Image

കര്‍ണാടക നിയമസഭയുടെ അറുപതാം വാര്‍ഷികത്തില്‍ അംഗങ്ങള്‍ക്ക്‌ സ്വര്‍ണ ബിസ്‌കറ്റ്‌ സമ്മാനം

Published on 16 October, 2017
കര്‍ണാടക നിയമസഭയുടെ അറുപതാം വാര്‍ഷികത്തില്‍ അംഗങ്ങള്‍ക്ക്‌ സ്വര്‍ണ ബിസ്‌കറ്റ്‌ സമ്മാനം

കര്‍ണാടക നിയമസഭയുടെ അറുപതാം വാര്‍ഷികം പ്രമാണിച്ച്‌ അംഗങ്ങള്‍ക്ക്‌ സ്വര്‍ണ ബിസ്‌കറ്റ്‌ സമ്മാനിക്കാന്‍ നീക്കം. പതിമൂന്ന്‌ ഗ്രാം വീതം തൂക്കം വരുന്ന സ്വര്‍ണ ബിസ്‌കറ്റില്‍ വിധാന്‍ സഭയുടെ രൂപം പതിപ്പിക്കും. എം.എല്‍.എ മാര്‍ക്കും കൗണ്‍സില്‍ അംഗങ്ങള്‍ക്കും ബിസ്‌കറ്റ്‌ സമ്മാനിക്കാനുള്ള നിര്‍ദ്ദേശം സ്‌പീക്കര്‍ സര്‍ക്കാറിന്‌ സമര്‍പ്പിച്ചു. ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രി അംഗീകരിക്കുകയാണെങ്കില്‍ സമ്മാനിക്കുമെന്നും സഭാ സ്‌പീക്കര്‍ കെ.ബി കൊലിവാഡ്‌ ഡെക്കാന്‍ ഹെറാള്‍ഡിനോട്‌ വ്യക്തമാക്കി.

ഈ മാസം 26, 26 തീയ്യതികളിലാണ്‌ കര്‍ണാടക വിധാന്‍ സൗധയുടെ അറുപതാം വാര്‍ഷികം. 25ന്‌ രാഷ്ട്രപതി രാംനാഥ്‌ ഗോവിന്ദ്‌ പരിപാടിയില്‍ പങ്കെടുക്കും. 26.87 കോടി രൂപയാണ്‌ ആഘോഷങ്ങള്‍ക്കായി ചിലവ്‌ പ്രതീക്ഷിക്കുന്നത്‌. സെക്രട്ടറിയേറ്റ്‌ ജീവനക്കാര്‍ക്ക്‌ ആറായിരം രൂപ വിലയുള്ള വെള്ളിപ്പാത്രങ്ങളാണ്‌ സമ്മാനിക്കുക. ഒരു സ്വര്‍ണ ബിസ്‌കറ്റിന്‌ അമ്പത്തി അയ്യായിരത്തോളം രൂപ വരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക