Image

അങ്ങനെ ഒരു അവസ്ഥ ‘കാറ്റി’നുണ്ടാകരുതെന്ന് വിനീത് ശ്രീനിവാസന്‍

Published on 17 October, 2017
അങ്ങനെ ഒരു അവസ്ഥ ‘കാറ്റി’നുണ്ടാകരുതെന്ന് വിനീത് ശ്രീനിവാസന്‍

ആസിഫ് അലി വ്യത്യസ്ത വേഷത്തിലെത്തിയ സിനിമയാണ് കാറ്റ്. സിനിമയെ കുറിച്ച് നല്ല അഭിപ്രായം ആണ് പുറത്ത് വരുന്നത്. എന്നാല്‍ സിനിമയ്ക്ക് വേണ്ടത്ര പരിഗണ ലഭിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതെന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിലൂടെയായിരുന്നു വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്. കാറ്റിനെ കുറിച്ച് നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ കുമാര്‍ സംവധാനം ചെയ്യുന്ന സിനിമ കാണാന്‍ താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കേരളത്തിന് പുറത്ത് ആയതിനാല്‍ അതിന് സാധിച്ചിട്ടില്ലെന്നാണ് വിനീത് പറയുന്നത്.

അടുത്തിടെ ഇറങ്ങിയ ചില സിനിമകള്‍ തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് ടോറന്റിലെത്തുമ്‌ബോള്‍ ഹിറ്റാവുന്നതും കാണാറുണ്ട്. അങ്ങനെ ഒരു അവസ്ഥ ഈ സിനിമയ്ക്ക് ഉണ്ടാവരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്. എല്ലാ സിനിമകളും ആസ്വദിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍.

സാധിക്കുമെങ്കില്‍ ഈ സിനിമ കാണാണമെന്നും വിനീത് പറയുന്നു. ഞാന്‍ ഈ സിനിമയുടെ ഭാഗമല്ലെന്നും പക്ഷെ മലയാള സിനിമയിലെ അഞ്ച് മികച്ച സംവിധായകന്മാരില്‍ ഒരാള്‍ അരുണ്‍ കുമാര്‍ ആണെന്നും അതു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും വിനീത് വ്യക്തമാക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക