Image

കറിയില്‍ നിലക്കടല ചേര്‍ത്ത ഇന്ത്യന്‍ റസ്‌റ്റോറന്റ് ഉടമയ്ക്ക് പിഴ

Published on 17 October, 2017
കറിയില്‍ നിലക്കടല ചേര്‍ത്ത ഇന്ത്യന്‍ റസ്‌റ്റോറന്റ് ഉടമയ്ക്ക് പിഴ
  
ലണ്ടന്‍: നിലക്കടലയില്ലെന്ന ഉറപ്പോടെ വിളന്പിയ ചിക്കന്‍ കോര്‍മ കറിയില്‍ നിലക്കടല കണ്ടെത്തിയതിന്റെപേരില്‍ ഇന്ത്യന്‍ റസ്‌റ്റോറന്റ് ഉടമയ്ക്ക് പിഴ. 2300 പൗണ്ട് പിഴയടക്കാനാണ് നിര്‍ദേശം. മൊഹമ്മദ് ഉദ്ദിനാണ് നിലക്കടലയില്‍ കുടുങ്ങിയത്. 

ഗ്രിംസ്ബിയില്‍ മസാല ഇന്ത്യന്‍ എന്ന ഇന്ത്യന്‍ റസ്‌റ്റോറന്റാണ് മൊഹമ്മദ് നടത്തിയിരുന്നത്. നിലക്കടല അലര്‍ജിയുണ്ടാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. 2016ല്‍ ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് കോടതി വിധി. ഭക്ഷണത്തിന്റെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് 6.8 മില്ലിഗ്രാം നിലക്കടലയുടെ അംശം കണ്ടെത്തിയത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക