Image

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ്‌ ചൂഴ്‌ന്നെടുക്കും: ബിജെപി നേതാവ്‌ സരോജ്‌ പാണ്ഡെ

Published on 16 October, 2017
സിപിഎം പ്രവര്‍ത്തകരുടെ കണ്ണ്‌ ചൂഴ്‌ന്നെടുക്കും: ബിജെപി നേതാവ്‌ സരോജ്‌ പാണ്ഡെ


ന്യൂഡല്‍ഹി: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ പ്രകോപനം ആവര്‍ത്തിച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ്‌ പാണ്ഡെ വീണ്ടും രംഗത്ത്‌. ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ ആക്രമിക്കുന്ന കേരളത്തിലെ സിപിഎമ്മുകാരുടെ കണ്ണ്‌ ചൂഴ്‌ന്നെടുക്കുമെന്ന്‌ അവര്‍ പറഞ്ഞു. ഇത്‌ ദേശീയ വികരാമാണ്‌. 11 കോടി അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ്‌ ബിജെപിയെന്നും സരോജ്‌ പാണ്ഡെ അവകാശപ്പെട്ടു.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ അക്രമം തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ഇടപെടും. വേണ്ടി വന്നാല്‍ കേരളത്തിലെ സിപിഎം സര്‍ക്കാരിനെ പിരിച്ചുവിട്ട്‌ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നും മഹിളാ മോര്‍ച്ച മുന്‍ ദേശീയ അധ്യക്ഷ കൂടിയായ സരോജ്‌ പാണ്ഡെ പറഞ്ഞു.

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ്‌ ചൂഴ്‌ന്നെടുക്കുന്നത്‌ പോയിട്ട്‌ രോമത്തെ പോലും തൊടാന്‍ ബിജെപിക്കാര്‍ക്ക്‌ കഴിയില്ലെന്നു, സരോജ്‌ പാണ്ഡെയുടെ പ്രസ്‌താവനയ്‌ക്കെതിരേ നേരത്തെ കോടിയേരി ബാലകൃഷ്‌ണന്‍ രംഗത്തെത്തിയിരുന്നു. ,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക