Image

പൃഥ്വിരാജിന്‌ ഇന്ന്‌ പിറന്നാള്‍

Published on 16 October, 2017
പൃഥ്വിരാജിന്‌ ഇന്ന്‌ പിറന്നാള്‍

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിന്‌ ഇന്ന്‌ 
35ാം  പിറന്നാള്‍. പിറന്നാള്‍ ആഘോഷിക്കുന്നതിനോടൊപ്പം തന്നെ സിനിമയിലെ 15 വര്‍ഷവും താരത്തിനൊപ്പമുണ്ട്‌. 

പൃഥ്വിയെ അഹങ്കാരിയും തന്റേടിയെന്നുമൊക്കെയാണ്‌ വിശേഷിപ്പിക്കുന്നത്‌. പിറന്നാള്‍ ആഘോഷിക്കുന്ന യുവ സൂപ്പര്‍ സ്റ്റാറിന്‌ ആശംസയുമായി മമ്മൂട്ടി. ജയസൂര്യ, ഇന്ദ്രജിത്ത്‌ തുടങ്ങിയവര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

സംവിധായകന്‍ ഫാസിലാണ്‌ പൃഥ്വിയെ സിനിമയിലേക്ക്‌ കൊണ്ടുവരുന്നത്‌. 19 കാരനായ പൃഥ്വിക്ക്‌ വേണ്ടിയുള്ള പ്രൊജക്ട്‌  നടന്നില്ലെങ്കിലും അ്‌ദ്ദേഹം പൃഥ്വിയെ രഞ്‌ജിത്തിന്‌ അരികിലേക്ക്‌ വിടുകയായിരുന്നു. 

രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന രഞ്‌ജിത്ത്‌ പൃഥ്വിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ്‌ നന്ദനം. ഈ ചിത്രത്തിന്‌ മുന്‍പേ തന്നെ രാജസേനന്‍ ചിത്രം നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി തിയറ്ററുകളിലേക്ക്‌ എത്തിയിരുന്നു. വിചാരിച്ചത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു ആ ചിത്രമെങ്കിലും നന്ദനത്തിലൂടെ പൃഥ്വിയെ മലയാള സിനിമ ഏറ്റെടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക