Image

അവര്‍ ലൈംഗികാതിക്രമങ്ങളെ കുറിച്ച്‌ തുറന്നു പറയുന്നു: മീ ടൂ ഹാഷ്‌ടാഗ്‌ കാമ്പെയ്‌നിലൂടെ

Published on 16 October, 2017
അവര്‍ ലൈംഗികാതിക്രമങ്ങളെ കുറിച്ച്‌ തുറന്നു പറയുന്നു:  മീ ടൂ ഹാഷ്‌ടാഗ്‌ കാമ്പെയ്‌നിലൂടെ


ഇനി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ഏറ്റവും പുതിയ ഹാഷ്‌ടാഗ്‌ കാമ്പെയ്‌നാണ്‌ മീ ടൂ( Me Too.)മലയാള ചലച്ചിത്ര താരങ്ങളായ റിമ കല്ലിങ്കല്‍ സജിതാ മഠത്തില്‍ തുടങ്ങിയവരും ഇതിന്‌ ഖ്യാപിച്ചിട്ടുണ്ട്‌. ഹോളിവുഡ്‌ നിര്‍മാതാവായ ഹാര്‍വി ഹെയ്‌ന്‍സ്‌റ്റീവിനെതിരായ ലൈംഗികാതിക്രമങ്ങള്‍ മാധ്യമങ്ങളിലൂടെ വന്‍വിവാദമായതിന്റെ പശ്ചാത്തലത്തിലാണ്‌ ഹാഷ്‌ടാഗ്‌ കാമ്പെയ്‌ന്‍ രൂപം കൊണ്ടത്‌.

ഹോളിവുഡ്‌ നടിയായ അലീന മെലോനുടെ ട്വീറ്റോടെയാണ്‌ ഹാഷ്‌ടാഗ്‌ കാമ്പെയ്‌ന്റെ തുടക്കം. ഒരു നിര്‍ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട്‌ സഹിതം ട്വീറ്റ്‌ ചയ്‌ത്‌ മീ ടൂ എന്ന ഹാഷ്‌ ടാഗില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വയ്‌ക്കാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു. തങ്ങള്‍ നേരിട്ട പീഡനങ്ങളെ കുറിച്ചും അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ട ആവശ്യകതയെകുറിച്ചുമാണ്‌ കാമ്പെയ്‌ന്‍ മീ ടൂവില്‍ പങ്കു വയ്‌ക്കുന്നത്‌. 

കാലദേശ ഭാദമില്ലാതെ ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായി കഴിഞ്ഞുവെന്നും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുമെല്ലാം വളരെ ആഴത്തില്‍ സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കാമ്പെയ്‌ന്‍ നടത്തുന്നത്‌. 

ഇന്ന്‌ ലോകം മുഴുവന്‍ ഈ കാമ്പെയ്‌ന്‍ ഏറ്റെടുത്തിട്ടുണ്ട്‌. സാമൂഹിക മാധ്യമങ്ങളിലൂടെ സ്‌ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയാന്‍ സധൈര്യം മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്‌. ഇത്തരം ഹീന പ്രവൃത്തികള്‍ക്കെതിരേ നിലകൊളളാന്‍ അവര്‍ ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌. ഏതായാലും മീ ടൂ കാമ്പെയ്‌ന്‍ വിജയിപ്പിക്കാന്‍ ലോകമെമ്പാടുമുള്ള ആളുകള്‍ മുന്നോട്ടു വന്നിരിക്കുകയാണ്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക