Image

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ 'അഭിഷേകാഗ്‌നി' ബൈബിള്‍ കണ്‍വന്‍ഷന് ഇനി ഒരാഴ്ച, എട്ടു റീജണുകളിലും ഒരുക്കള്‍ അവസാനഘട്ടത്തില്‍

Published on 16 October, 2017
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ 'അഭിഷേകാഗ്‌നി' ബൈബിള്‍ കണ്‍വന്‍ഷന് ഇനി ഒരാഴ്ച, എട്ടു റീജണുകളിലും ഒരുക്കള്‍ അവസാനഘട്ടത്തില്‍
ലണ്ടന്‍: വിശ്വാസികളുടെ ഹൃദയത്തില്‍ ദൈവാനുഗ്രഹത്തിന്റെ പെരുമഴ പെയ്യുന്ന അഭിഷേകദിനങ്ങള്‍ക്ക് തുടക്കമാവുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വിശ്വാസികള്‍ക്കായി ഒരുക്കുന്ന പ്രഥമ 'അഭിഷേകാഗ്‌നി 'ബൈബിള്‍ കണ്‍വന്‍ഷന്‍ അടുത്ത ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നു. 22ന് ഗ്ലാസ്‌ഗോയില്‍ ആരംഭിച്ചു 29ന് ലണ്ടനില്‍ അവസാനിക്കുന്ന രീതിയിലാണ് ഏകദിന ബൈബിള്‍ കണ്‍വന്‍ഷനുകള്‍ എട്ടു റീജണുകളിലും ക്രമീകരിച്ചിരിക്കുന്നത്.

സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറും ലോകപ്രശസ്ത വചനപ്രഘോഷകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ടീമുമാണ് ധ്യാനശുശ്രൂഷകള്‍ നയിക്കുന്നത്. രാവിലെ 9.30ന് ആരംഭിച്ചു വൈകിട്ട് ആറിനു അവസാനിക്കുന്ന രീതിയിലാണ് ഏകദിനധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ റീജയണിലും നടക്കുന്ന ധ്യാനത്തില്‍ അതാത് റീജയണിലുള്‍പ്പെട്ട എല്ലാ വി. കുര്‍ബാനകേന്ദ്രങ്ങളിലെ എല്ലാ കുടുംബങ്ങളും ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ് കാണിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ക്ക് അവധി ആഴ്ചയായതിനാലും ധ്യാനത്തെക്കുറിച്ചു മാസങ്ങള്‍ക്കുമുന്പു തന്നെ അറിയിച്ചിരുന്നതുകൊണ്ടും എല്ലാവരും പങ്കാളിത്തം ധ്യാനത്തില്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും മാര്‍ ജോസഫ് സ്രാന്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കും. റീജണല്‍ ഡയറക്ടേഴ്‌സിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഓരോ റീജയണിലും കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപതാ നേതൃത്വം അറിയിച്ചു.

ഓരോ റീജയണിലും കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലം

22 ഒക്ടോബര്‍ ഞായര്‍ : ഗ്ലാസ്‌ഗോ
motherwell civic centre(concert Hall & Theatre)
Windmill hill Street, motherwell MLI IAB

23 ഒക്ടോബര്‍ തിങ്കള്‍: പ്രസ്റ്റണ്‍
ST. Alphonsa Cathedral Preston
St. Ignatious Squre,PRI ITT

24 ഒക്ടോബര്‍ ചൊവ്വ: മാഞ്ചസ്റ്റര്‍
The Sheridan Suite 371m oldham Road, Manchester, M40 8RR

25 ഒക്ടോബര്‍ ബുധന്‍: കേംബ്രിഡ്ജ്
Cathedral of St. Hohn the Baptist Cathedral House, Unthank Road, Norwich, NR2 2PA

26 ഒക്ടോബര്‍ വ്യാഴം: കവന്‍ട്രി
New Bingly Hall, Hockley Circus, Birningham, BI8 5pp

27 ഒക്ടോബര്‍ വെള്ളി: സൗത്താംപ്റ്റണ്‍
Bournemouth Life Centre LTD, 713 Wimborne Raod Bournemouth, BH0 2AU

28 ഒക്ടോബര്‍ ശനി: ബ്രിസ്‌റ്റോള്‍
Corpus Christi RC High School, TyDraw Road, Lisvane, Cardiff, CF23 6XL

29 ഒക്ടോബര്‍ ഞായര്‍: ലണ്ടന്‍, 
Allianz Park, Greenlands Lanes, Hendon, London, NW4 1RL

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക