണ്ട് ക്രിസ്തുമതത്തില്‍ ചേരുന്നില്ലെന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഗാന്ധി പറഞ്ഞു, "തന്റെ സ്വന്തം മതമായ ഹൈന്ദവ മതത്തില്‍ നിന്നും ലഭിക്കുന്നത് ക്രിസ്തുമതത്തില്‍ നിന്നും ലഭിക്കില്ല. ഒരു നല്ല ഹിന്ദുവെന്നു ഞാന്‍ പറഞ്ഞാല്‍ നല്ലയൊരു ക്രിസ്ത്യാനിയെന്നും അര്‍ത്ഥമാക്കേണ്ടതുണ്ട്. യേശുവിന്റെ വിശ്വാസിയായി അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ സ്വീകരിക്കേണ്ട ആവശ്യം എനിക്കില്ല. അല്ലെങ്കില്‍ യേശുവിനെ പിന്തുടരേണ്ട ആവശ്യവുമില്ല. അതെല്ലാം എന്റെ മതമായ സനാതനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.”

ഹിന്ദുമതത്തിലെ അഗാധമായ ജ്ഞാനവും താന്‍ അനുഷ്ഠിക്കുന്ന മതത്തിലെ വിശ്വസത്തോടുമൊപ്പം ഗാന്ധിജി ക്രിസ്തുവിന്റെ ആശയങ്ങളും സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ഹിന്ദു മതത്തില്‍ തന്നെ കടുത്ത മതഭീകരവാദികള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നുണ്ടെന്ന വസ്തുത ഗാന്ധിജി മനസിലാക്കിയിട്ടുണ്ടായിരുന്നില്ല. അവസാനം തീവ്ര വര്‍ഗീയ ഫാസിസ്റ്റുകളായ ഹിന്ദുത്വയുടെ ആശയങ്ങളില്‍ മുഴുകിയവര്‍ ഗാന്ധിജിയുടെ മരണത്തിനും കാരണമായി. മതത്തിന്റെ ഉള്ളറയില്‍ മലിനമായ വര്‍ഗീയ ഫാസിസ്റ്റ് ആശയങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമല്ല ക്രിസ്ത്യാനികളിലും മുസ്ലിമുകളിലുമുണ്ട്. ക്രിസ്ത്യാനിറ്റി ക്രിസ്തുവിന്റെ ആശയങ്ങളെ ദുഷിപ്പിച്ചുകൊണ്ട് ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നു. ഇസ്‌ലാമിസം ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഇസ്ലാം മതത്തെയും കലുഷിതമാക്കി. മതം മറ്റൊരു തരത്തിലും രൂപാന്തരം പ്രാപിക്കാം. മതത്തിന്റെ അടിസ്ഥാനമായ ആശയങ്ങള്‍ നാസിസവും, ഫാസിസവും കമ്മ്യുണിസവുമായി മാറ്റപ്പെട്ടു. തീവ്രമായ ആശയങ്ങള്‍ മനുഷ്യകുലത്തിന് വേദനകള്‍ സംഭാവന ചെയ്തുകൊണ്ടിരുന്നു. ഇസങ്ങളുടെ വളര്‍ച്ചയില്‍ ക്രിസ്തുവിന്റെ ആശയങ്ങളെയും വലിച്ചു നീട്ടി മറ്റൊരു വിധമാക്കി.

ക്രിസ്ത്യാനിറ്റിയെ അധികാരകേന്ദ്രികൃതമായ പുരോഹിത സമ്പ്രദായം നയിക്കുന്നു. അവര്‍ ക്രിസ്തുവിനെയും മാമ്മോനെയും ഒന്നിച്ചു പന്താടുന്നു. എന്നാല്‍ ക്രിസ്തുവിനെ പിന്തുടര്‍ന്ന അവിടുത്തെ ശിക്ഷ്യഗണങ്ങള്‍ ആത്മാവില്‍ ദരിദ്രരായിരുന്നു. ഇന്ന് ക്രിസ്ത്യാനിയാകണമെങ്കില്‍ സംഘടിത മതത്തില്‍ അംഗത്വം എടുക്കണം. പാരമ്പര്യമായ ആചാരങ്ങളും പിന്തുടരണം. ക്രിസ്തു പഠിപ്പിച്ച ദൈവത്തിന്റെ വചനങ്ങള്‍ ഹൃദയത്തില്‍ നിന്നുമായിരുന്നു. 'രണ്ടോ മൂന്നോ പേര്‍ ഒന്നിക്കുന്നേടത്തും അവന്റെ നാമം ശ്രവിക്കപ്പെടു'മായിരുന്നു. ബുദ്ധമതത്തിനും സിക്കുമതത്തിനും ഇസ്ലാം മതത്തിനും സ്ഥാപകരുണ്ട്. അതുപോലെ ക്രിസ്തുമതവും ക്രിസ്തു സ്ഥാപിച്ചുവെന്നാണ് വെപ്പ്. എന്നാല്‍ ക്രിസ്തു ക്രിസ്തുമതം സ്ഥാപിച്ചിട്ടില്ല. എ.ഡി. 317 മുതല്‍ കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തിയാണ് ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ചത്. സത്യത്തില്‍ ക്രിസ്ത്യാനിറ്റിയും ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല.

ഹിന്ദുമതത്തെ സംബന്ധിച്ച്, ദൈവത്തെ ഏതു പേരിലും വിളിക്കാം. ഹിന്ദുമതത്തിന്റെ കാര്യത്തില്‍ കണക്കില്ലാത്ത ദൈവങ്ങളുണ്ട്. ദശലക്ഷക്കണക്കിന് ദൈവങ്ങളുണ്ടെന്ന് ആളുകള്‍ പറയും. എന്നാല്‍ യഥാര്‍ത്ഥത്തില്‍, ഹിന്ദുക്കളില്‍ അധികവും ഒരു ദൈവത്തെ മാത്രം ആരാധിക്കുന്നവരാണ്. അവരുടെ ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്ന് അവര്‍ കരുതുന്നു. ഒരേ മതത്തിന്റെ, ഒരേ ദൈവത്തിന്റെ വ്യത്യസ്ത സാക്ഷാല്‍ക്കാരങ്ങളാണ് അവരെല്ലാം എന്നതുകൊണ്ട് മറ്റു ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളോടും അവര്‍ സംതൃപ്തരാണ്. അവര്‍ അവരുടെ ദൈവത്തെ വിശ്വസിക്കുന്നു. എന്നാല്‍ മറ്റൊരു പേരില്‍ ദൈവത്തെ വിശ്വസിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് അവര്‍ കരുതുന്നു. ദൈവത്തിന്റെ പേര്‍ എന്താണ് എന്നത് പ്രശ്‌നമേയല്ല, അതാണ് ഹിന്ദുമതത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. ദൈവനാമം അവരെ സംബന്ധിച്ച് യാതൊരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ല.

ഹിന്ദുമതം അനേകം ആചാരങ്ങളും വിശ്വസങ്ങളും കലര്‍ന്നതാണ്. അതുകൊണ്ട് ക്രിസ്തുമതവും ഹിന്ദുമതവും തമ്മില്‍ സാമ്യപ്പെടുത്തുക എളുപ്പമല്ല. എന്നാല്‍ ക്രിസ്തുമതത്തിലെ ചില സിദ്ധാന്തങ്ങള്‍ ഹിന്ദുമതത്തിലുമുണ്ട്. ഒരു വിത്യാസമെന്തെന്നാല്‍ ഹിന്ദുമതം ക്രിസ്തു മതത്തെ ഒരു അംഗീകൃത മതമായി അംഗീകരിച്ചിട്ടുണ്ട്. ബൈബിള്‍ അനുസരിച്ച് ക്രിസ്തുമതത്തിന് ഹിന്ദു മതത്തെ അംഗീകരിക്കാന്‍ സാധിക്കില്ല. ഹിന്ദുമതത്തിന് സര്‍വ്വ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന സഹന ശക്തിയുണ്ട്. ഹിന്ദുക്കള്‍ ശ്രീ കൃഷ്ണനു തുല്യമായി ക്രിസ്തുവിനെ കണ്ടാലും ക്രിസ്ത്യാനികള്‍ എതിര്‍ക്കും. എല്ലാ മതങ്ങളും ദൈവത്തിങ്കലേക്കുള്ള അനേക വഴികളെന്ന് ഹിന്ദു മതം പഠിപ്പിക്കുന്നു. എന്നാല്‍ ക്രിസ്തുമതം ക്രിസ്തു മാത്രം ഏകവും സത്യവുമെന്ന് വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ വചനങ്ങള്‍ സൗകര്യപൂര്‍വം അങ്ങനെ ക്രിസ്ത്യാനികള്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അതിനുദാഹരണമായി പറയുന്നത് വചനം തന്നെയാണ്. 'ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു. എന്നില്‍കൂടിയല്ലാതെ ആരും പിതാവിങ്കല്‍ എത്തുന്നില്ലാ'യെന്നാണ്. അത് ഹൈന്ദവ മതത്തിന്റെ തത്ത്വങ്ങള്‍ അനുസരിച്ച് 'ഞാന്‍ ദൈവമെന്ന' സത്തയില്‍ സ്വന്തം ആത്മത്തെ കണ്ടെത്തുകയുമാവാം. യേശു സ്വന്തം ആത്മത്തെ കണ്ടെത്തിയപോലെ ഹൈന്ദവരിലെ അനേക ഋഷിമാരും അങ്ങനെതന്നെ ചിന്തിച്ചിട്ടുണ്ട്.

ക്രിസ്തുമതത്തിലും ഹിന്ദു മതത്തിലും പ്രാകൃത മനുഷ്യര്‍ ചെയ്തുകൊണ്ടിരുന്ന ആചാരങ്ങള്‍ ഇന്നും നിലവിലുണ്ട്. പാപ പൊറുതിക്കായി കോപിഷ്ഠനായ ദൈവത്തിനു ചെയ്യുന്ന പ്രാശ്ചത്യങ്ങള്‍ ഹിന്ദു മതം ഉള്‍പ്പടെ എല്ലാ പ്രാചീന മതങ്ങളിലും കാണാം. മൃഗബലി ഹിന്ദുമതത്തിലും യഹൂദ മതത്തിലുമുണ്ട്. ഈ മതങ്ങളെല്ലാം ഇത്തരം ആചാരങ്ങളും കര്‍മ്മങ്ങളും ദൈവിക ആജ്ഞകളനുസരിച്ച് അനുഷ്ടിക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. 1950ല്‍ ഫ്രഞ്ച് ചരിത്രകാരനായ 'അലൈന്‍ ഡാനിലയോ' എഴുതിയിരിക്കുന്നത് സുവിശേഷത്തിലെ ക്രിസ്തുവിന്റെ ജനനം ബുദ്ധന്റെയും കൃഷ്ണന്റെയും ഐതിഹ്യ കഥകളുമായി വളരെയധികം സാമ്യമുണ്ടെന്നാണ്. ബുദ്ധന്മാരെപ്പോലെയും ജൈനന്മാരെപ്പോലെയും ആദ്യമ ക്രിസ്ത്യന്‍ സമൂഹത്തിലും കഠിന വ്രതങ്ങളുണ്ടായിരുന്നു. തിരുശേഷിപ്പ് വണക്കം, വിശുദ്ധ ജലം, എന്നിവകള്‍ ഉദാഹരണങ്ങളാണ്. 'ആമേന്‍' എന്ന വാക്ക് സംസ്കൃതത്തിലെ 'ഓം' പദത്തില്‍ നിന്നും രൂപാന്തരപ്പെട്ടതാണ്. കുന്തിരിക്കം, വിശുദ്ധ അപ്പം, പ്രസാദം, പള്ളിക്കുള്ളില്‍ അള്‍ത്താര, വേദിക്ക് ജപമാലപോലുള്ള റോസറി, ക്രിസ്ത്യന്‍ ത്രീത്വം, ക്രിസ്ത്യന്‍ പ്രദക്ഷിണവും രൂപം എഴുന്നള്ളിപ്പും ഇങ്ങനെ ആചാര രീതികളില്‍ സാമ്യം കാണുന്നു.

ഹിന്ദുയിസം സര്‍വ്വതും ദൈവികമെന്നു വിശ്വസിക്കുന്നു. കല്ലിലും ദൈവമയമെന്ന വിശ്വസമാണ് പുലര്‍ത്തുന്നത്. നന്മയിലും തിന്മയിലും ദൈവത്തെ കാണുന്നു. ക്രിസ്ത്യാനികളുടെ വിശ്വസം അനുസരിച്ച് ദൈവം തിന്മയെ സൃഷ്ടിക്കുന്നില്ലായെന്നാണ്. നന്മയും തിന്മയും തിരഞ്ഞെടുക്കുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു മേലെന്നു വിശ്വസിക്കുന്നു. ഹിന്ദു മതത്തിന്റെ ആരംഭം കണ്ടുപിടിക്കാന്‍ സാധിക്കില്ല. എന്നാല്‍ ക്രിസ്തുമതം ഉണ്ടായിട്ട് രണ്ടായിരം വര്‍ഷങ്ങള്‍ മാത്രമേ ആയുള്ളൂ.

മഹാത്മാ ഗാന്ധിയും ഗോഡ്‌സെയും ഭഗവദ്ഗീത വായിച്ചിരുന്നു. പക്ഷെ ഗാന്ധി രക്തസാക്ഷിയും ഗോഡ്‌സെ കൊലയാളിയുമായി. ഏതു പരിശുദ്ധ പുസ്തകം എടുത്താലും വ്യത്യസ്ത അര്‍ത്ഥങ്ങളില്‍ വ്യഖ്യാനിക്കാന്‍ സാധിക്കും. പ്രസിഡന്റ് ഒബാമ ഡല്‍ഹിയില്‍ വന്നു പ്രസംഗിച്ചപ്പോള്‍ ബൈബിളിലെ വിശ്വാസമാണ് തന്റെ ജീവിതത്തെ ശക്തമാക്കിയതെന്നു പ്രസംഗിച്ചിരുന്നു. മനുഷ്യാവകാശത്തിനു വേണ്ടി സമരം ചെയ്ത അമേരിക്കയുടെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗില്‍ ആവേശം കയറിയിരുന്നത് ബൈബിള്‍ വാക്യങ്ങളും യേശു ക്രിസ്തുവും മഹാത്മാ ഗാന്ധിയുമായിരുന്നു. ഹിന്ദുത്വ ഗ്രുപ്പിന് 'ഡോക്ടര്‍ എന്‍. ഗോപാല കൃഷ്ണന്‍' എന്ന ശക്തനായ ഒരു നേതാവുണ്ട്. കടലാസുകള്‍ നിറയെ ബിരുദങ്ങളും ഡോക്ട്രേറ്റ് ബിരുദങ്ങളും അയാള്‍ക്കുണ്ട്. അദ്ദേഹം െ്രെകസ്തവ വിശ്വാസത്തിനെതിരെയും യേശു ക്രിസ്തുവിനെതിരെയും ചില വീഡിയോകള്‍ ഇറക്കിയിട്ടുണ്ട്. അതില്‍ അദ്ദേഹം യേശു വാളുമായി പട പൊരുതുന്ന, ശത്രുക്കളെ സംഹരിക്കാന്‍ ഉപദേശിക്കുന്ന ഒരു അക്രമകാരിയാണെന്നു പ്രസ്താവിച്ചിരിക്കുന്നു. െ്രെകസ്തവര്‍ക്കെതിരെ ധര്‍മ്മ യുദ്ധം നടത്തണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

ചക്രവര്‍ത്തിമാരും രാജാക്കന്മാരും മതത്തിന്റെ പേരില്‍ കഴിഞ്ഞ കാലങ്ങളില്‍ കൊല്ലും കൊലയും നടത്തി. അത്തരം നരഹത്യകള്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനം ചെയ്തു നീതികരിച്ചിട്ടുമുണ്ട്. നഥുറാം ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ കൊന്ന ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ഒരേ വിശുദ്ധ ഗ്രന്ഥം രണ്ടായി വായിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നാണ്. രണ്ടു പേരും ഭഗവദ് ഗീത വായിച്ചിരുന്നു. ഒരാള്‍ ഗാന്ധിയായി. മറ്റെയാള്‍ ഗോഡ്‌സെയുമായി. തിലകനും ഔറോബിന്ദോ ഗോഷിനും (അൗൃീയശിറീ ഏവീലെ) ഗാന്ധിക്കും ഗീതയില്‍ വ്യത്യസ്ത ചിന്തകളാണുണ്ടായിരുന്നത്. ഗാന്ധിജി ഗീതയില്‍ വായിച്ചത് അഹിംസാ സിദ്ധാന്തങ്ങളായിരുന്നു. മറ്റുള്ളവര്‍ യുദ്ധവും ആക്രമവും, വസ്ത്രാക്ഷേപവും, നുണയും, ചതിയും കൊലയും ധര്‍മ്മമെന്നു വ്യാഖ്യാനിച്ചു. ഗാന്ധിജി പറഞ്ഞു, 'ഭഗവദ് ഗീത എന്നെ സംബന്ധിച്ചടത്തോളം നിത്യതയുടെ തത്ത്വങ്ങളാണ്. വെറുപ്പിനെ സ്‌നേഹം കൊണ്ടും അസത്യത്തെ സത്യം കൊണ്ടും കീഴ്‌പ്പെടുത്താന്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നു'. വിവേകാനന്ദന്‍ പറഞ്ഞു, 'പ്രിയപ്പെട്ടവരേ, നസ്രത്തിലെ യേശുവിന്റെ കാലങ്ങളില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍ അവന്റെ കാല്‍പാദങ്ങള്‍ കണ്ണുനീരുകൊണ്ടല്ല ഹൃദയാമൃതമായ രക്തംകൊണ്ട് കഴുകുമായിരുന്നു.' വിവേകാനന്ദന്‍ അങ്ങനെ പറഞ്ഞത് ചര്‍ച്ചിയാനിറ്റിയുടെ ക്രിസ്തുവിനെപ്പറ്റിയല്ല നസ്രത്തില്‍ ജീവിച്ചെന്നു കരുതുന്ന യോഗിയായ ഒരു ക്രിസ്തുവിനെപ്പറ്റിയായിരുന്നു.
ക്രിസ്തുവിന്‍റെയും കൃഷ്ണന്‍റെയും സാദൃശ്യങ്ങളും അകവും പുറവും ചിന്തകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
anddrew 2017-10-18 06:01:44
Excellent narration.
waiting for the fanatics to comment and attack.
Listen, we can hear the clatter, they are sharpening their swords.
Vasudev Pulickal 2017-10-18 10:20:52
എല്ലാ മതസാരവും ഒന്ന്  തന്നെ  എന്ന യാഥാർഥ്യം 
മനസ്സിലാക്കാത്തതാണ്  മതപ്പോരുകൾക്ക് കാരണം
എന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മഹാന്മാരുടെ ആശയങ്ങൾക്ക്  എപ്പോഴും സമാനതയുണ്ടാകും. മഹാന്മാർ തിരസ്ക്കരിക്കപ്പെടുമ്പോൾ സർവ്വനാശം സംഭവിക്കുന്നു
George V 2017-10-19 12:57:15
ശ്രീ ജോസഫ്, ഒരു മികച്ച ലേഖനം. അഭിനന്ദനങ്ങൾ. കൃഷ്‌ണനും യേശുവും തമ്മിൽ ഒത്തിരി സാമ്യങ്ങൾ ഉണ്ടെകിലും യേശുവും ബുദ്ധനും തമ്മിൽ അല്ലെ കൂടുതൽ സാമ്യം. യേശുവിനു  മുൻപ് ജീവിച്ചിരുന്ന ശ്രീ ബുദ്ധൻ ചെയ്തതും പറഞ്ഞതും ആയ കാര്യങ്ങൾ ആണ് യേശു കൂടുതൽ ചെയ്തതും അനുയായികളോട് പറഞ്ഞതും എന്ന് തോന്നുന്നു. തങ്ങളുടെ ഒരു ലേഖനം പ്രതീക്ഷിക്കുന്നു. 
Mathew V. Zacharia, NEW YORK 2017-10-19 14:31:14
Christianity. Having journeyed since late 1960 in New York city with many facets of religions such as Buddhism, Hinduism and Islamism, my journey took me back home that is Christianity. I thank God for having me chosen to taste and experience His grace every moment.
Mathew V. Zacharia, NEW YORK 
കീലേരി ഗോപാലന്‍ 2017-10-19 16:44:07
മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി. വിശ്വാസം എന്തായാലും മറ്റുള്ളവര്‍ക്ക് പാര പണിയാതിരിക്കുക. 
V.George 2017-10-19 22:26:49
I was active in Church for decades and Jesus stood far far away from me. After listening to the ideals in  Bhagavatam and Ramayanam (saluting Swami Bhoomananda Tirtha, Swami Udit Chaitanya and Swami Sandeepananda Giri)Jesus became the song of my heart. If you want to be a true Christian, then start reading Bhagavatam and Ramayanam and understand what is the Paramatma Tathvam. If you want to be a true Hindu or Muslim, then start reading the Bible and learn how to love your neighbor like you love yourself. Belonging to one faith doesn't mean that you have to shut your brain to the great philosophical treasures in other religions. Like I and my father is one I want all of you to be one in us. This was the mission statement of Jesus. Pure Advaita Philosophy. I wish Mr. Joseph will come forward to start occasional Satsangs of like-minded people from all religions.
വിദ്യാധരൻ 2017-10-19 22:48:09
ഏകം സത് 
വിപ്രാ ബഹുധാ വദന്തി 

സത്യം ഒന്നുമാത്രം.  പണ്ഡിതന്മാർ അത് കൂട്ടികൊഴച്ച് പല പേരുകളിൽ വിളിക്കുന്നു എന്നേയുള്ളു .  വേദങ്ങളിലും വാദപുസ്തകത്തിലും പല സമാനതകളും സത്യാന്വേഷികൾക്ക് കണ്ടെത്താൻ കഴിയും അല്ലാത്തവർ അവരവരുടെ മതങ്ങളെ മുറുകെ പിടിച്ച് അജ്ഞതയുടെ പടുകുഴിയിൽ വീണ് മരിക്കും .  

പ്രപഞ്ച സൃഷ്ടിയുടെ ചരിത്രം എന്ന് ക്രൈസ്തവർ വിശ്വസിക്കുന്ന പല സംഭവ വിവരണങ്ങൾക്കും ഋഗ്വേദ മാന്തരങ്ങളുമായുള്ള ബന്ധം സുവിദിതമാണ് .  ചിലത് ഇവിടെ സൂചിപ്പിക്കുന്നു 

യേശുവിന്റ ജനന ജീവിതങ്ങൾ ഋഗ്വേദത്തിലെ പ്രജാപതിയെന്ന പുരുഷ സങ്കല്പവുമായി സാധർമ്മ്യം പുലർത്തുന്നു 

"ഹിരണ്യഗർഭ സമവർത്തതാഗ്രേ 
ഭൂതസ്യജാത പതിരേക ആസിൽ 
സദാധാര വൃഥിവീം ദ്യാമുതേകം 
കസ്മൈദേവായ ഹവിഷാ വിധേമ " (ഋഗ്വേദം -10 , 121 -)o സൂക്തം )

ഹിരണ്യ ഗർഭൻ എന്ന പ്രജാപതി പ്രപഞ്ചോല്പത്തിക്ക് മുമ്പേ പരമാത്മാവിൽ നിന്ന് ജനിച്ചു (പരിശുദ്ധാത്മാവിനാൽ ) ഈ ബ്രഹ്മാണ്ഡാദിസകല ജഗത്തിനും കാരണമായ ഈ  ഈശ്വരനെ നാം ഹവിസ്സുകൊണ്ട് പരിചരിക്കുന്നു (ഈ മലയാളിയിൽ വരാറുള്ള ക്രിസ്തവ പണ്ഡിതന്മാർക്ക് ഇതുമായി ബന്ധമുള്ള ഭാഗങ്ങൾ അവരുടെ വേദങ്ങളിലും കണ്ടെത്താൻ കഴിയും )

ഈ അവതാരത്തെ കുറിച്ച് ഐതിരേയോപനിഷത്തിലും പരാമർശമുണ്ട് 

"സ ഈഷതീമേ നു ലോക 
ലോകാ പാലാനുസുജാ ഇതി 
സോദ്ഭായ ഏവ പുരുഷം 
സമുദ്രുതൃ മൂർച്ഛയാത് " 

ആകാശം, ജലം, ഭൂമി ഇവയെ സൃഷ്ടിച്ച ശേഷം ദൈവത്തിന്റെ പരമാത്മാവ് ഇപ്രകാരം ചിന്തിച്ചു 'ഞാൻ ലോകങ്ങളെ സൃഷ്ടിച്ചു ഇനി ഇവയ്ക്കായി ഒരു രക്ഷകനെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു . ഇങ്ങനെ ചിന്തിച്ച്കൊണ്ട് പരമാത്മാവ് ഒരു പുരുഷനെ പുറപ്പടിവിച്ചു .  ബൈബിളിലെ രക്ഷകന്റെ ജനനത്തെക്കുറിച്ച് മത്തായി ലൂക്കോസ് യോഹന്നാൻ എന്നീ ഗ്രന്ഥങ്ങളിലെ ഭാഗവുമായി പ്രത്യക്ഷവും പരോക്ഷവുമായ സമാനത പുലർത്തുന്നു 

സൃഷ്ടി സ്ഥിതി പരിപാലകനായ ഈ പുരുഷനെപ്പറ്റി ഋഗ്വേദം വീണ്ടും പറയുന്നു 

"പുരുഷ എവേദം  സർവ്വം 
യദ്ഭൂതം യച്ചഭവ്യം 
ഉതാമൃതത്വസ്യ ഈശാന 
യദാന്നേനതിരോഹതി "

ഇപ്പോൾ ഉള്ളതും മുൻപ് കഴിഞ്ഞു പോയതും ഇനി വരാനിരിക്കുന്നതുമായതെല്ലാം പുരുഷൻ തന്നെയാകുന്നു. മാത്രമല്ല മരണരഹിതമായ അവസ്ഥയെ നിയന്ത്രിക്കുന്നതും പുരുഷൻ തന്നെ. എന്തെന്നാൽ പ്രാണികളുടെ (പ്രാണൻ ഉള്ളെതെല്ലാം പ്രാണി ) കർമ്മഫലാനുഭവത്തിനുവേണ്ടിയാണ് സ്വന്തം അവസ്ഥയെ അതിക്രമിച്ച് പുരുഷൻ ജഗദ് അവസ്ഥയെ പ്രാപിക്കുന്നത് (ആത്മാവ് മനുഷ്യരൂപം പൂണ്ടത് )

ഇതിനു സമാനമായി വെളിപാട് പുസ്തകത്തിൽ പറയുന്നത്, "ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ കർത്താവ് "  യോഹന്നാൻ 8 -51 ൽ 'സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു ആരെങ്കിലും എന്റെ വചനം പാലിച്ചാൽ അവൻ ഒരിക്കലും മരിക്കയില്ല." വീണ്ടും വെളിപാട് പുസ്തകത്തിൽ പറയുന്നു (22 -12 ) 'ഓരോത്തർക്കും സ്വന്തം പ്രവർത്തികൾക്കനുസൃതം പ്രതിഫലം ( കർമ്മഫലം  ) നൽകാനാണ് ഞാൻ വരുന്നത് "  ഇതുപോലെ അനേക ഉദാഹരണങ്ങൾ കാട്ടികൊണ്ടു

ഏകം സത് 
വിപ്രാ ബഹുധാ വദന്തി -സത്യം ഒന്നുമാത്രം.  പണ്ഡിതന്മാർ അത് കൂട്ടികൊഴച്ച് പല പേരുകളിൽ വിളിക്കുന്നു എന്നേയുള്ളുയെന്ന് തെളിയിക്കാൻ സാധിക്കും.  

ശ്രീ ജോസഫ് പടന്നമാക്കിലിന്റെ ലേഖനം മനുഷ്യരെ അജ്ഞതയിൽ നിന്ന് മോചിപ്പിച്ച് ആന്തരിക സ്വാതന്ത്യം നൽകാൻ ശക്തിയുള്ളവയാണ്.  ലഭിച്ചിരിക്കുന്ന അറിവ് മനുഷ്യരെ ഭിന്നിപ്പിക്കാതെ ഒന്നിപ്പിക്കാൻ ഉപയോഗിക്കുന്നത് ഏറ്റവും അഭിന്ദനീയമാണ്- 'സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടും ' ( മത്തായി 5 -9 )

Joseph 2017-10-20 01:16:28
അഭിപ്രായങ്ങൾ എഴുതി ലേഖനത്തെ വിലയിരുത്തിയവർക്കെല്ലാം നന്ദി. പ്രത്യേകിച്ച് ശ്രീ വിദ്യാധരന്റെ  പ്രജാപതിയുടെ വിവരണവും ഇതിഹാസവും യേശുവിന്റെ ജീവിതവുമായി വളരെ സാദൃശ്യമുള്ളതാണ്. ശ്രീ ജോർജ്, എഴുതിയതുപോലെ ബുദ്ധനും യേശുവുമായി ബന്ധിപ്പിച്ചുള്ള കാര്യങ്ങൾ വളരെയേറെയുണ്ട്. ആ വിഷയത്തെപ്പറ്റി ഒരു ലേഖനമെഴുതുന്ന കാര്യം പരിഗണിക്കാനുള്ള ജോർജിന്റെ നിർദ്ദേശത്തിനും സന്തോഷം. ദീപാവലി വന്നതുകൊണ്ടാണ് ശ്രീ കൃഷ്ണനെ കഥാപാത്രമാക്കി ഒരു ലേഖനം എഴുതിയത്.  

യേശുവിന്റെ അജ്ഞാത വാസകാലത്ത് യേശു ബുദ്ധമതങ്ങളുടെ തത്ത്വ ശാസ്ത്രം പഠിച്ചിരുന്നുവെന്ന ഒരു വിശ്വാസവും ഉണ്ട്. എങ്കിലും ഈ മതങ്ങളുടെ അടിസ്ഥാനതത്ത്വത്തിൽ സാമ്യത കുറവാണ്. കാരണം ബുദ്ധമതം ക്രിസ്തീയ വിശ്വാസംപോലെ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ യേശു പഠിപ്പിച്ചതെല്ലാം ബുദ്ധൻ പഠിപ്പിച്ചതിനായി സാമ്യം ഉണ്ട്. വലത്തെ കരണത്ത് അടിച്ചാൽ ഇടത്തെ കരണവും കാണിച്ചു കൊടുക്കുകയെന്ന യേശുവിന്റെ തത്ത്വം ബുദ്ധനും പറഞ്ഞിട്ടുണ്ട്. അഹിംസ, ഭൂതദയ, പരസ്പര സ്നേഹം, ആർദ്രത മുതലായവയെല്ലാം ബുദ്ധമതത്തിന്റെ പകർപ്പുകളുമാണ്. 
andrew 2017-10-20 06:17:29
How were the myth of Jesus & bible created?
see -A Bible for the Millennium Vol  3- സത്യ വേദ പുസ്തകം: സത്യവും മിഥ്യയും
& Vol -4  SUVISEസുവിശേഷങ്ങളിലെ അബദ്ധങ്ങളും കൃത്രിമങ്ങളും.
 
andrew 2017-10-20 06:33:46
All those faiths; based on a sky god & god coming from the East are concepts created by alfa males under the false notion that Sun rises in the east. Well, it was the limited knowledge of those stone-age/cavemen. we live in the space age and we now know better & that Sun neither sets nor rise.
isn't it is time to throw those scriptures in the trash & cleanse civil & political laws & regulations from religious slavery and live like rational humans; with love respect, empathy towards all living and the Nature we all live in?
At least Women must get out of those religions which regard them as 'just objects of sex', slaves and even just commodities for trade like livestock.
Anthappan 2017-10-20 13:39:57
Both Jesus and Buddha offered a similar diagnosis of the typical human condition: blindness, anxiety, grasping, self preoccupation. In both cases, the prescription for cure is similar: 'seeing,' 'letting go,' 'dying'. 

Jesus 
Do to others as you would have them do to you (Luke 6.31)

Buddha 
Consider others as yourself ( Dhammapada 10.1)

Jesus 
If anyone strike you on the cheek offer the other also (Luke 6.29)

Buddha
If anyone should give you a blow with his hand, with a stick, or with a knife, you should abandon any desires and utter no evil words. (Majjhima Nikaya 21.6)

Jesus 
Truly I tell you, just as you did not do it to one of the least of these, you did not do it to me (Matthew 24.45)

Buddha 
If you do not tend one another, then who is there to tend you? Whoever would tend me, he should tend the sick (Vinaya Mahavagga 8.26.3)

If people can find a common ground then the religion will find it last breath . I know it is wishful thinking because there so many out addicted to religious  'Opioid'
യേശു 2017-10-20 19:47:40
നിങ്ങൾക്ക് മറ്റു മതങ്ങളെയും മനുഷ്യരെയും അവരുടെ കുറവുകളെ കണക്കിലിടാതെ  അംഗീകരിക്കാൻ കഴിയുന്നില്ല എങ്കിൽ എന്റെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശനം ഇല്ല

George V 2017-10-21 06:06:43
Mark 10:19 (You know the commandments "You shall not murder; you shall not steal; you shall not bear false witness .....).    Khudhakapatha 2 (Abstain from killing and from taking what is not given. abstain from speaking falsely......)   ശ്രി അന്തപ്പൻ എഴുതിയപോലെ നൂറു കണക്കിന് സമാനതകൾ ഇവരുടെ രണ്ടുപേരുടെയും ഉപദ്ദേശ്ശങ്ങളിൽ കാണുന്നു. തന്റെ അജ്ഞാത വാസക്കാലം യേശു എവിടെ ആയിരുന്നു എന്നതിന് ചരിത്രകാരന്മാർക് ശരിയായൊരു നിഗമനത്തിൽ എത്താൻ സാധിച്ചിട്ടില്ല. നിക്കോളാസ് നൊട്ടൊവിച്ച്, എലിസബത്ത് പ്രൊഫട്, ഹോൾഗർ കേഴ്സ്റ്റൻ തുടങ്ങിയ ചരിത്രകാരന്മാർ പറയുംപോലെ യേശു ഭാരതത്തിൽ വന്നാണോ ഈ ബുദ്ധമത അറിവുകൾ സ്വന്തമാക്കിയത്. ശ്രി ജോസഫ്, ശ്രി ആൻഡ്രൂസ് പോലുള്ളവർക്ക് കൂടുതൽ അറിയാമെന്നു കരുതുന്നു. 
truth and justice 2017-10-21 10:59:31
The Deity of Jesus is unquestionable and the authority of the Bible is infallible and the worlds intellectuals failed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക