Image

വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ കലോത്സവത്തിലെ പ്രസംഗം, കത്തെഴുത്ത് വിഷയങ്ങള്‍ പ്രഖ്യാപിച്ചു

Published on 17 October, 2017
വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ കലോത്സവത്തിലെ പ്രസംഗം, കത്തെഴുത്ത് വിഷയങ്ങള്‍ പ്രഖ്യാപിച്ചു
 
ഡബ്ലിന്‍: നവംബര്‍ 3, 4(വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ ’നൃത്താഞ്ജലി & കലോത്സവത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങള്‍ പ്രഖ്യാപിച്ചു.

ജൂനിയര്‍ വിഭാഗം പ്രസംഗം (ഇംഗ്ലീഷ് & മലയാളം ) :
വിഷയം :പരിസ്ഥിതി സംരക്ഷണം
സീനിയര്‍ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ് & മലയാളം ).
വിഷയം :ബ്രെക്‌സിറ്റ് 

സീനിയര്‍ വിഭാഗം കത്തെഴുത്ത് (മലയാളം), 
നിബന്ധകള്‍ ചുവടെ:

വിഷയം : 'സുഹൃത്തിന് ഒരു കത്ത്'

അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഒരു കുട്ടി നാട്ടിലുള്ള തന്റെ കൂട്ടുകാരിക്കോ, കൂട്ടുകാരനോ ഒരു കത്തയക്കുന്നതാണ് പശ്ചാത്തലം. .പരമാവധി സമയം 30 മിനിറ്റ്. ഇത് ഒരു യഥാര്‍ത്ഥ കത്തിന്റെ മാതൃകയില്‍ ഉള്ളതാവണം, അതായത് അഭിസംബോധന , ആമുഖം, പ്രധാന വിഷയം, ഉപസംഹാരം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കണം. മൂല്യനിര്‍ണയത്തില്‍ കൈയക്ഷരം പദ പ്രയോഗരീതി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നതാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 23 ആണ്.

രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് :
www.nrithanjali.com



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക