Image

സാമന്തയുടെ കടുത്ത ആരാധകനാണ് ഞാന്‍ ; നാഗാര്‍ജ്ജുന

Published on 16 October, 2017
സാമന്തയുടെ കടുത്ത ആരാധകനാണ് ഞാന്‍ ; നാഗാര്‍ജ്ജുന

സാമന്ത റൂത്ത് പ്രഭു വിവാഹിതയായി നാഗാര്‍ജുനയുടെ വീട്ടിലെത്തിയിട്ട് ദിവസങ്ങളായി. ഇരുവരും ഒന്നിച്ച് അഭിനയിച്ച ‘രാജു ഗാരി ഗടി’ തിയേറ്ററുകളിലെത്തിയിട്ട് രണ്ട് ദിവസവും കഴിഞ്ഞു. നാഗാര്‍ജുനയുടെ മരുമകളായി സാമന്ത വീട്ടലെത്തിയ ശേഷം റിലീസ് ആകുന്ന ആദ്യ ചിത്രമാണിത്.  സിനിമയെ കുറിച്ചും സാമന്തയെ കുറിച്ചും അടുത്തിടെ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ നാഗാര്‍ജുന സംസാരിച്ചു.

തന്റെ മരുമകളായി സാമന്ത വീട്ടിലെത്തിയ ശേഷമുള്ള ആദ്യ സിനിമയാണ് ഇതെന്നും, ഇത് പരാജയമായിരുന്നു എങ്കില്‍ തങ്ങള്‍ക്ക് വിഷമകരമായ സാഹചര്യം സൃഷ്ടിച്ചേനെ എന്നും നാഗാര്‍ജുന പറഞ്ഞു. മരുമകളെ പ്രശംസിക്കാനും നാഗാര്‍ജുന മറന്നില്ല. ‘യേ മായ ചെസേവ’ കണ്ടതുമുതല്‍ താന്‍ സാമന്തയുടെ കടുത്ത ആരാധകന്‍ ആണെന്നാണ് നാഗാര്‍ജുന പറഞ്ഞത്. സിനിമ കണ്ടതിന് ശേഷം സാമന്തയെ അഭിനന്ദിച്ച് കൊണ്ടുള്ള സന്ദേശം അയച്ചതായും പറഞ്ഞു. എന്നാല്‍ സാമന്തയുടെ ഏറ്റവും മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക