Image

സാന്താേക്ലാസിന്റേതെന്ന് കരുതുന്ന കല്ലറ തുര്‍ക്കിയില്‍ കണ്ടെത്തി

ജോര്‍ജ് ജോണ്‍ Published on 16 October, 2017
സാന്താേക്ലാസിന്റേതെന്ന് കരുതുന്ന കല്ലറ തുര്‍ക്കിയില്‍ കണ്ടെത്തി
ഫ്രാങ്ക്ഫര്‍ട്ട്-അങ്കാറ: ക്രിസ്മസ് അപ്പൂപ്പനായി കുട്ടികളുടെ മുന്നിലെത്തുന്ന സാന്തോേക്ലാസി.ന്‍േറതെന്നു കരുതുന്ന ശവക്കല്ലറ തുര്‍ക്കിയില്‍ കണ്ടെത്തി. തുര്‍ക്കിയി.ലെ ദക്ഷിണ അന്റാലാ മേഖലയിലെ സെന്റ് നികോളാസ് ചര്‍ച്ചില്‍ ഗവേഷകര്‍ നടത്തിയ ജിയോഫിസിക്കല്‍ സര്‍വേയില്‍ ആണ് ഇത് കണ്ടെത്തിയത്.
തറക്കടിയില്‍ ആര്‍ക്കും തൊടാനാവാത്തവിധത്തില്‍ രഹസ്യമായാണ് ഇത് സ്ഥിതിചെയ്യുന്നത്. സാന്താേക്ലാസ് എന്ന പേരില്‍ അറിയപ്പെടുന്ന സെന്റ് നികോളാസിെന്റ ഭൗതികദേഹം ഇതില്‍ അടക്കം ചെയ്തതായി കരുതുന്നു. ഒമ്പതാം വയസ്സില്‍ വൈദികനായ നികോളാസ്, പിന്നീട് മിറയിലെ ബിഷപ്പായി സ്ഥാനമേറ്റുവെന്നും എ.ഡി 343ാം വര്‍ഷം മരിച്ചുവെന്നും കരുതപ്പെടുന്നു.

ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ സെന്റ് നികോളാസിന് വന്‍ സ്ഥാനമാണുള്ളത്. മതത്തിലെ വിവിധ ധാരകള്‍ക്കിടയില്‍പോലും നികോളാസ് സര്‍വസമ്മതനാണ്. ഉദാരമതനും സമ്മാനങ്ങള്‍ നല്‍കാനുള്ള മനസ്സുമാണ് ഇദ്ദേഹത്തെ ക്രിസ്മസ് അപ്പൂപ്പന്‍ എന്ന സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാന്‍ വിശ്വസികളെ പ്രേരിപ്പിച്ചത്. അമേരിക്കയിലേക്ക് കുടിയേറിയ ഡച്ചുകാരിലൂടെയാവാം സാന്തക്ലോസിന് ക്രിസ്മസ് അപ്പൂപ്പെന്റ രൂപം വന്നുചേര്‍ന്നതെന്നും കരുതപ്പെടുന്നു. യൂറോപ്യന്‍ മാദ്ധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം ക്രിസ്മസ് സമയത്ത് യൂറോപ്പില്‍ നിന്നും കുട്ടികളടക്കം ഒരു വലിയ ടൂറിസ്റ്റ് പ്രവാഹം തുര്‍ക്കിയിലെ ദക്ഷിണ അന്റാലാ മേഖലയിലെ സെന്റ് നികോളാസ് ചര്‍ച്ചിലേക്ക് പ്രതീക്ഷിക്കുന്നു.


സാന്താേക്ലാസിന്റേതെന്ന് കരുതുന്ന കല്ലറ തുര്‍ക്കിയില്‍ കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക