Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം: റീജണല്‍ ഇലക്ഷന്‍ പൂര്‍ത്തിയായി; രൂപതാതല തെരഞ്ഞെടുപ്പ് 12ന്

Published on 15 October, 2017
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം: റീജണല്‍ ഇലക്ഷന്‍ പൂര്‍ത്തിയായി; രൂപതാതല തെരഞ്ഞെടുപ്പ് 12ന്
 
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വനിതാഫോറത്തിന്റെ റീജണല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. രൂപതയുടെ എട്ടു റീജണ്‍ കേന്ദ്രങ്ങളില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, രൂപതാ വിമന്‍സ് ഫോറം ആനിമേറ്റര്‍ റവ. സി. മേരി ആന്‍ മാധവത്ത് സിഎംസി, അതാതു റീജനുകളുടെ ഡയറക്ടര്‍മാര്‍, റവ.ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഓരോ റീജിയനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരം ചുവടെ: 

ഗ്ലാസ്‌ഗോ: ഷിനി ബാബു (പ്രസി), അന്‍സാ പ്രോത്താസാസ് (വൈ. പ്രസി), ടെസ് ജോണി (സെക്ര), സിവി സിജു (ജോ. സെക്ര), ഡാനി ജോസി (ട്രഷ). 

ലണ്ടന്‍: ഡെയ്‌സി ജയിംസ് (പ്രസി), അല്‍ഫോന്‍സാ ജോസ് (വൈ. പ്രസി), ജെസി റോയ് (സെക്ര), ജെയ്റ്റി റജി (ജോ. ട്രഷ), ആലീസ് ബാബു (ട്രഷ). 

മാഞ്ചസ്റ്റര്‍: ടെസ്‌മോള്‍ അനില്‍ (പ്രസി), പുഷ്പമ്മ ജയിംസ് (വൈ. പ്രസി), പ്രീതാ മിന്േ!റാ (സെക്ര), ലില്ലിക്കുട്ടി തോമസ് (ജോ. സെക്ര), മിനി ജേക്കബ് (ട്രഷ). 

പ്രസ്റ്റണ്‍: ജോളി മാത്യു (പ്രസി), റെജി സെബാസ്റ്റ്യന്‍ (വൈ. പ്രസി), ലിസി സിബി (സെക്ര), ബീന ജോസ് (ജോ. സെക്ര), സിനി ജേക്കബ് (ട്രഷ).

സൗത്താംപ്ടണ്‍: സിസി സക്കറിയാസ് (പ്രസി), ഷൈനി മാത്യു (വൈ. പ്രസി), ഷൈനി മാത്യു (വൈ. പ്രസി), ബീനാ വില്‍സണ്‍ (സെക്ര), അനി ബിജു ഫിലിപ്പ് (ജോ. സെക്ര), രാജം ജോര്‍ജ് (ട്രഷ). 

കവന്‍ട്രി: ബെറ്റി ലാല്‍ (പ്രസി), റ്റാന്‍സി പാലാട്ടി (വൈ. പ്രസി), വല്‍സാ ജോയ് (സെക്ര), സീനിയാ ബോസ്‌കോ (ജോ. സെക്ര), ജോഫ്‌സി ജോസഫ് (ട്രഷ).

കേംബ്രിഡ്ജ്: ഓമന ജോസ് (പ്രസി), സാജി വിക്ടര്‍ (വൈ. പ്രസി), ജയമോള്‍ കുഞ്ഞുമോന്‍ (സെക്ര), സിമി ജോണ്‍ (ജോ. സെക്ര), സിയോണി ജോസ് (ട്രഷ). 

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ്: മിനി സ്‌കറിയ (പ്രസി), ഷീജാ വിജു മൂലന്‍ (വൈ പ്രസി), സോണിയാ ജോണി (സെക്ര), ലിന്‍സമ്മ (ജോ. സെക്ര), ലിസി അഗസ്റ്റിന്‍ (ട്രഷ). 

വിമന്‍സ് ഫോറത്തിന്റെ രൂപതാതല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നവംബര്‍ 12നു നടക്കും. ഓരോ റീജനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ത്രീ പ്രതിനിധികളും ഇലക്ഷനില്‍ പങ്കെടുക്കണമെന്നു രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. 

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ ദീര്‍ഘവീക്ഷണവും, ആനിമേറ്റര്‍ റവ. സി. മേരി ആന്‍ മാധവത്ത് നല്‍കുന്ന നേതൃത്വവും റീജണല്‍ ഡയറക്ടര്‍മാരുടെ പ്രോത്സാഹനവും രൂപതയുടെ പ്രവര്‍ത്തനങ്ങളുടെ ആദ്യവര്‍ഷം തന്നെ ഇത്തരമൊരു നിര്‍ണായക ചുവടുവയ്പിനു കളമൊരുക്കി. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക