Image

മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി സിനിമയില്‍

Published on 16 October, 2017
മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി സിനിമയില്‍

മമ്മൂട്ടി കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി സിനിമയിലെത്തുകയാണ്. സഹോദരന്‍ ഇബ്രാഹിം കുട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, ഇബ്രാഹിം കുട്ടിയുടെ മകന്‍ മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവരാണ് ഇതിനു മുമ്ബ് മെഗാസ്്റ്റാര്‍ കുടുംബത്തില്‍ നിന്ന് സിനിമയിലെത്തിയത്. ഇപ്പോള്‍ മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അഷ്‌കര്‍ സൗദാനാണ് നായകനായി അരങ്ങേറുന്നത്. സന്ദീപ് അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ നിയമത്തിലാണ് അഷ്‌കര്‍ നായകനാകുന്നത്.

ഒരു ഫാമിലി െ്രെകം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ബെഞ്ചമിന്‍ ചാക്കോ എന്ന പൊലീസ് ഓഫിസറെയാണ് അഷ്‌കര്‍ അവതരിപ്പിക്കുന്നത്. രമ്യ പണിക്കര്‍, വിജയകുമാര്‍, ജോമോന്‍, അഞ്ജു ശശി, നീനാക്കുറുപ്പ്, ബാലാജി ശര്‍മ, മാനവ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക